Connect with us

kerala

ആരിഫിന്റെ ആരോപണം കഴമ്പുള്ളള്ളത് ; ദേശീയപാത വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

ആവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല

Published

on

ചേര്‍ത്തല അരൂര്‍ ദേശീയപാതാ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി ജി സുധാകരന്‍നെതിരെ എ.എം ആരിഫ് എം.പി നടത്തിയ
ആരോപണം കഴമ്പുള്ളതാന്നെ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്.പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്നും കേസില്‍ ആവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്‍ പ്രതിപക്ഷ നേതാവ് പ്രതികരണം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ്ണ രൂപം

ചേര്‍ത്തല അരൂര്‍ ദേശീയ പാത റീച്ചിന്റെ പുനര്‍ നിര്‍മാണത്തില്‍ അപാകത ഉണ്ടെന്ന ആലപ്പുഴ എംപി ശ്രീ ആരിഫ് ന്റെ ആരോപണം കഴമ്പുള്ളതാണ്.ഇതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു.
കേസില്‍ ആവശ്യ നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുക ആയിരിക്കും അടുത്ത മാര്‍ഗം.
ദേശീയ പാതയുടെ പുനര്‍നിര്‍മാണം മുഖേനെ അഴിമതി നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്. ശ്രീ ആരിഫ്‌ന്റെ ആരോപണം പാര്‍ട്ടിക്കുള്ളിലെ അഭ്യന്തര വിഷയമായി കാണുന്നില്ല. ഇത് ജനങ്ങളുടെ പ്രശ്‌നമാണ്. ആരോപണത്തില്‍ ശ്രീ ആരിഫ് ഉറച്ചു നില്‍ക്കും എന്ന് വിശ്വസിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ന് അത്ഭുതത്തോടെ നോക്കിയിരുന്ന സ്ഥലം; പാണക്കാട് സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.

Published

on

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ പാണക്കാടെത്തി സന്ദീപ് വാര്യര്‍. സാദിഖലി ശിഹാബ്‌ തങ്ങളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുളള ലീഗ് നേതാക്കളും പാണക്കാട്ടുണ്ട്. മലപ്പുറവുമായി പൊക്കിൾക്കൊടി ബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പറഞ്ഞു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

‘ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് കടന്നുവരാം. ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണകൾ മാറ്റാൻ സഹായമാകും.

യൂത്ത് ലീഗിന്റെ പ്രവർത്തകർ എന്നെ എത്രത്തോളം സ്നേഹത്തോടെയാണ് സ്വീകരിച്ചത്. താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.

സന്ദീപ് വാര്യരുടെ കടന്നുവരവ് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കഴിഞ്ഞകാലങ്ങളിലെ നിലപാടുകൾ മാറ്റി മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് സന്ദീപ് കടന്നുവന്നിരിക്കുകയാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ ചേർന്നതോടുകൂടി മാറ്റം വരുന്നതെന്നും ഇനി ഇന്ത്യ മുന്നണിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് വരാൻ പോകുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, എണറാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്. ഈ ഭാഗങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരം, തെക്കന്‍ കര്‍ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി

ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഎമ്മിന് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന് ഇനി നല്ല കാലമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഎമ്മിന് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സന്ദീപ് വാര്യർ നാളെ പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കാണും. കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും, പാലക്കാട് വലിയ വിജയമുണ്ടാകുമെന്നും സന്ദീപിന്റെ വരവ് അത് കൂടുതൽ മെച്ചപ്പെടുത്തുമെന്നും’ പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending