Connect with us

india

യു.പിയിലെ മദ്രസകളില്‍ ഇനി സയന്‍സും കണക്കും ഇംഗ്ലീഷും നിര്‍ബന്ധം

അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ക്ക് പുറമേയാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത്.

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി ഭരണകൂടം.
ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ഇന്ന് നടക്കുന്ന യു.പി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ (യു.പി.ബി.എം.ഇ) യോഗത്തില്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ക്ക് പുറമെയാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത്.മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ ഇഫ്തിഖര്‍ അഹമ്മദ്
ജാവേദാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുക്കും. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ക്ക് പുറമേയാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത്.

 

 

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇസ്രാഈല്‍ വംശഹത്യ നടത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി; നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് ഇസ്രാഈല്‍ അംബാസഡര്‍

പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Published

on

പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പ്രിയങ്ക എക്സില്‍ പറഞ്ഞു, ‘ഇസ്രാഈല്‍ ഭരണകൂടം വംശഹത്യ നടത്തുകയാണ്. അവര്‍ 60,000-ത്തിലധികം ആളുകളെ കൊന്നു, അവരില്‍ 18,430 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ അത് പട്ടിണിക്കിടുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിശ്ശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങളെ പ്രാപ്തമാക്കുന്നത് തന്നെ കുറ്റകരമാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് മേല്‍ ഇസ്രാഈല്‍ ഈ നാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ലജ്ജാകരമാണ്.’

അതേസമയം, നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇസ്രാഈല്‍ അംബാസഡര്‍ അസര്‍ പ്രതികരിച്ചു. രണ്ട് ദശലക്ഷം ടണ്‍ ഭക്ഷണം ഇസ്രാഈല്‍ ഗസ്സയിലേക്ക് എത്തിക്കാന്‍ സഹായിച്ചതായി അസര്‍ അവകാശപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഗസ്സ ജനസംഖ്യ 450 ശതമാനം വര്‍ദ്ധിച്ചു. അവിടെ വംശഹത്യ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

india

ബീഹാര്‍ വോട്ടര്‍ പട്ടിക; തീവ്രപരിശോധനയ്‌ക്കെതിരായ ഹരജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

തീവ്ര പരിശോധനനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ പിഴവ് സുപ്രീം കോടതിയില്‍ ഹരജിക്കാര്‍ ഇന്നലെ തുറന്നു കാട്ടിയിരുന്നു.

Published

on

ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയ്‌ക്കെതിരായ ഹരജികള്‍ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തീവ്ര പരിശോധനനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ പിഴവ് സുപ്രീം കോടതിയില്‍ ഹരജിക്കാര്‍ ഇന്നലെ തുറന്നു കാട്ടിയിരുന്നു.

മരിച്ചെന്നു രേഖപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്ത രണ്ട്പേരെ സുപ്രിം കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേസമയം ആധാര്‍ കാര്‍ഡ് , പൗരത്വത്തിന്റെ നിര്‍ണായക രേഖയായി കാണാനാവില്ലെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് വാദത്തിനിടയില്‍ സുപ്രീം കോടതി ശരിവച്ചത് ഹരജിക്കാര്‍ക്ക് തിരിച്ചടിയായി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Continue Reading

india

ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്‌തേക്കും

യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു.

Published

on

ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യും. യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിക്കുകയായിരുന്നു.

ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിര്‍ദേശം പരിശോധിക്കുക സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിലുള്ള മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹീന്ദര്‍ മോഹന്‍, നിയമവിദഗ്ധന്‍ ബി.വി. ആചാര്യ എന്നിവരടങ്ങിയ സമിതിയായിരിക്കും. സമിതി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതുവരെ ഇംപീച്ച്‌മെന്റ് നിര്‍ദേശം പരിഗണനയില്‍ തുടരുമെന്നും ലോക്‌സഭാ സ്പീക്കര്‍ അറിയിച്ചു.

ആഭ്യന്തര അന്വേഷണത്തിനെതിരെ ജസ്റ്റിസ് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്റെ അടിസ്ഥാനത്തിനുള്ള തുടര്‍നടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ഇതിനെ തുടര്‍ന്നാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാര്‍ലമെന്റ് മുന്നോട്ട് പോകുന്നത്.

Continue Reading

Trending