Connect with us

kerala

അര്‍ജന്‍റീനയെ നേരിടാന്‍ ബെന്‍സേമ ഖത്തറിലേക്ക് തിരിച്ചെത്തുമോ?

കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്

Published

on

കളത്തിന് പുറത്തെ കാരണങ്ങള്‍ കൊണ്ട് ദേശീയ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ബെന്‍സേമയുടെ ഏറ്റവും സ്വപ്നമായിരുന്നു 2022 ലോകകപ്പില്‍ കളിക്കുക എന്നത്. എന്നാല്‍, പരിക്ക് വില്ലനായി എത്തിയതോടെ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് താരം പുറത്തായത്. എന്നാലിപ്പോള്‍ പരിക്കില്‍ നിന്ന് മോചിതനായ ബെന്‍സേമയെ ലോകകപ്പ് ടീമില്‍ വീണ്ടും ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പരിശീലകന്‍ ദിദയെര്‍ ദെഷാംസ് മൗനം പാലിച്ചതും ഇക്കാര്യം ഉറപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബെന്‍സേമ കളിക്കുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അതിനെക്കുറിച്ച്‌ ഞാനൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ക്ഷമിക്കണം, അടുത്ത ചോദ്യം ചോദിക്കൂ എന്നായിരുന്നു ദെഷാംസിന്‍റെ മറുപടി.ഇതോടെ താരം ഇപ്പോഴും ഔദ്യോഗികമായി ഫ്രാന്‍സ് ടീമിന്‍റെ ഭാഗമാണ്. എന്നാല്‍, ഈ സീസണ്‍ മുഴുവന്‍ പരിക്ക് വേട്ടയാടിയ ബെന്‍സേമയെ വീണ്ടും ഖത്തറിലേക്ക് അയക്കാന്‍ അദ്ദേഹത്തിന്‍റെ ക്ലബ്ബ് റയല്‍ മാഡ്രിഡ് തയാറാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ബെന്‍സേമയ്ക്ക് ഖത്തറിന് പറക്കണമെന്നുണ്ടെങ്കില്‍ റയല്‍ തടസമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 34 വയസുകാരനായ താരത്തിന് ഇനിയൊരു ലോകകപ്പ് സാധ്യമാകുമോയെന്ന കാര്യം സംശയമാണ്.

കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്.

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 116 സര്‍ക്കാര്‍ ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു

വെറ്ററിനറി സര്‍ജന്‍ മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും അതില്‍ ഉള്‍പ്പെടുന്നു

Published

on

തിരുവനന്തപുരം: നിയമവിരുദ്ധമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാരെ കൂടി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വെറ്ററിനറി സര്‍ജന്‍ മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും അതില്‍ ഉള്‍പ്പെടുന്നു.

പലിശ ഉള്‍പ്പെടെ 24,97,116 രൂപ ഇവരില്‍നിന്നും തിരിച്ചുപിടിക്കും. ക്ഷീരവികസന വകുപ്പിലെ പാര്‍ട്ട്ടൈം സ്വീപ്പര്‍, ക്ലീനര്‍, ക്ലര്‍ക്ക് തസ്തികകളിലെ നാല് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ്‌ചെയ്തിരുന്നു. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം ഇവരില്‍നിന്ന് തിരിച്ചുപിടിക്കും. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെ ക്കൂടി നടപടി സ്വീകരിച്ചു.

സര്‍വേ വകുപ്പില്‍ സര്‍വേയര്‍, ഡ്രാഫ്റ്റ്സ്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന നാലു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.റവന്യു വകുപ്പില്‍ ക്ലര്‍ക്ക്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളിലായി 34 പേര്‍ക്കെതിരെയും നടപടിയെടുത്തു.

ഇവര്‍ നിയമവിരുദ്ധമായി കൈപ്പറ്റിയത് ആകെ 10,46,400 രൂപയാണ്. വിവിധ വകുപ്പുകളിലായുള്ള 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായാണ് ധനവകുപ്പ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചത്. മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം തുടരുകയാണ്.

Continue Reading

india

ധിഷണാ ശാലിയായ ഭരണകര്‍ത്താവുമായുരുന്നു മന്‍മോഹന്‍ സിംഗ്; രമേശ് ചെന്നിത്തല

രാഷ്ട്രത്തിനും കോണ്‍ഗ്രസിനിനും കനത്ത നഷ്ടമാണ് വന്നിട്ടുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

Published

on

ഡല്‍ഹി : ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണശേഖരം പോലും വിദേശത്ത് കൊണ്ടു പോയി പണയം വയ്‌ക്കേണ്ട ദയനീയമായ അവസ്ഥയില്‍ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികനായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു.ലോക സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്ത ധിഷണാ ശാലിയായ ഭരണകര്‍ത്താവുമായുരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മന്‍മോഹന്‍ സിംഗിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. 2004 മുതല്‍ 2014 വരെയുള്ള ഇന്ത്യയുടെ നിര്‍ണ്ണായക കാലഘട്ടത്തില്‍ പ്രതിസന്ധികളില്‍ തളരാതെ പക്വതയോടെയും കരുത്തോടെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു അദ്ദേഹം. ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂക്ഷമതയോടെ ഉദാരവത്ക്കരണത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടപ്പോഴും രാഷ്ട്രത്തിന്റെ അടിസ്ഥാന ജനതയെ അദ്ദേഹം മറന്നില്ല.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിപ്പോള്‍ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയുമാണ് വ്യക്തമായത്. തികഞ്ഞ മതേതര വാദിയും മാന്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം അടിയുറച്ച ഗാന്ധിയനുമായിരുന്നു. ദീര്‍ഘകാലത്തെ അടുത്ത ബന്ധമാണ് ഡോ. മന്‍മോഹന്‍ സിംഗുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്. രാഷ്ട്രത്തിനും കോണ്‍ഗ്രസിനിനും കനത്ത നഷ്ടമാണ് വന്നിട്ടുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

മേയര്‍ വിഷയത്തില്‍ സിപിഐയെ തള്ളി സിപിഎം

മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ലെന്ന് സിപിഎം വികസന കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി

Published

on

തൃശൂര്‍: സിപിഐ നേതാവ് വി.എസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മേയര്‍ എം.കെ വര്‍ഗീസ്. ക്രിസ്തുമസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ വസതിയിലെത്തി കേക്ക് നല്‍കിയതില്‍ വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചിരുന്നു. മേയര്‍ക്ക് ചോറിവിടെയും കൂറവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

‘ക്രിസ്മസ് ദിവസം സ്നേഹം പങ്കിടാന്‍ ഒരു കേക്കുമായി വന്നാല്‍ വീട്ടിനകത്തേക്ക് കയറരുതെന്ന് പറയുന്ന ഒരാളല്ല താന്‍. എല്ലാവര്‍ക്കും കേക്ക് രാഷ്ട്രീയ മത ഭേദമന്യെ കൊടുക്കുന്നയാളാണ് താന്‍. സുനില്‍ കുമാര്‍ എംപി ആയിരുന്നെങ്കില്‍ ബിജെപി കേക്ക് കൊടുത്താല്‍ അത് വാങ്ങിക്കുമായിരുന്നില്ലെ.ഒരു കേക്ക് തന്നാല്‍ താന്‍ ആ പാര്‍ട്ടിക്കൊപ്പം പോയെന്ന് കരുതുന്നത് എന്തിനാണ്. താന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ആളാണ്. സുനില്‍ കുമാറിന് ചുമതലകളില്ല എന്തും പറയാം, പക്ഷെ താന്‍ ഒറു ചട്ടക്കൂടിനകത്തുള്ള ആളാണ്.

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോള്‍ ഒരു ചായ കൊടുത്തത് തെറ്റാണോ. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുനില്‍ കുമാര്‍ തന്റെയടുത്തേക്ക് വന്നില്ല, ആകെ വന്നത് സുരേഷ് ഗോപി ആണ്. ഇത് ഒരു തെറ്റായി തനിക്ക് തോന്നിയിട്ടില്ല.താന്‍ ബിജെപിയുടെ കൂടെ പ്രചാരണത്തിന് പോയിട്ടുണ്ടെങ്കില്‍ തെളിയിക്കണം. താന്‍ ഇടതുപക്ഷത്തിന്റെ കൂടെയാണ് അങ്ങനെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും’ മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു.

ഇതിനിടെ സിപിഐയുടെ വാദം തള്ളി സിപിഎമ്മും രംഗത്തെത്തി. മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ലെന്ന് പറഞ്ഞ് സിപിഐയെ
തള്ളി സിപിഎം വികസന കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞത്. ബിജെപിയുടേത് വിഭജനത്തിന്റെ രാഷ്ട്രീയമാണ്. അത് കേരളത്തിനകത്ത് വിലപ്പോയിട്ടില്ല. അതിനുള്ള തന്ത്രം അവര്‍ പയറ്റുമെന്നും വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. കേക്ക് കൊണ്ടുപോവും അത് അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മേയറെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ല. എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending