Connect with us

india

തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 4000 കടന്നു; ഇന്ത്യ ഇസ്താംബൂളിലേക്ക് ആദ്യ ബാച്ച് സഹായം അയച്ചു

ഇന്ത്യ ഇസ്താംബൂളിലേക്ക് ആദ്യ ബാച്ച് സഹായം അയച്ചു

Published

on

അങ്കാറ: തിങ്കളാഴ്ചയുണ്ടായ ശക്തമായ മൂന്ന് ഭൂകമ്ബങ്ങളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞിരിക്കുകയാണ് തുര്‍ക്കിയും സിറിയയും.
4000ഓളം ആളുകളാണ് വിനാശം വിതച്ച ഭൂകമ്ബത്തില്‍ മരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെ തുടര്‍ന്ന് ഡസന്‍ കണക്കിന് തുടര്‍ചലനങ്ങള്‍ ഉണ്ടായി. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും മറ്റ് സംഘര്‍ഷങ്ങളില്‍ നിന്നും പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകള്‍ നിറഞ്ഞ പ്രദേശത്തെ പ്രധാന തുര്‍ക്കി നഗരങ്ങളുടെ മുഴുവന്‍ ഭാഗങ്ങളും പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഭൂകമ്ബത്തിന്‍റെ ഫലമായി വിമാനത്താവളത്തിന്‍റെ റണ്‍വെ രണ്ടായ പിളര്‍ന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

എൻ‌ഡി‌ആർ‌എഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകൾ, മെഡിക്കൽ സപ്ലൈസ്, 
ഡ്രില്ലിംഗ് മെഷീനുകൾ, മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികളുടെ 
ആദ്യ ബാച്ച് ചൊവ്വാഴ്ച പുലർച്ചെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം തുർക്കിയിലേക്ക് പുറപ്പെട്ടു. 

തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയിലുള്ള റണ്‍വെയാണ് തകര്‍ന്ന് പൂര്‍ണമായും ഉപയോഗശൂന്യമായത്. റണ്‍വെയിലെ ടാര്‍മാര്‍ക്ക് രണ്ടായി പിളര്‍ന്നു. ഇതോടെ മുഴുവന്‍ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു. തിങ്കളാഴ്ചയുണ്ടായ ഭൂകമ്ബം പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള തുര്‍ക്കിയിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഭൂകമ്ബ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, തുര്‍ക്കിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ ഭൂചലനമാണ് ആദ്യത്തെ ഭൂകമ്ബം

india

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡിസംബര്‍ 16നാണ് ഡല്‍ഹിയിലെ വായു ആദ്യമായി അപകടകരമായ സ്ഥിതിയിലേക്ക് എത്തിയത്. എന്നാല്‍ ഡിസംബര്‍ 20-ന് രാത്രി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ പുക മഞ്ഞും മലിനീകരണവും വീണ്ടും അപകടകരമായ നിലയിലേക്ക് ഉയരുകയായിരുന്നു. ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ ഉടനടി മാറ്റമുണ്ടാവില്ലെന്ന് വിദഗ്ദര്‍ പറയുന്നു.

Continue Reading

india

‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’; ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്.

Published

on

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം ലോകമറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമികള്‍ അര്‍മാന്‍ ഖാനെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.

നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.

Continue Reading

india

അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

Published

on

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം.

പ്ലക്കാര്‍ഡുകളുമായി ഒരു സംഘം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading

Trending