Connect with us

News

യൂറോയില്‍ ഇറ്റലിയും സ്‌പെയിനും നേര്‍ക്കുനേര്‍

Published

on

ലണ്ടന്‍:യൂറോയില്‍ ഇന്ന് അര്‍ധരാത്രി ഒന്നാം സെമി ഫൈനല്‍. വെംബ്ലിയില്‍ ഇറ്റലിയും സ്‌പെയിനും നേര്‍ക്കുനേര്‍. വന്‍കരാ ഫുട്‌ബോളിലെ രണ്ട് പരമ്പരാഗത ശക്തികള്‍. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിക്കാര്‍ എല്ലാ കളികളിലും ജയിച്ചു കയറിയവര്‍. പക്ഷേ സ്‌പെയിന്‍ ആദ്യ രണ്ട് മല്‍സരങ്ങളില്‍ സമനില വഴങ്ങി മൂന്നും നാലും മല്‍സരങ്ങളില്‍ അഞ്ച് ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്ത് ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഷൂട്ടൗട്ടില്‍ മറികടന്നവര്‍. റോബര്‍ട്ടോ മാന്‍സിനി എന്ന പരിശീലകന് കീഴില്‍ ആകെ മാറിയിരിക്കുന്നു ഇറ്റലിക്കാര്‍. അതിവേഗ ഫുട്‌ബോളാണ് ഇപ്പോള്‍ അവരുടെ ബ്രാന്‍ഡ്. അതിനൊപ്പം സ്‌പെയിന്‍ ഓടിയെത്തുമോ എന്നതാണ് വലിയ ചോദ്യം.

\
ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയത്തെ വേഗതയില്‍ തോല്‍്പ്പിച്ചവരാണ് ഇറ്റലിക്കാര്‍. അതും ആധികാരികമായി. വിംഗുകളില്‍ തീ പടര്‍ത്തുന്നവരാണ് പത്താം നമ്പറുകാരന്‍ ലോറന്‍സോ ഇന്‍സേന്‍, സിറോ ഇമ്മോബില്‍, ഫ്രെഡറികോ ചിയേസ തുടങ്ങിയവര്‍. ഇവര്‍ക്ക് എളുപ്പത്തില്‍ പന്ത് നല്‍കുന്ന ലോകോടെലിയെ പോലുള്ള മധ്യനിരക്കാര്‍. പിന്‍നിരയില്‍ നായകന്‍ ജോര്‍ജിയോ ചെലിനിയും ഫ്രെഡറികോ ബനുച്ചിയുമെല്ലാം കളിക്കുമ്പോള്‍ സ്പിനസോലയുടെ അഭാവമുണ്ട്. ഗോള്‍ വലയത്തില്‍ ജിയാന്‍ ലുയിജി ദോനാരുമയും വിശ്വസ്തനാണ്.

ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയെ മൂന്ന് ഗോളിന് വീഴ്ത്തിയിരുന്നു ഇറ്റലിക്കാര്‍. ആ മല്‍സരം മുതലാണ് ഇറ്റലിക്കാരുടെ വേഗതയില്‍ ഫുട്‌ബോല്‍ ലോകം തരിച്ചുനിന്നത്. അടുത്ത മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ വീണ്ടും മൂന്ന് ഗോള്‍. വെയില്‍സിനെതിരെ ഒരു ഗോള്‍. പ്രി ക്വാര്‍ട്ടറിലേക്ക് വന്നപ്പോള്‍ ഓസ്ട്രിയക്കെതിരെ രണ്ട് ഗോള്‍, ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ രണ്ട് ഗോള്‍. അതായത് അഞ്ച് മല്‍സരങ്ങളില്‍ നിന്നായി പതിനൊന്ന് ഗോളുകളാണ് അവര്‍ സ്‌ക്കോര്‍ ചെയ്തത്. ഇറ്റലി എന്ന ടീമില്‍ നിന്നും ഇത്രയും വലി മുന്നേറ്റം പ്രതീക്ഷിച്ചില്ലെങ്കില്‍ സ്പാനിഷ് ടീം ഗോള്‍ വേട്ടയില്‍ പിറകിലായിരുന്നില്ല.

ആദ്യ കളികളിലെ നിരാശക്ക് ശേഷം സ്ലോവാക്യ, ക്രൊയേഷ്യ എന്നിവര്‍ക്കെതിരെ അഞ്ച് ഗോള്‍ വീതം നേടിയുള്ള വിജയങ്ങള്‍. അല്‍വാരോ മൊറാത്ത, ഫെറാന്‍ ടോറസ്, പെദ്രി ഗോണ്‍സാലസ് തുടങ്ങിയ താരങ്ങളാണ് സ്‌പെയിനിന്റെ ഗോള്‍ വേട്ടക്കാര്‍. നായകന്‍ സെര്‍ജിയോ ബുസ്‌ക്കിറ്റസ് നയിക്കുന്ന മധ്യനിരയും ശക്തമാണ്. പ്രശ്‌നം സെര്‍ജിയോ റാമോസ് ഇല്ലാത്ത പിന്‍നിരയാണ്. അവിടെ പതര്‍ച്ച പ്രകടമാണ്. ഗോള്‍ വലയത്തില്‍ ഡേവിഡ് ഡി ഗിയ തിരികെ വന്നാലും വിശ്വാസ്യതയുടെ പ്രശ്‌നമുണ്ട്. ഇറ്റാലിയന്‍ മുന്‍നിരക്കാര്‍ ആക്രമിച്ച് കയറുമ്പോള്‍ പതറിയാല്‍ തിരിച്ചടി ഉറപ്പാണ്. അവസാന മല്‍സരത്തില്‍ ബെല്‍ജിയത്തിനെതിരെ പോലും ആദ്യവസാനം ഇറ്റലിക്കാര്‍ നടത്തിയ ആക്രമണം സ്പാനിഷ് പിന്‍നിരക്കാര്‍ക്ക് തലവേദനയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍; സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും

നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു

Published

on

എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍. നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അന്‍വറിന്റെ നീക്കം.

പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ അന്‍വര്‍ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അല്‍പ്പം മുന്‍പാണ് ഇക്കാര്യം സ്ഥിരീകരിച്ച് അന്‍വര്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്.

Continue Reading

kerala

അരീക്കോട് കൂട്ടബലാത്സംഗക്കേസ്; ‘പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ല’; അതിജീവിതയുടെ സഹോദരന്‍

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു

Published

on

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസില്‍ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് അതിജീവിതയുടെ സഹോദരന്‍ ആരോപിച്ചു. പ്രതികള്‍ സഹോദരിയെ പലര്‍ക്കും കാഴ്ചവെച്ചു. സഹോദരിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും ചൂഷണം ചെയ്യുകയും സഹോദരിയുടെ 15 പവന്‍ സ്വര്‍ണം പ്രതികളില്‍ ചിലര്‍ തട്ടിയെടുകുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയായെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആണ് യുവതി.

Continue Reading

kerala

കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്

ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

Published

on

തൊടുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക് അടുത്ത് താമസക്കാരനായ പൊന്തന്‍പ്ലായ്ക്കല്‍ പി.ആര്‍. രാജനാണ് പരിക്കേറ്റത്. ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ വളര്‍ത്തുനായുടെ നിര്‍ത്താതെയുള്ള കുരകേട്ട് വീടിന്റെ മുറ്റത്തിറങ്ങിയപ്പോഴാണ് രാജനെ കാട്ടുപന്നി ആക്രമിച്ചത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending