Connect with us

main stories

ബിഗ് ഗെയിം : ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍

Published

on

റിയോ:നാളെ പുലര്‍ച്ചെയാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ആ അങ്കം. മരക്കാനയില്‍ പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം 5-30ന് ആരംഭിക്കുന്ന മല്‍സരത്തിന്റെ അരങ്ങും അണിയറയും ഇപ്പോള്‍ തന്നെ വളരെ സജീവമാണ്. പത്ത് ശതമാനം കാണികള്‍ക്ക് അവസരമുണ്ട്. 78,000 പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ മൊത്തം ഇരിപ്പിടം. ഇതില്‍ 7,800 പേര്‍ക്കാണ് ടിക്കറ്റ് നല്‍കുക. ഇവരെല്ലാം ബ്രസീലുകാരായിരിക്കും. നെയ്മറെ സൂക്ഷിക്കണമെന്ന് അര്‍ജന്റീന നായകന്‍ ലിയോ മെസി സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മെസിയെന്ന ശക്തിയെ കരുത്തോടെ നേരിടണമെന്ന് നെയ്മര്‍ വ്യക്തമാക്കി. പക്ഷേ രണ്ട് പേരും പരസ്പര ബഹുമാനത്തോടെയാണ് സംസാരിച്ചത്. നെയ്മറിന്റെ വ്യക്തിഗത മികവ് അപാരമാണെന്ന് മെസി വ്യക്തമാക്കി. ബ്രസീല്‍ സംഘത്തില്‍ ഏറെ പേടിക്കേണ്ടതെന്നും നെയ്മറെ തന്നെ. അദ്ദേഹത്തിന്റെ വേഗതയും അനുഭവ സമ്പത്തും അപാരമാണ്. നമ്മുടെ ബോക്‌സില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ നെയ്മര്‍ക്കാവും. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് 34 കാരനായ നായകന്‍ പറയുമ്പോള്‍ നെയ്മറും ബഹുമാനത്തില്‍ കുറയുന്നില്ല. ലോകത്തെ ഏറ്റവും മികച്ച താരമാണ് മെസി. ഏത് സാഹചര്യത്തെയും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന താരം. അദ്ദേഹത്തിന്റെ വേഗതയെയും പന്തടക്കത്തെയും പാസുകളെയും ഫ്രികിക്കുകളെയും പേടിക്കണമെന്നാണ് നെയ്മര്‍ പറയുന്നത്.

ഫുട്‌ബോള്‍ ലോകവും രണ്ട് പേരുടെയും വാക്കുകളെ ബഹുമാനിക്കുന്നു. ഇവര്‍ തന്നെയാണ് നാളത്തെ പോരാട്ടത്തിലെ നിര്‍ണായക ശക്തി. രണ്ട് പേരും ഫോമിലാണ്. മെസി നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നല്‍കി കഴിഞ്ഞു. പക്ഷേ പ്രശ്‌നം അദ്ദേഹത്തിന്റെ ആരോഗ്യമാണ്. കൊളംബിയക്കെതിരായ സെമിയില്‍ കണങ്കാലിന് പരുക്കേറ്റിരുന്നു. മല്‍സരത്തിന്റെ 55-ാം മിനുട്ടിലെ പരുക്കിന് ശേഷം വേദന സഹിച്ചാണ് അദ്ദേഹം കളിച്ചത്. പക്ഷേ ഇന്നലെ പരിശീലനത്തില്‍ മെസിയുണ്ടയിരുന്നു. കോച്ച് ലയണല്‍ സ്‌കലോനി പറഞ്ഞത് അദ്ദേഹം കളിക്കുമെന്ന് തന്നെയാണ്. മെസി കളിക്കാത്ത സാഹചര്യം വന്നാല്‍ അത് അര്‍ജന്റീനക്ക് കനത്ത ആഗാതമാവും. കാരണം അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് ടീമിന്റെ ഗെയിം പ്ലാന്‍ തന്നെ. രാജ്യത്തിന് ഇത് വരെ വലിയ കിരീടം സമ്മാനിക്കാന്‍ കഴിയാത്ത താരമെന്ന നിലയില്‍ കനത്ത സമ്മര്‍ദ്ദത്തിലും വേദനയിലും മെസി സാഹസികമായി തന്നെ കളിക്കുമെന്ന് അര്‍ജന്റീനക്കാര്‍ കരുതുമ്പോള്‍ ടീം ഒന്നടങ്കം അദ്ദേഹത്തിന് പിറകിലുണ്ട്. മെസിക്ക് ഒരു കിരീടമെന്നത് തന്നെയാണ് ടീമിന്റെ മുദ്രാവാക്യം. സീനിയര്‍ താരങ്ങളായ സെര്‍ജി അഗ്യൂറോ, എയ്ഞ്ചലോ ഡി മരിയ, നിക്കോളാസ് ഓട്ടോമെന്‍ഡി തുടങ്ങിയവരെല്ലാം ഏറ്റവും മികച്ച പോരാട്ടമാണ ഉറപ്പ് നല്‍കുന്നത്.

