Connect with us

kerala

സംസ്ഥാന സ്കൂള്‍ കായികോത്സവം; അതിവേഗത്തില്‍ മേഘയും അനുരാഗും, പാലക്കാട് മുന്നില്‍

മലപ്പുറം ജില്ലയാണ് 56 പോയന്‍റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്‍റുമായി മൂന്നാമതും നില്‍ക്കുന്നു.

Published

on

തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ അതിവേഗ ഓട്ടക്കാരായി (100 മീറ്റര്‍) പാലക്കാട് ജില്ലയിലെ പുളിയമ്ബറമ്ബ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മേഘ (12.23 സെക്കന്‍റ്) യും തിരുവനന്തപുരം ജില്ലയിലെ ജിവി രാജയിലെ അനുരാഗും (10.90 സെക്കന്‍റ്) സ്വര്‍ണ്ണം നേടി.

ഈ നേട്ടത്തോടെ പാലക്കാട് ജില്ല 133 പോയന്‍റും 13 സ്വര്‍ണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ലയാണ് 56 പോയന്‍റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്‍റുമായി മൂന്നാമതും നില്‍ക്കുന്നു.

india

ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു: ബിജെപിക്കെതിരെ ദീപിക

സുരേഷ്ഗോപി മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.

Published

on

ജബൽപൂരിൽ വൈദികർ ആക്രമിക്കപ്പെട്ടതിൽ ബിജെപിയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും രൂക്ഷമായി വിമർശിച്ച് കത്തോലിക്കാസഭ മുഖപത്രം ദീപിക.ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. അധികാരത്തിലുള്ള ബിജെപിയാണ് സംഘപരിവാറിന്‍റെ ബലം. സുരേഷ്ഗോപി മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.

തി​രി​ച്ച​ടി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ​യും പു​രോ​ഹി​ത​രെ​യും ത​ല്ലു​ന്ന​തി​നോ​ളം എ​ളു​പ്പ​മു​ള്ള ജോ​ലി വേ​റെ​യി​ല്ല. അ​തെ​ന്തോ വീ​ര​കൃ​ത്യ​മാ​ണെ​ന്നു ധ​രി​ക്കു​ന്ന സം​ഘ​പ​രി​വാ​ർ അ​ഴി​ഞ്ഞാ​ടു​മ്പോൾ ജ​ബ​ൽ​പൂ​രി​ലും പൊ​ലീ​സ് നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വൈ​ദി​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​ത്.

ജ​ബ​ൽ​പു​ർ രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള മാ​ണ്ഡ​ല ഇ​ട​വ​ക​യി​ലെ ഒ​രു​കൂ​ട്ടം വി​ശ്വാ​സി​ക​ൾ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ജ​ബ​ൽ​പു​രി​ലെ​ത​ന്നെ വി​വി​ധ പ​ള്ളി​ക​ളി​ലേ​ക്കു തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡേ​വി​സ് ജോ​ർ​ജും പ്രൊ​കു​റേ​റ്റ​ർ ഫാ. ​ജോ​ർ​ജ് തോ​മ​സും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ൺ​മു​ന്നി​ൽ സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി.

ത​ങ്ങ​ളു​ടെ മ​ന​മ​റി​ഞ്ഞു മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്ര താ​ഴേ​ക്കി​ട​യി​ലാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​ല്ലാം പൊ​ലീ​സി​നെ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ബ​ൽ​പു​രി​ലെ പൊ​ലീ​സി​നും അ​തി​ൽ​നി​ന്നു മു​ക്തി​യി​ല്ല. 2017ൽ ​മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ ക്രി​സ്മ​സി​നു ക​രോ​ൾ​ഗാ​ന​മാ​ല​പി​ച്ച​വ​രെ​യും വൈ​ദി​ക​രെ​യും സം​ഘ​പ​രി​വാ​ർ ആ​ക്ര​മി​ച്ച​പ്പോ​ഴും പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വൈ​ദി​ക​വി​ദ്യാ​ർ​ഥി​ക​ളെ​യും വൈ​ദി​ക​രെ​യും സം​ഘ​പ​രി​വാ​ര​ങ്ങ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ​വ​ച്ച് ആ​ക്ര​മി​ക്കു​ക​യും പു​റ​ത്ത് അ​വ​രു​ടെ വാ​ഹ​നം ക​ത്തി​ക്കു​ക​യും ചെ​യ്തു.

ജ​ബ​ൽ​പൂരി​ലെ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഇ​ന്ന​ലെ സു​രേ​ഷ് ഗോ​പി എം​പി​ക്കു സം​യ​മ​നം ന​ഷ്ട​പ്പെ​ടു​ന്ന​തു ക​ണ്ടു. അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ “ബി ​കെ​യ​ർ​ഫു​ൾ” എ​ന്ന മു​ന്ന​റി​യി​പ്പ്, ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​വ​ർ​ക്കു കൊ​ടു​ത്തി​രു​ന്നെ​ങ്കി​ൽ! അ​ന്ത​ർ​ദേ​ശീ​യ മ​ത​സ്വാ​ത​ന്ത്ര്യ റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ന്ത്യ​യെ തു​ട​ർ​ച്ച​യാ​യി പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തു​ന്പോ​ൾ അ​തി​നെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ അ​ജ​ണ്ടയാ​ണെ​ന്ന് പ​റ​യു​ന്ന​തി​നു പ​ക​രം, തി​രു​ത്ത​ലാ​ണു വേ​ണ്ട​ത്. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ക​മ്മീ​ഷ​ൻ ഓ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം റി​പ്പോ​ർ​ട്ടി​നോ​ടും ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം ആ ​വി​ധ​ത്തി​ലാ​യി​രു​ന്നു. രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ ജ​ബ​ൽ​പു​രി​നെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ഴും സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടു​ക​യാ​ണെന്ന് മുഖപത്രത്തിൽ പറയുന്നു.

Continue Reading

kerala

മലപ്പുറം പ്രത്യേകം ചിലരുടെ സംസ്ഥാനവും രാജ്യവും, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല; വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശന്‍

മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു​.

Published

on

ലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവി​​ടെ നിങ്ങൾക്ക് ലഭിക്കുന്നില്ല.

മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു​. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയു​ടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതു​കൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു.

ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകു​ത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറ​ത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് ​പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്.

ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Continue Reading

kerala

‘പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭം വഖഫ് ബില്ലിലും രാജ്യം കാണും’: സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

മോദി സര്‍ക്കാര്‍ കൊണ്ട് വന്ന സി.എ.എക്ക് സമാനമായ നിയമമാണ് വഖഫ് ബില്ലെന്ന് മുസ്‌ലിം ലീഗ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മതേതര ജനാധിപത്യ ശക്തികളെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയര്‍ന്ന് വരും.

മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് അടിയന്തര നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളെ മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ഇതാവര്‍ത്തിക്കും. സംവരണമടക്കമുള്ള ന്യൂനപക്ഷ ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബില്‍ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്. വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവില്‍ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.

നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെടുകയും െ്രെകസ്തവ ആരാധനാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്ത മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ െ്രെകസ്തവ സ്‌നേഹത്തിന്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Continue Reading

Trending