Connect with us

india

സുപ്രിംകോടതിയെ ഇന്ത്യാവിരുദ്ധ ശക്തികള്‍ ഉപകരണമാക്കുന്നു: ആര്‍.എസ്.എസ് മുഖപത്രം

ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിലാണ് വിമര്‍ശനം.

Published

on

സുപ്രിംകോടതിയെ ഇന്ത്യാവിരുദ്ധ ശക്തികള്‍ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് ആര്‍.എസ്.എസ് മുഖപത്രം. ബിബിസി ഡോക്യുമെന്‍ററിയില്‍ കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയച്ച സുപ്രിംകോടതി നടപടിക്കെതിരെയാണ് വിമര്‍ശനം. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിലാണ് വിമര്‍ശനം.

ബിബിസിയിലെ ഇന്‍കം ടാക്സ് പരിശോധനക്ക് ഒരു ദിവസം മുമ്ബാണ് പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കറിന്റെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതിയിലാണ് സുപ്രിംകോടതി പ്രവര്‍ത്തിക്കുന്നത്. രാജ്യതാത്പര്യം സംരക്ഷിക്കുക എന്നതാണ് സുപ്രിംകോടതിയുടെ ചുമതല. ഇന്ത്യയ്‌ക്കായുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

india

വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്രം

വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല

Published

on

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേന്ദ്രം അനുവദിച്ച പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന വ്യവസ്ഥ.

ഫണ്ട് വിനിയോഗിക്കാന്‍ മാര്‍ച്ച് 31 എന്ന തീയതി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് സമയം നീട്ടിയതായി കേന്ദ്രം അറിയിച്ചത്.

പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്നു ചോദിച്ച കോടതി, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോയെന്നും കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. കൃത്യമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുത്. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച പരി​ഗണിക്കാനായി മാറ്റുകയും ചെയ്തു.

Continue Reading

india

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം; തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് കെട്ടുകണക്കിന് പണം കണ്ടെത്തി

യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി.

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്ലാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി.

അതേസമയം തീപിടിത്തമുണ്ടായപ്പോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കാളാണ് അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചത്. തീയണച്ചതിന് ശേഷമാണ് മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പിന്നാലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിവരം അറിയിക്കുകയും അദ്ദേഹം കൊളീജിയം യോഗം വിളിക്കുകയുമായിരുന്നു.

ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഉടന്‍ സ്ഥലം മാറ്റണമെന്ന് കൊളീജിയം തീരുമാനമെടുത്തു. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

 

 

Continue Reading

india

2022 മുതല്‍ മോദി നടത്തിയ 38 വിദേശ യാത്രകള്‍ക്ക് ചെലവായത് 258 കോടി രൂപ

ഏറ്റവും ചെലവേറിയത് 2023 ജൂണില്‍ യുഎസ് സന്ദര്‍ശനമായിരുന്നു.

Published

on

2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 38 വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് 258 കോടി രൂപ. ഏറ്റവും ചെലവേറിയത് 2023 ജൂണില്‍ യുഎസ് സന്ദര്‍ശനമായിരുന്നു. ഇതിനായി 22 കോടിയിലധികം രൂപ ചെലവഴിച്ചു. ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ക്കുള്ള മറ്റ് ചെലവുകള്‍ എന്നിവ വിശദമായ ചെലവുകളില്‍ ഉള്‍പ്പെടുന്നു.

വ്യാഴാഴ്ച രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ച ചോദ്യത്തില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവഴിച്ച ആകെ ചെലവ്, ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, മറ്റ് പലവക ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പ്രതികരണത്തില്‍ അവതരിപ്പിച്ച ഡാറ്റ, പ്രധാനമന്ത്രി മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ച തുക, ഔദ്യോഗിക, അനുഗമിക്കുന്ന, സുരക്ഷാ, മാധ്യമ പ്രതിനിധികള്‍ക്കുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ വിശദീകരിച്ചു.

2023 ജൂണില്‍ യുഎസ് യാത്രയ്ക്ക് 22,89,68,509 രൂപ ചെലവായി, 2024 സെപ്റ്റംബറില്‍ യുഎസ് സന്ദര്‍ശനത്തിന് 15,33,76,348 രൂപ ചെലവായി. മറ്റ് പ്രധാന യാത്രകളില്‍ 2023 മെയ് മാസത്തില്‍ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപ ചെലവായി, 2022 മെയ് മാസത്തില്‍ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപ ചെലവായി, ഗണ്യമായി കുറഞ്ഞ ചെലവായിരുന്നു.
2022 നും 2024 നും ഇടയില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി, കുവൈറ്റ്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ്, പോളണ്ട്, ഉക്രെയ്ന്‍, റഷ്യ, ഇറ്റലി, ബ്രസീല്‍, ഗയാന എന്നിവ ഉള്‍പ്പെടുന്നു.

പോളണ്ട്: 10,10,18,686 രൂപ
ഉക്രെയ്ന്‍: 2,52,01,169 രൂപ
റഷ്യ: 5,34,71,726 രൂപ
ഇറ്റലി: 14,36,55,289 രൂപ
ബ്രസീല്‍: 5,51,86,592 രൂപ
ഗയാന: 5,45,91,495 രൂപ

2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള 38 സന്ദര്‍ശനങ്ങളുടെ ആകെ ചെലവ് ഏകദേശം 258 കോടി രൂപയാണ്.

 

 

 

 

 

 

 

 

 

 

 

Continue Reading

Trending