Connect with us

india

ദേശീയ ഗാനത്തോടൊപ്പം നൃത്തം ചെയ്ത മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്

ഉത്തര്‍പ്രദേശിലെ ഈദ്ഗാഹ് പ്രദേശത്ത് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്.ദേശീയ ഗാനം ആലപിക്കുമ്ബോള്‍ മൂന്ന് യുവാക്കള്‍ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

Published

on

ലഖ്നോ: ഉത്തര്‍പ്രദേശിലെ ഈദ്ഗാഹ് പ്രദേശത്ത് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്.ദേശീയ ഗാനം ആലപിക്കുമ്ബോള്‍ മൂന്ന് യുവാക്കള്‍ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തില്‍ വിഡിയോയിലുള്ള രണ്ട് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അദ്നാന്‍, റൂഹല്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍, കറുത്ത ജാക്കറ്റ് ധരിച്ച യുവാവ് സല്യൂട്ട് അര്‍പ്പിക്കുന്നതും തുടര്‍ന്ന് നൃത്തം ചെയ്യുന്നതും ഇത് കണ്ട് സുഹൃത്തുക്കള്‍ ചിരിക്കുന്നതും കാണാം.

india

ഉത്തരേന്ത്യയില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ഭീഷണിയുമായി ഹിന്ദുത്വ സംഘങ്ങള്‍

പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി.

Published

on

ഉത്തരേന്ത്യയിലുടനീളം കാശ്മീരി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ജമ്മുകാശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബ്, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശങ്ങളില്‍ കാശ്മീരി മുസ്ലിംകള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഉത്തരാഖണ്ഡില്‍ കാശ്മീരി മുസ്ലിമിനെ ഡെറാഡൂണില്‍ കണ്ടാല്‍ ആക്രമിക്കും എന്ന് ഹിന്ദു രക്ഷാ ദള്‍ പ്രഖ്യാപിച്ചിരുന്നു. പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. അതേസമയം, ഹിമാചല്‍ പ്രദേശിലെ ആര്‍നി സര്‍വകലാശാലയില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ ഹിന്ദുത്വവാദികള്‍ ഭീഷണി പെടുത്തുകയും ഭീകരവാദി മുദ്ര കുത്തി പ്രചാരണം നടത്തുകയു ചെയ്തിരുന്നു.

Continue Reading

india

പാകിസ്താന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് എക്സിന്റേതാണ് നടപടി

Published

on

പാകിസ്താന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. ഗവണ്‍മെന്റ് ഓഫ് പാകിസ്താന്‍ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് എക്സിന്റേതാണ് നടപടി.

പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സിന്ധു നദീജല കരാര്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെ പാകിസ്താന്‍ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ട്. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് എക്‌സ് അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രവര്‍ത്തകസമിതിയും ചേരുന്നുണ്ട്. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.

Continue Reading

india

ജമ്മുകശ്മീരിലെ ഉധംപൂരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലിനിടെ സൈനികന് വീരമൃത്യു

കരസേനയും ജമ്മുകശ്മീര്‍ പൊലീസുമാണ് ഭീകരരെ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

Published

on

ജമ്മുകശ്മീര്‍: ഉധംപൂരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലിനിടെ സൈനികന് വീരമൃത്യു. കരസേനയും ജമ്മുകശ്മീര്‍ പൊലീസുമാണ് ഭീകരരെ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിലേത്. നേരത്തെ, ബാരാമുല്ലയിലും പിന്നാലെ കുല്‍ഗാമിലും ആക്രമണ ശ്രമമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉധംപൂരിലേത്. പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്നാണ് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇന്നലെ ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു. ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയില്‍ സൈന്യം തെരച്ചില്‍ ഊര്‍ജ്ജതമാക്കിയിരിക്കുകയാണ്.

Continue Reading

Trending