മെസിയുമായി വ്യക്തിപരമായി നല്ല സൗഹൃദമുള്ള താരമാണ് നെയ്മര്‍. ബാര്‍സിലോണക്കായി ഒരുമിച്ച് കളിച്ചവര്‍. നെയ്മര്‍ ബാര്‍സ വിട്ട ശേഷം പക്ഷേ രണ്ട് പേരും മുഖാമുഖം വന്നിട്ടില്ല. നെയ്മറുടെ വേഗതയും പാസുകളുമാണ് ബ്രസീലിന്റെ കരുത്തില്‍ ഇത് വരെ നിര്‍ണായകമായത്. സെമിയില്‍ പെറുവിനെ തോല്‍പ്പിക്കാന്‍ പക്വാറ്റക്ക് കൃത്യമായി പന്ത് നല്‍കിയത് നെയ്മറായിരുന്നു. ആ ഗോളിന് മുമ്പ് നെയ്മറിന്റെ വേഗ നീക്കത്തില്‍ നിന്നും പെറു രക്ഷപ്പെടുകയും ചെയ്തിരുന്നു. മുന്‍നിരയില്‍ മെസിയുടെ ഡ്രിബഌഗും നല്ല പാസുകളുമാവുമ്പോള്‍ അത് ഉപയോഗപ്പെടുത്താന്‍ പക്ഷേ ഗബ്രീയേല്‍ ജീസസ് ഇല്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിക്കെതിരെ മാരകാമായ ഫൗളിന് ചുവപ്പ് കാര്‍ഡ് കിട്ടിയ ജീസസ് സെമിയിലെ വിലക്കിന് ശേഷം ഫൈനലില്‍ കളിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക സമിതി വിലക്ക് രണ്ട് മല്‍സരങ്ങളാക്കിയതിനാലാണ് മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന് പുറത്തിരിക്കേണ്ടി വരുന്നത്. മാര്‍ക്കിഞ്ഞസ്, വിനീഷ്യസ് ജൂനിയര്‍, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ക്ക് അവസരമുറപ്പില്ല.

മധ്യനിരയില്‍ ബ്രസീലിന്റെ ശക്തി റയല്‍ മാഡ്രിഡിന്റെ കാസിമിറോ തന്നെ. കോച്ച് ടിറ്റേ അദ്ദേഹത്തെ ഫൈനലിന് വേണ്ടി റിസര്‍വ് ചെയ്തിരിക്കയാംണ്. ലുകാസ് പാക്വറ്റ, ഫാബിഞ്ഞോ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഉറപ്പാണ്. പിന്‍നിരയില്‍ സീനിയര്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ പക്ഷേ ഫോമില്ലല്ല. സെമിയില്‍ അദ്ദേഹം നിരാശപ്പെടുത്തിയെങ്കിലും അര്‍ജന്റീനയെ പോലെ ഒരു പ്രതിയോഗിക്കെതിരെ കോച്ച് ടിറ്റേ പരീക്ഷണത്തിന് മുതിരില്ല. റയലിന്റെ ഡിഫന്‍ഡര്‍ ഇദര്‍ മിലീഷ്യോ ആദ്യ ഇലവനില്‍ വരുമ്പോള്‍ എഡേഴ്‌സണായിരിക്കും ഗോള്‍ വലയത്തില്‍.അര്‍ജന്റീനയുടെ വല കാക്കുക ആസറ്റണ്‍ വില്ലയുടെ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനസ് തന്നെ. സെമിയിലെ ഷൂട്ടൗട്ട് മികവിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പിന്‍നിരയില്‍ പക്ഷേ പ്രശ്‌നങ്ങള്‍ ധാരാളം. ലുക്കാസ് മാര്‍ട്ടിനസ്, കൃസ്റ്റിയന്‍ റൊമീറോ, ജുവാന്‍ ഫോയിത്, നിക്കോളാസ് ഓട്ടോമെന്‍ഡി എന്നിവരൊന്നും വിശ്വാസ്യത കാക്കുന്നില്ല. റൊമീറോയുടെ പരുക്ക് പ്രശ്‌നമാണ്. വലത് ഭാഗത്ത് ഗോണ്‍സാലോ മോണ്‍ടിയലിനെ കോച്ച് പരീക്ഷിച്ചേക്കാം. ഇടത് മാര്‍ക്കസ് അകുന വന്നേക്കാം.

കൊളംബിയക്കെതിരായ സെമി തന്നെ വലിയ ഉദാഹരണം. ആദ്യ പകുതിയില്‍ ലീഡ് നേടിയിട്ടും പിന്നെ പിന്‍നിരക്കാരുടെ ജാഗ്രത കുറവിലാണ് ടീം സമനില വഴങ്ങിയത്. മധ്യനിരയില്‍ എയ്‌ഞ്ചോലോ ഡി മരിയക്ക് ആദ്യ ഇലവനില്‍ അവസരമുണ്ടാവില്ല. ലിയനാര്‍ഡോ പെരഡസ് ഫോമിലാണ്. റോഡ്രിഗോ ഡി പോള്‍ ഗോള്‍ നേടുന്നതില്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്. മുന്‍നിരയില്‍ മെസിക്കൊപ്പം ലത്തുറോ മാര്‍ട്ടിനസും നിക്കോളാസ് ഗോണ്‍സാലസും വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍

വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും.

Published

on

വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും. വയനാട് പുനരധിവാസ പദ്ധതിയുടെ ചര്‍ച്ച്ക്കായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് നിര്‍മ്മിക്കുക. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാകും നിര്‍മ്മിക്കുക. 750 കോടിരൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൗണ്‍ഷിപ്പുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ വിവരങ്ങലും കരട് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു.

സഹായ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Continue Reading

kerala

‘മേയര്‍ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

on

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ സ്ഥിതിയിലാണെങ്കില്‍ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

 

Continue Reading

kerala

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്: രമേശ് ചെന്നിത്തല

എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

Published

on

വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ വിഷം തുപ്പുകയാണ് വിജയരാഘവനെന്നും സി.പി.എം ആര്‍.എസ്.എസിന്റെ നാവായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സി.പി.എം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവന്‍ നടത്തിയതെന്നും കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

Continue Reading

Trending