Connect with us

News

യൂറോയില്‍ ഇന്ന് ഇംഗ്ലണ്ടും ജര്‍മനിയും മുഖാമുഖം

Published

on

വെംബ്ലി: യൂറോപ്യന്‍ പവര്‍ ഫുട്‌ബോളിലെ വിഖ്യാതര്‍ ഇന്ന് നേര്‍ക്കുനേര്‍. വെംബ്ലിയിലെ വലിയ വേദിയില്‍ ഇംഗ്ലണ്ടും ജര്‍മനിയും മുഖാമുഖം. സ്വന്തം വേദിയില്‍ ഇംഗ്ലീഷുകാര്‍ കളിക്കുമ്പോള്‍ ജര്‍മനിക്കാരുടെ കരുത്ത് ടോണി ക്രൂസ് നയിക്കുന്ന ചടുലമായ മധ്യനിരയാണ്. രണ്ട് ടീമുകള്‍ക്കും ആദ്യറൗണ്ടില്‍ പ്രതീക്ഷിച്ച കരുത്തില്‍ കളിക്കാനായിരുന്നില്ല. ക്രൊയേഷ്യയോട് ഒരു ഗോളിന് ജയിച്ച ഇംഗ്ലണ്ട് സ്‌ക്കോട്ട്‌ലാന്‍ഡുമായി സമനില വഴങ്ങിയിരുന്നു. പിന്നെ അവസാന മല്‍സരത്തിലാണ് ഇംഗ്ലീഷുകാര്‍ പൊരുതി നേടിയത്. ജര്‍മനിയാവട്ടെ ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് തോറ്റാണ് തുടങ്ങിയത്. പക്ഷേ മരണ ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ 4-2 ന് തകര്‍ത്തു. എന്നാല്‍ മൂന്നാം മല്‍സരത്തില്‍ ഹംഗറിക്കാര്‍ക്ക് മുന്നില്‍ ജര്‍മനി വിയര്‍ത്തു.

അവസാന നിമിഷത്തിലാണ് അവര്‍ക്ക് സമനില സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇംഗ്ലീഷ് ടീമില്‍ ഇന്ന് കാര്യമായ അഴിച്ചുണിക്ക് സാധ്യതയുണ്ട്. മധ്യനിര കേന്ദ്രീകരിച്ച് കളിക്കുന്ന ജര്‍മനിക്കെതിരെ പ്രതിരോധം ഭദ്രമാക്കിയുള്ള തന്ത്രമായിരിക്കും ഇംഗ്ലീഷ് കോച്ച് ജെറാത്് സൗത്ത്‌ഗെയിറ്റ് മെനയുക. ആദ്യ ഇലവനിലേക്ക് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് കളിക്കുമെന്നുറപ്പാണ്. നായകന്‍ ഹാരിയുടെ ഫോമില്‍ പലര്‍ക്കും സംശയമുണ്ടെങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയുള്ള തന്ത്രങ്ങള്‍ കോച്ച് പ്ലാന്‍ ചെയ്യില്ല. ഹാരിക്കൊപ്പം വിംഗുകളില്‍ കാല്‍വിന്‍ ഫിലിപ്‌സ്, റഹീം സ്റ്റെര്‍ലിങ് എന്നിവര്‍ വരുമ്പോല്‍ ബുകായോ സാക, ഫില്‍ ഫോദാനും ആദ്യ ഇലവനില്‍ വരാനാണ് സാധ്യത. കോച്ച് ഇത് വരെ കാര്യമായ അവസരം നല്‍കാതിരുന്ന ജാദോണ്‍ സാഞ്ചോ ഇന്ന് ആദ്യ ഇലവനില്‍ വരുമ്പോള്‍ കോവിഡ് ക്വാറന്റൈനിലായ മാസോണ്‍ മൗണ്ട്, ബെന്‍ ചില്‍വാല്‍ എന്നിവരെ കോച്ച്് ഏത് വിധം പരിഗണിക്കുമെന്ന് വ്യക്തമല്ല.

ജര്‍മന്‍ കോച്ച് ജോക്കിം ലോ പരീക്ഷണള്‍ക്ക് മുതിരില്ല, വെംബ്ലിയിലെ ഇംഗ്ലീഷ് കാണികളം സാഹചര്യങ്ങളുമെല്ലാം വില്ലന്മാരാവുമെന്ന് കോച്ചിന് വ്യക്തമായി അറിയാം. നായകനും ഗോള്‍ക്കീപ്പറുമായ മാനുവല്‍ ന്യൂയറും പരീക്ഷണങ്ങളുടെ വക്താവല്ല. മുന്‍നിരയില്‍ തോമസ് മുള്ളര്‍ക്ക് സ്‌ക്കോര്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ലിറോയ് സാനേയാവട്ടെ പലപ്പോഴും പന്ത് കൈമാറാനും മറക്കുന്നു. സെര്‍ജി നാബ്രിയാണ് തമ്മില്‍ ഭേദം. പക്ഷേ വേഗതക്കൊപ്പമുള്ള ലക്ഷ്യബോധം നാബ്രി പ്രകടിപ്പിക്കുന്നില്ല. മധ്യനിരയില്‍ ക്രൂസിനൊപ്പം കായ് ഹാവര്‍ട്‌സ്, യുവതാരം ജമാല്‍ മുസിയാല, ഗുന്‍ഡഗോന്‍, ലിയോണ്‍ ഗോയട്‌സ്‌ക എന്നിവര്‍ക്കെല്ലാം അവസരം ലഭിക്കും. പ്രതിരോധത്തില്‍ അന്റോണിയോ റുഡിഗര്‍, ജോഷ്വ കിമ്മിച്ച്, മാറ്റ് ഹമല്‍സ്, മത്തിയാസ് ജിന്റര്‍ എന്നിവര്‍ ഇറങ്ങും. മല്‍സരം രാത്രി 9-30ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജസ്ഥാനില്‍ മോഷണം ആരോപിച്ച് ദളിത് യുവാവിന് ക്രൂര മര്‍ദനം

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

Published

on

രാജസ്ഥാനിലെ ബാര്‍മേറില്‍ മോഷണം നടത്തിയെന്ന് സംശയത്തിന് പിന്നാലെ ദളിത് യുവാവിനെ പ്രദേശവാസികള്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം വടികൊണ്ടും മറ്റും മര്‍ദിക്കുന്നതും വെറുതെവിടണമെന്ന് യുവാവ് ആവശ്യപ്പെട്ടിട്ടും പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരയുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കണ്ടാല്‍ തിരിച്ചറിയാവുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി

Continue Reading

kerala

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കില്ല; പി.കെ കുഞ്ഞാലിക്കുട്ടി

പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ല

Published

on

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കാന്‍ പോകുന്നില്ലെന്ന് മുസ്‌ലിംലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിച്ചിട്ടും പാലക്കാട് യു.ഡി.എഫ് ജയിച്ചു. ഏതുതരം വര്‍ഗീയത കൊണ്ടു കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. ലീഗിനെതിരായ സാമ്പാര്‍ മുന്നണിയിലെ കഷ്ണങ്ങള്‍ ഏതൊക്കെയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. താനൂരില്‍ ഇടതുപക്ഷം ജയിച്ചത് ഈ സാമ്പാര്‍ മുന്നണി കൊണ്ടാണ്. ലീഗിനെതിരായ പ്രചാരണമൊന്നും ജനം ഏറ്റെടുക്കില്ല. വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ക്കൊപ്പം ജനം നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായി ഇത്തരം വിവാദങ്ങളുണ്ടാകുന്നവരുടെ ഉദ്ദേശ്യം വേറെയാണ്. സമസ്തയില്‍ അച്ചടക്കമുണ്ടാക്കേണ്ടത് സമസ്ത നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. മുസ്‌ലിംലീഗ്‌ പൊതുസമൂഹത്തെ കൂട്ടിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

മഹാരാഷ്ട്രയില്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് മകന്‍ ആത്മഹത്യ ചെയ്തത്

Published

on

മഹാരാഷ്ട്രയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേകയറില്‍ പിതാവും ജീവനൊടുക്കി. മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം.

പത്താംക്ലാസ് വിദ്യാര്‍ഥിയായാ ഓംകാറിനെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ഓംകാര്‍ അവധിക്ക് വീട്ടിലെത്തിയ സമയം പഠനാവശ്യത്തിനായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാവപ്പെട്ട കര്‍ഷക കുടുംബത്തിന് ഫോണ്‍ വാങ്ങാനുള്ള സാമ്പത്തിക നിലയുണ്ടായിരുന്നില്ല.

കൃഷിക്കായി എടുത്ത വായ്പ പോലും തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ ഫോണ്‍ വാങ്ങാന്‍ കഴിയില്ലെന്നും പിതാവ് കുട്ടിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഓംകാര്‍ തിരികെയെത്തിയില്ല. തുടര്‍ന്നുള്ള തിരച്ചിലിലാണ് കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടത്തിയത്. മകന്റെ മൃതദേഹം മരത്തില്‍ നിന്ന് താഴെയിറക്കിയ പിതാവ് അതേ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending