Connect with us

india

റസിഡന്‍റ്സ് വിസയില്ലാതെ പുതിയ ജീവനക്കാരെ ജോലിക്ക് നിര്‍ത്തരുതെന്ന് നിര്‍ദേശം

യു.എ.ഇ മാനവവിഭവശേഷി, സ്വദേശിവത്കരണ വകുപ്പ്മന്ത്രാലയം വെബ്സൈറ്റ് മുഖേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ദുബൈ എമിഗ്രേഷനില്‍ നിന്ന് റസിഡന്‍സ് വിസ ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ ജീവനക്കാരെ ജോലിക്ക് അനുവദിക്കരുതെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. യു.എ.ഇ മാനവവിഭവശേഷി, സ്വദേശിവത്കരണ വകുപ്പ്മന്ത്രാലയം വെബ്സൈറ്റ് മുഖേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ക്പെര്‍മിറ്റ് പുതിയ ജീവനക്കാരന് റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് താല്‍ക്കാലികമായി മാത്രം നല്‍കുന്ന ഒന്നാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന്‍റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വര്‍ക്ക്പെര്‍മിറ്റിന് നല്‍കുന്ന അപേക്ഷകള്‍ അംഗീകരിക്കുന്നതിന് തൊഴിലുടമകള്‍ പാലിക്കേണ്ട അഞ്ച് പ്രധാന വ്യവസ്ഥകളും മന്ത്രാലയം വിശദീകരിച്ചു.

1. ഉടമയും തൊഴിലാളിയുംതമ്മിലുള്ള തൊഴില്‍ ബന്ധത്തെ സൂചിപ്പിക്കുന്ന രണ്ട് കക്ഷികളും ഒപ്പിട്ട വര്‍ക്ക് ഓഫര്‍ സമര്‍പ്പിക്കണം.

2. ജീവനക്കാരന്മറ്റൊരു കമ്ബനിയില്‍ നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റോ കാര്‍ഡോ ഇല്ലെന്ന് പരിശോധിക്കണം.

3. ജീവനക്കാരന് 18 വയസും അതിനുമുകളിലും പ്രായമുണ്ടെന്ന് ഉറപ്പാക്കണം.

4. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തിന് ആനുപാതികമായ ജോലിയായിരിക്കണംജീവനക്കാരന് നല്‍കേണ്ടത്.
5. രാജ്യത്തെ അംഗീകൃത ബാങ്കുകളിലൊന്ന് മുഖേന മന്ത്രാലയത്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ഓരോ ജീവനക്കാരനും 3,000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി നല്‍കണം . ജോലി പെര്‍മിറ്റിന്അപേക്ഷിക്കുമ്ബോള്‍ ആവശ്യമായ പ്രൊഫഷണല്‍ യോഗ്യതയോ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending