Connect with us

News

കോവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ട് ലോകാരോഗ്യ സംഘടന

Published

on

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യസംഘടന പേര് നല്‍കി. ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയ ബി.1.617.1 വകഭേദത്തിന് ഡെല്‍റ്റ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കോവിഡ് വകഭേദങ്ങള്‍ക്ക് രാജ്യങ്ങളുടെ പേര് നല്‍കില്ലെന്ന് ലോകാരോഗ്യസംഘടന മുമ്പ് വ്യക്തമാക്കിയിരുന്നു.

 

GULF

ബുർജീൽ, എൽഎൽഎച്ച് ഹോസ്പ്പിറ്റലുകൾക്കൊപ്പം ഔട്ട്സ്റ്റാന്ഡിങ് വർക്ക്ഫോഴ്സ് വിഭാഗത്തിൽ പുരസ്കാരം നേടിയത് മലയാളി നഴ്സ് മായ ശശീന്ദ്രൻ

ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.

Published

on

അബുദാബി: യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ചു പുരസ്കാരങ്ങളുട0D46 തിളക്കത്തിൽ ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഔട്ട്സ്റ്റാന്ഡിങ് വർക്ഫോഴ്സ് വിഭാഗത്തിൽ മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിൽ നഴ്സിംഗ് സൂപ്പർവൈസർ മായ ശശീന്ദ്രൻ, ലൈഫ് കെയർ ഹോസ്പിറ്റൽ ബനിയാസിലെ എച്ച്എസ്ഇ സൂപ്പർവൈസർ ഭരത് കുമാർ, അബുദാബി ബുർജീൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നഷ്വ ബഹാ എൽ-ദിൻ എന്നിവർ പുരസ്കാരത്തിന് അർഹരായി.

ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ മായയ്ക്ക് 75,000 ദിർഹം (17 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിച്ചു. പതിമൂന്നു വർഷങ്ങളോളമായി യുഎഇ യിലെ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായ പത്തനംതിട്ടയിലെ കൂടൽ സ്വദേശിനിയാണ്.

യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ ഒന്നാമത്തെത്തിയ വ്യക്തികൾക്കും കമ്പനികൾക്കും പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം നൽകി. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ബുർജീൽ ജീവനക്കാരുടെ അർപ്പണമനോഭാവത്തിനും, സുസ്ഥിരവും ആരോഗ്യകരവുമായ തൊഴിൽ മേഖല വാർത്തെടുക്കാനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതക്കുമുള്ള പുരസ്കാരമാണിതെന്ന് ബുർജീൽ ഹോൾഡിങ്സ് എമിറേറ്റൈസേഷൻ ആൻഡ് അക്കാദമിക്സ് ഗ്രൂപ്പ് ഡയറക്ടർ തഹാനി അൽ ഖാദിരി പറഞ്ഞു.

വിവിധ വിഭാഗങ്ങളിലായി ലഭിച്ച 7,700 അപേക്ഷകളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്. തൊഴിലവസരങ്ങൾ, തൊഴിൽ ശാക്തീകരണം, ജോലി സ്ഥലത്തെ ആരോഗ്യം, സുരക്ഷ, സർഗാത്മകത, നവീകരണം, കഴിവുകൾ കണ്ടെത്തൽ, വേതനം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങി സമഗ്രവും സംയോജിതവുമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിദഗ്ദ്ധ സമിതികൾ അപേക്ഷകൾ വിലയിരുത്തിയത്.

Continue Reading

kerala

‘സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് നല്ലകാര്യം’ ,സ്‌നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനിര്‍ത്തണം ; കെ.മുരളീധരന്‍

രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു.

Published

on

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് നല്ലകാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പലരും കോണ്‍ഗ്രസ് വിടുന്നുവെന്ന് പറയുമ്പോള്‍ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു.

രാഹുല്‍ ഗാന്ധിയെ അത്രയേറെ ശക്തമായി വിമര്‍ശിച്ചിട്ടുള്ളയാളാണ് സന്ദീപ്. ഭാരത് ജോഡോ യാത്രയെ കളിയാക്കിയയാളാണ്. രാഹുല്‍ ഗാന്ധിയെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞയാളാണ്. അങ്ങനെയുള്ള സന്ദീപ് വാര്യര്‍ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണമാകുമായിരുന്നുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

അതെസമയം സ്‌നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനിര്‍ത്തണമെന്നും,അല്ലാതെ അടുത്ത അസംബ്ലി ഇലക്ഷന്‍ കഴിഞ്ഞാല്‍ വീണ്ടും വെറുപ്പിന്റെ കടയിലേക്ക് മെമ്പര്‍ഷിപ്പെടുക്കാന്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

News

റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ് തോല്‍വി

വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള ടൈസന്റെ തിരിച്ചുവരവ്.

Published

on

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള ടൈസന്റെ തിരിച്ചുവരവ്.

എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും, പ്രായത്തിന്റേതായ പരാധീനതകൾ പ്രകടനത്തെ ബാധിച്ചതോടെയാണ് മൈക്ക് ടൈസന്റെ തോൽവി. വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്.

ടെക്സസിലെ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരം നെറ്റ്ഫ്ലിക്സാണ് തത്സമയം സംപ്രേഷണം ചെയ്തത്. ജൂലൈ 20ന് നടക്കുമെന്ന് പറഞ്ഞിരുന്ന മത്സരം ടൈസന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

27കാരനാണ് ടൈസന്റെ എതിരാളി ജേക്ക് പോൾ. നേരത്തെ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായിരുന്ന ജേക്ക് പോളിന് പ്രോബ്ലം ചൈൽഡ് എന്നൊരു അപരനാമവുമുണ്ട്. 2018ലാണ് ബോക്സിങ് പ്രൊഫഷനിലേക്ക് ജേക്ക് പോൾ എത്തുന്നത്.

മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടൈസണും ജേക്കും വേദിയില്‍ എത്തിയിരുന്നു. ടൈസണ്‍ വലംകൈ കൊണ്ട് ജേക്കിന്റെ മുഖത്ത് ചെറുതായി ഒന്നടിച്ചത് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും പിടിച്ചുമാറ്റി.

ടൈസന് പൂർണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഡോക്ടർമാർ നൽകിയിരുന്നെങ്കിലും യുഎസിൽ വേദികൾ അനുവദിക്കുന്നതിൽ പ്രതിസന്ധിയുണ്ടായിരുന്നു. ടെക്സാസ് ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും അനുമതി നൽകിയിരുന്നില്ല. മത്സരത്തിന് ഏതാനും ഇളവുകളും നൽകിയിരുന്നു. സാധാരണ 12 റൗണ്ടുകൾ നീളാറുള്ള മത്സരം എട്ടാക്കി ചുരുക്കി. ഓരോ റൗണ്ടും മൂന്ന് മിനിറ്റിന് പകരം രണ്ട് മിനിറ്റാക്കി. ഇടിയുടെ ആഘാതം കുറയ്ക്കാനാകുന്ന വിധത്തിലുള്ള ഗ്ലൗസുകളും നൽകിയിരുന്നു.

Continue Reading

Trending