Connect with us

india

യുവാവിന്റെ മൃതദേഹം പുഴയോരത്ത്; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Published

on

നേമം: യുവാവിന്റെ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍. മലയിന്‍കീഴ് അണപ്പാട് ജനാര്‍ദനത്തില്‍ ശരത്ചന്ദ്രകുമാറിന്റെ (47) മൃതദേഹം കൊരട്ടി ചാലക്കുടി പുഴയുടെ തീരത്താണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്.

കോണ്‍ട്രാക്ടറായ ശരത്തിനെ ഇക്കഴിഞ്ഞ 28ാം തീയതി മുതല്‍ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ വഴുതക്കാട് ഭാഗത്ത് സ്കൂട്ടറില്‍ യുവാവ് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.യുവാവിന്റെ ആധാര്‍ കാര്‍ഡ് ലഭ്യമായതാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്. കൊരട്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

india

‘ഇരുണ്ട രാഷ്ട്രീയത്തിൻ്റെ ബ്ലാക്ക് കോമഡി’; ത്രിഭാഷ നയവിവാദത്തിൽ യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ

പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

Published

on

ഭാഷാ തർക്കത്തിലും ലോക്​സഭാ മണ്ഡല പുനർനിർണയത്തിലും തമിഴ്​നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും ബ്ലാക്ക്​ കോമഡിയുമാണെന്ന്​ സ്​റ്റാലിൻ വ്യക്​തമാക്കി. പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

‘ദ്വിഭാഷാ നയത്തെയും അതിർത്തി നിർണയത്തെയും കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു, ബിജെപി ഇതിൽ അസ്വസ്ഥരാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ ഒന്ന് കണ്ടു നോക്കൂ.

ഇപ്പോൾ ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ് നമ്മളെ വെറുപ്പിനെക്കുറിച്ച് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നമ്മളെ ഒഴിവാക്കൂ. ഇത് വിരോധാഭാസമല്ല – ഇത് ഏറ്റവും ഇരുണ്ട രാഷ്ട്രീയ ബ്ലാക്ക്​ കോമഡിയാണ്. ഞങ്ങൾ ഒരു ഭാഷയെയും എതിർക്കുന്നില്ല; അടിച്ചേൽപ്പിക്കലിനെയും സങ്കുചിതത്വത്തെയും ഞങ്ങൾ എതിർക്കുന്നു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്​’ -സ്​റ്റാലിൻ ‘എക്​സി’ൽ കുറിച്ചു.

തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നിയതിനാലാണ് സ്റ്റാലിൻ പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നാണ്​ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി ആരോപിച്ചത്​. ഹിന്ദിയെ എന്തിനാണ് വെറുക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Continue Reading

india

ആശാ വർക്കർമാരുടെ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Published

on

ആശാവര്‍ക്കര്‍- അങ്കണവാടി ജീവനക്കാരുടെ വിഷയം ലോക്‌സഭയിലുന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരും ദിവസങ്ങളായി സമരത്തിലാണ്.

കുറഞ്ഞ ഓണറേറിയവും കഠിന ജോലിഭാരവും സഹിച്ച് രാജ്യത്തെ സേവിക്കുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കേരളത്തില്‍ തെരുവില്‍ സമരത്തിലാണ്.

പ്രതിമാസ വേതനം 21,000 രൂപയാക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. സുപ്രീം കോടതിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Continue Reading

india

വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്; കേന്ദ്രത്തോട് ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് എം.കെ സ്റ്റാലിന്‍

Published

on

ന്യൂഡല്‍ഹി: വഖഫ് ബില്ലിനെ എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് നിയമസഭ ഇന്ന് പാര്‍ലമെന്റില്‍ നിര്‍ദ്ദിഷ്ട വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കുകയും കേന്ദ്ര സര്‍ക്കാരിനോട് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല് മുസ്‌ലിം സമുദായത്തെ മോശമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബില്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുകയും വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ജനങ്ങള്‍ മതസൗഹാര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും അവരുടെ മതം പിന്തുടരാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ന്യൂനപക്ഷ മുസ്‌ലിംകളെ മോശമായി ബാധിക്കുന്ന 1995 ലെ വഖഫ് നിയമത്തിനായുള്ള വഖഫ് ഭേദഗതി ബില്‍ 2024 ല്‍ പിന്‍വലിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ബീഹാര്‍ നിയമസഭയില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

മുസ്‌ലിംകളുടെ മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ബില്‍ പിന്‍വലിക്കണമെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.

Continue Reading

Trending