Connect with us

kerala

ഫണ്ട് തിരിമറി സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രയീസഭ പുറത്താക്കി

Published

on

സുല്‍ത്താന്‍ബത്തേരി: സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭ സസ്‌പെന്‍ഡ് ചെയ്തു.അവര്‍ തന്നെ രൂപികരിച്ച പാര്‍ട്ടിയാണ് ജനാധിപത്യ രാഷ്ട്രയീസഭ. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും ജാനുവിനെ നിക്കിയതായും പാര്‍ട്ടി സെക്രട്ടറി പ്രകാശന്‍ മൊറാഴ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയതായും പാര്‍ട്ടി വോട്ടുകള്‍ മറിച്ചെന്നുമാണ് അവര്‍ക്ക് എതിരെ
ഉന്നയിക്കുന്ന ആരോപണം.ഈ വിഷയത്തല്‍  സി കെ ജാനു ഇതു വരെ പ്രതികരിച്ചിട്ടില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് കമിതാക്കളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പെണ്‍കുട്ടിയുടെ വെങ്ങന്നൂരിലെ വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

പാലക്കാട്: ആലത്തൂര്‍ വെങ്ങന്നുരില്‍ യുവാവിനെയും പെണ്‍കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കുത്തന്നൂര്‍ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകന്‍ സുകിന്‍ (23), വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18) എന്നിവരാണ് മരിച്ചത്.

പെണ്‍കുട്ടിയുടെ വെങ്ങന്നൂരിലെ വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

വ്യാജ വാര്‍ത്തയല്ല; കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഒമ്പതാം പ്രതി, എഫ്‌ഐആര്‍ പുറത്ത്‌

മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം

Published

on

യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ കനിവ് ഒമ്പതാം പ്രതിയാണ്.

മൂന്ന് ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മകനെതിരെ വ്യാജ വാര്‍ത്തയാണ് പുറത്ത് വന്നതെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം.

തുടര്‍ന്നാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത് വന്നത്. കനിവ് ഉള്‍പ്പെടെ ഒമ്പത് പേരെയാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

രഹസ്യ വിവരം ലഭിച്ച കുട്ടനാട് എക്‌സൈസ് സംഘം മഫ്തിയില്‍ എത്തിയാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാലത്തിനടിയില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘത്തെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Continue Reading

kerala

വാര്‍ഡ് വിഭജനം നിയമക്കുരുക്കിലേക്ക്; കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ കോടതിയില്‍

മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍ കൂടിയാണ് അഡ്വക്കറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്

Published

on

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനെതിരെ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നടപടികള്‍ നിയമക്കുരുക്കിലേക്ക്. എട്ടു മുനിസിപ്പാലിറ്റികളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍ കൂടി അഡ്വക്കറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലെയും തെങ്കര ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമൂദ് അള്ളാംകുളം, അബ്ദുല്‍ സമദ് പി പി, പാലക്കാട്ട് ജില്ലയിലെ തെങ്കര പഞ്ചായത്ത് മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് ഫൈസല്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതിയില്‍ എത്തിയത്. കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍, മട്ടന്നൂര്‍ നഗരസഭകളിലെയും കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 18ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായുള്ള വാര്‍ഡ് വിഭജന നടപടികള്‍ ബാധകമാവില്ല എന്ന് കണ്ടെത്തിയാണ് 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്. 2011ലെ സെന്‍സസ് അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തളിപ്പറമ്പ്, ആന്തൂര്‍, തെങ്കര എന്നിവ. മേല്‍ വിധിയുടെ ആനുകൂല്യം 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകള്‍ക്കും തെങ്കര ഗ്രാമപഞ്ചായത്തിനും ബാധകമാക്കണമെന്ന് ആവശ്യപെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാറിനും ഡിലിമിറ്റേഷന്‍ കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 8ന് വീണ്ടും പരിഗണിക്കും.

ഇതിനുപുറമേ വലിയ പഞ്ചായത്തുകള്‍ വിഭജിക്കാതെ വാര്‍ഡുകള്‍ വിഭജിക്കുന്നതിനെതിരെ 2015ല്‍ രൂപീകരിക്കുകയും പിന്നീട് ഹൈക്കോടതി ഇടപെടല്‍ മൂലം രൂപീകരണം റദ്ദാക്കപ്പെടുകയും ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ പഞ്ചായത്ത് അടിയന്തിരമായി രൂപീകരിക്കണമെന്നും അതിന് ശേഷം മാത്രമേ ചിറയന്‍കീഴ്, അഴൂര്‍, കഠിനംകുളം തുടങ്ങിയ പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം നടത്താന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളായ നിസാര്‍ എ, ഫസില്‍ ഹഖ്, സജീബ് കെ ഇസഡ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ സര്‍ക്കാരിനോടും,തെരഞ്ഞെടുപ്പ് കമ്മീഷനോടും നിലപാടറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം ആവശ്യം ഉന്നയിച്ച് ഫയല്‍ ചെയ്ത കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിന്റെ കേസിനോടൊപ്പം ഈ കേസ് ജനുവരി പതിനാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Continue Reading

Trending