Connect with us

india

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയം 30 മുതല്‍

Published

on

തൃശൂര്‍: സമസ്ത യുടെ വിദ്യാര്‍ത്ഥി യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സര്‍ഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളുടെ സംസ്ഥാന തല മത്സരം 2022 ഡിസംബര്‍ 30,31, ജനുവരി 1 തിയ്യതികളിലായി ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളേജില്‍ സജ്ജീകരിച്ച സമര്‍ഖന്ദ് നഗരിയില്‍ നടക്കും. കേരളത്തിലെ 13 ജില്ലകള്‍ക്ക് പുറമെ തമിഴ്നാട് നീലഗിരിഎന്നിവിടങ്ങളില്‍നിന്നുള്ള ജില്ലാ സര്‍ഗലയത്തിലെ പ്രതിഭകള്‍ അറുപത്തി അഞ്ച്ഇനങ്ങളിലായി മത്സരിക്കും . ജനറല്‍ വിഭാഗത്തില്‍ സബ് ജൂനിയര്‍, ജൂനിയല്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ത്വലബ വിഭാഗത്തില്‍ ജൂനിയര്‍ ,സീനിയര്‍, നിസ് വ എന്നി ഏഴ് വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ പതിനാലാമത് സര്‍ഗലത്തില്‍ മാറ്റുരക്കും.

സര്‍ഗലയത്തിന്റെ ഭാഗമായി ഇന്ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് മുതല്‍ ദേശമംഗലം വരെ കൊടിമര ജാഥ സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു.
നാളെ നടക്കുന്ന ആത്മീയ മജ്ലിസ് കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജോയിന്‍ സെക്രട്ടറി അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഗിനസ് റെകോര്‍ഡിലേക്ക് പരിഗണിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ (1014 മീറ്റര്‍) കയ്യഴുത്ത് ഖുര്‍ആന്റെ പ്രദര്‍ശനം മുപത് രാവിലെ 9 മുതല്‍ ജനുവരി ഒന്ന് രാത്രി 9 വരെ നടക്കും. സംസ്ഥാന സര്‍ഗ്ഗലയത്തിന്റെ ഉദ്ഘാടനം മുപത്തിന് വൈകിട്ട് 4 മണിക് ഹൈദരാബാദ് ഗ്രാന്‍ഡ് മുഫ്തി സയ്യിദ് ളിയാഉദ്ദീന്‍ അല്‍ നഖ്ഷബന്ദി നിര്‍വഹിക്കും. സംസ്ഥാന എസ് കെ എസ് എസ് എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഇശല്‍ ശിശിരം എസ് കെ എസ്എസ്എഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാഷീര്‍ അലിശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ‘

കേരളത്തില്‍കലാ സാഹിത്യ സംസ്‌കാരിക, മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിക്ക് ഈ വര്‍ഷം മുതല്‍ സര്‍ഗലയ സംസ്ഥന സമിതി നല്‍കുന്ന സര്‍ഗലയ സാഹിത്യ പുരസ്‌കാരം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സമര്‍പ്പിക്കും .വിവിധ സെഷനുകളില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുന ശൈഖുല്‍ ജാമിഅ കെ ആലികുട്ടി മുസ് ലിയാര്‍, കേന്ദ്ര മുശാവറ അംഗം അബ്ദുള്‍ ഖാദര്‍ മുസ് ലിയാര്‍ പൈ കണ്ണിയൂര്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ , എം പി അബ്ദുസമദ് സമദാനി എംപി, നജീബ് കാന്തപുരം എംഎല്‍എ ,
സമസ്ത മാനേജര്‍ കെ.മൊയിന്‍കുട്ടി മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, പി സുരേന്ദ്രന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് സത്താര്‍ പന്തലൂര്‍,
റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണംന്തളി, ഹബീബ് ഫൈസി കൊട്ടോപാടം, ടി.എസ് മമ്മി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യൻ അതിർത്തിയിലെ പാക് വെടിവെയ്പ്; കൊല്ലപ്പെട്ടത് 13 പേരെന്ന് വിദേശകാര്യ വക്താവ്

വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Published

on

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുള്ള പാകിസ്താന്റെ ആക്രമണത്തിൽ കശ്മീരിലെ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ നിരവധി വീടുകളും തകർത്തു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം

അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും.

Continue Reading

india

ഓപറേഷന്‍ സിന്ദൂര്‍: സര്‍വകക്ഷി യോഗം ആരംഭിച്ചു; അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും

കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് വിശദീകരിച്ചു

Published

on

പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ,എസ് ജയശങ്കർ, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പാര്‍ലമെന്റില്‍ ചേരുന്ന യോഗത്തിൽ പങ്കെടുക്കാനായി എത്തി. സൈന്യത്തിന്റെ തുടര്‍നീക്കങ്ങളും യോഗത്തിൽ ചര്‍ച്ചയാകും. പാക് സംഘർഷത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് വിശദീകരിച്ചു.

ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ബുധനാഴ്ച പുലർച്ചെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും 9 ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തത്. പുലർച്ചെ 1.05 മുതൽ 1.30 വരെ നീണ്ടുനിന്ന 24 ആക്രമണങ്ങളായിരുന്നു ഇന്ത്യ നടത്തിയതെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മിസൈൽ ആക്രമണത്തിനു തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എൽഒസി) ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ ഷെൽ ആക്രമണമാണ് നടന്നത്. പാക്ക് ഷെൽ ആക്രമണത്തിൽ 12 നാട്ടുകാരും ഒരു സൈനികനും കൊല്ലപ്പെട്ടു.

അതേസമയം, നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കര്‍ണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

Continue Reading

india

ഇന്ത്യക്കെതിരെ ജിഹാദ് ആഹ്വാനവുമായി അല്‍ ഖ്വയ്ദ

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പ്രകോപനവുമായി ഭീകരസംഘടന അല്‍ ഖ്വയ്ദ. പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അല്‍ഖ്വയ്ദ പ്രസ്താവനയിലൂടെ ഭീഷണിയുയര്‍ത്തി. പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങള്‍ കൃത്യമായി ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തെ പള്ളികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായ ആക്രമണമെന്ന് ചിത്രീകരിച്ച് വെറുപ്പുപരത്തുന്നതാണ് അല്‍ ഖ്വയ്ദയുടെ പ്രസ്താവന.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ വിഭാഗമാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പ്രസ്താവന പുറത്തിറക്കിയത്. അനുദിനം ഇല്ലാതായിക്കൊണ്ടിരുന്ന സംഘടനയായ അല്‍ ഖ്വയ്ദ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തിന്റെ സാഹചര്യം മുതലെടുത്ത് നഷ്ടമായ കുപ്രശസ്തി വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കെതിരായ ഭീഷണിയെന്നാണ് വിലയിരുത്തല്‍.

ഇന്നലെ പുലര്‍ച്ചെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. സ്മാര്‍ട്ട് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു.

അതേസമയം നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകള്‍ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേനകള്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിര്‍ദ്ദേശം നല്‍കി. ജമ്മുവില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

Continue Reading

Trending