Connect with us

News

കോവിഡ് ബാധിതരെ മണത്തറിയാം: പുതിയ ഉപകരണം വരുന്നു

അലാം എന്ന ഉപകരണത്തിന്റെ പരീക്ഷണത്തിലാണ് യു കെ യിലെ ശാസ്ത്രജ്ഞര്‍.

Published

on

കോവിഡ് ബാധിതരെ മണത്തറിയാന്‍ കഴിയുന്ന ഉപകരണം വരുന്നു. അലാം എന്ന ഉപകരണത്തിന്റെ പരീക്ഷണത്തിലാണ് യു കെ യിലെ ശാസ്ത്രജ്ഞര്‍. കോവിഡ് അലാം എന്നാണ് ഉപകരണത്തിന്റെ പേര്.

ശരീരത്തിലെ മണത്തിലുടെ കോവിഡ് ബാധിതരെ ഈ ഉപകരണം തിരിച്ചറിയും. ഉപകരണത്തിന്‌ സ്രവ പരിശോദന ഇല്ലാതെ തന്നെ കോവിഡ് രോഗികളെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

90 മുതല്‍ 100 ശതമാനം വരെ കൃത്യതയോടെ 20 മിനിറ്റില്‍ പരിശോദന ഫലം ലഭ്യമാകും.  ഈ ഉപകരണത്തിന്റെ അന്തിമ ഘട്ട പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞര്‍

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ മുയലിന്റെ കടിയേറ്റ് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു

വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എ

Published

on

ആലപ്പുഴ തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് ശാന്തമ്മ (63) യാണ് മരിച്ചത്. വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എന്നാല്‍ ഇതിനുശേഷം ശരീരം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു.

ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് മുയലിന്റെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ആന്റി റാബീസ് വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് ഇവരുടെ ശരീരം തളര്‍ന്നിരുന്നു.

മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവര്‍ കുഴഞ്ഞുവീണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ കുടുംബം അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

 

Continue Reading

kerala

റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിട്ട് സമരത്തില്‍.

Published

on

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിട്ട് സമരത്തില്‍. സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്തംബര്‍, ഒക്ടോബര്‍ മാസത്തെ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് റേഷന്‍ കടകള്‍ അടച്ചിടും. കൂടാതെ കോവിഡ് കാലത്ത് കിറ്റ് നല്‍കിയതിന്റെ കമ്മീഷന്‍ പൂര്‍ണമായും നല്‍കി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നല്‍കുക, 2018 ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കെ ആര്‍ ഇയു (സിഐടിയു), കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള സംയുക്ത സമരസമിതിയാണ് സമരരംഗത്തുള്ളത്.

തീരുമാനമുണ്ടായില്ലെങ്കില്‍ ജനുവരി ആറു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

 

Continue Reading

india

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ചിക്കമഗലൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സിതമ്പില്ലു – ഹെബ്രി വനമേഖലയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്.

Published

on

കര്‍ണാടകയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമഗലൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സിതമ്പില്ലു – ഹെബ്രി വനമേഖലയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്.

നേത്രാവതി ദളത്തിന്റെ കമാന്‍ഡറാണ് ഉഡുപ്പി കബ്ബിനാലെ സ്വദേശിയായ വിക്രം ഗൗഡ. ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാനായി ജനവാസമേഖലയിലെത്തിയ മാവോയിസ്റ്റുകളുമായി ആന്റി നക്സല്‍ സ്‌ക്വാഡ് ഏറ്റുമുട്ടുകയായിരുന്നു.

ഇതിനിടെ മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടതായി കര്‍ണാടക ആന്റി നക്സല്‍ സ്‌ക്വാഡ് അറിയിച്ചു. മുംഗാരുലത, ജയണ്ണ, വനജാക്ഷി എന്നീ നേതാക്കളാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായി വനമേഖലയില്‍ തിരച്ചില്‍ ശക്തമാക്കി.

 

Continue Reading

Trending