Connect with us

india

തെരുവുനായ ആക്രമണം; രണ്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

കോഴിക്കോട്: പയ്യനക്കലില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അംഗനവാടിയില്‍ നിന്ന് അമ്മയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രണ്ടു വയസ്സുകാരനെ നായ ആക്രമിച്ചത്. നയയുടെ കടിയേറ്റ് കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അമ്മയ്ക്കും ദേവമാസകലം കടിയേറ്റു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മറ്റു രണ്ടുപേര്‍ക്ക് കടിയേറ്റത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയില്‍ കുപ്രസിദ്ധ ഗുണ്ടാ സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി; രണ്ടുപേരെ പിടികൂടി

കുപ്രസിദ്ധ ഗുണ്ടാസംഘമായ കാലാ ജതേഡി സംഘമാണ് പൊലീസുമായി ഏറ്റുമുട്ടിയത്

Published

on

ഡല്‍ഹി ദ്വാരകയില്‍ കുപ്രസിദ്ധ ഗുണ്ടാ സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കുപ്രസിദ്ധ ഗുണ്ടാസംഘമായ കാലാ ജതേഡി സംഘമാണ് പൊലീസുമായി ഏറ്റുമുട്ടിയത്. ദ്വാരകയില്‍ ഗുണ്ടാസംഘങ്ങള്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെ എത്തിയത്. സംഭവത്തില്‍ സംഘത്തിലെ രണ്ടുപേരെ പിടികൂടി. ഇവരുടെ കാലിന് വെടിയേറ്റിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ദ്വാരകയില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഡല്‍ഹി സ്പെഷ്യല്‍ സെല്‍ പൊലീസ് സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് എല്ലാവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നാലെ തന്നെ ഗുണ്ടകള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങുകയായിരുന്നു. തിരിച്ച് പൊലീസ് വെടിയുതിര്‍ത്തപ്പോഴാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതര പരിക്കുകള്‍ ഇല്ല. ഇരുവരും നജഫ്ഗഡ് മേഖലയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ഒളിവിലായിരുന്നു. ഇവരെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ കേസ്; കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സുപ്രിംകോടതി

വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ വ്യക്തമാക്കി

Published

on

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ചീഫ് ജസ്റ്റീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വിട്ട് സുപ്രിംകോടതി. കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ വ്യക്തമാക്കി.

കഴിഞ്ഞ ഹോളി ദിനത്തിലാണ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കെട്ടു കണക്കിന് പണം കണ്ടെത്തിത്. ഈ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയ ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സുപ്രിംകോടതി പുറത്തുവിട്ടിരിക്കുന്നത്. കത്തിയ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പണം എത്രയുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി യശ്വന്ത് വര്‍മ്മ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നോട്ടിനെ കുറിച്ച് അറിയില്ലെന്നുമാണ് വിശദീകരിക്കുന്നത്. തീപിടിത്തം ഉണ്ടായ മുറി സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം ഉപയോഗിക്കുന്നതാണ്. തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഇത് സംബന്ധിച്ച് വിവരം ഇല്ലെന്നും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി സുപ്രിംകോടതി നിയോഗിച്ചിട്ടുണ്ട്.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷം: ആറ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല

Published

on

നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക്‌ പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .

” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ  പറഞ്ഞു.

എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.

Continue Reading

Trending