Connect with us

News

ബ്രസീലിയന്‍ യുവ താരത്തിനെ വീക്ഷിക്കാന്‍ സ്‌കൗട്ടിനെ അയച്ച് ബാഴ്‌സലോണ

ക്ലബില്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഇരു കൂട്ടരും തമ്മില്‍ ഉള്ള ചര്‍ച്ച ഇതുവരെ എവിടെയും എത്തിയിട്ടില്ല.

Published

on

ബ്രസീല്‍ – ആഴ്സണല്‍ ഫോര്‍വേഡ് ആയ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ പ്രകടനങ്ങള്‍ ബാഴ്സലോണ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്.ഇതിനു വേണ്ടി കറ്റാലന്‍ ക്ലബ് ഒരു സ്‌കൗട്ടിനെ ഖത്തറിലേക്ക് അയച്ചിട്ടുണ്ട്.

2022-23 കാമ്പൈയ്നില്‍ ആഴ്‌സണലിന് വേണ്ടി താരം മികച്ച ഫോം ആണ് കാഴ്ച്ചവെക്കുന്നത്.20 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് സീസണിലെ താരത്തിന്റെ ഇതുവരെയുള്ള സമ്ബാദ്യം.
സ്പോര്‍ട് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രസീലിയന്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ക്ലബ് മാനേജ്‌മെന്റിലെ പലരും ആഗ്രഹിക്കുന്നുണ്ട്.

താരം ഒപ്പിട്ട ആഴ്സണലിലെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും പതിനെട്ടു മാസം കൂടിയുണ്ട്.ക്ലബില്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഇരു കൂട്ടരും തമ്മില്‍ ഉള്ള ചര്‍ച്ച ഇതുവരെ എവിടെയും എത്തിയിട്ടില്ല.

 

kerala

സാമ്പത്തിക തട്ടിപ്പ് കേസ്; ഷാന്‍ റഹ്‌മാനെ ഉടന്‍ ചോദ്യം ചെയ്യും

സംഗീത പരിപാടിയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്

Published

on

സാമ്പത്തിക തട്ടിപ്പ് കേസില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. സംഗീത പരിപാടിയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിന്റെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് ആണ് ഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരെ കേസെടുത്തിട്ടുള്ളത്.

മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ 14 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഷാന്‍ റഹ്‌മാന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനും ഷാന്‍ റഹ്‌മാനെതിരെ മറ്റൊരു കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറത്തുകയും ലേസര്‍ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നത്.

Continue Reading

kerala

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് തറക്കല്ലിടും

ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്.

Published

on

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്. നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് തറക്കല്ലിടുന്നത്. പ്രിയങ്കാ ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ , പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി കെ.രാജന്‍, വിവിധ മന്ത്രിമാര്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.

7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലുള്ള വീടുകളാണ് ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവില്‍ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേര്‍ വീടിന് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവന്‍ പേരും സമ്മതപത്രം നല്‍കി കഴിഞ്ഞു.

Continue Reading

kerala

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്

Published

on

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന സന്തോഷ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.

കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. അതേസമയം, വവ്വാക്കാവില്‍ കേസിലെ മറ്റൊരു പ്രതി അനീറിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. വാതില്‍കുത്തിപ്പൊളിച്ചാണ് വീട്ടില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending