Connect with us

kerala

സംസഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത

Published

on

 

സംസഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത .7 ജില്ലകളില്‍ അതിശകതമായ മഴക്കും സാധ്യത.ഇതിന്റെ അടിസഥാനത്തില്‍ 7 ജില്ലകളില്‍ യെല്ലാ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് തുടങ്ങിയ ജില്ലകളില്‍ ആണ് യെല്ലാ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹണി റോസിനെതിരായ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി.

Published

on

ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. തൃശൂര്‍ സ്വദേശി സലീം എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കി. ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി. കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെ നടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ നടിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിക്കുകയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തതിനു മാത്രമേ ശേഷമേ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയൊള്ളൂ. സൈബര്‍ ക്രൈമിന്റെ പരിധിയില്‍ കേസ് വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Published

on

തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരന്‍, ആശ എന്നിവരാണ് മരിച്ചത്.

എന്താണ് മരണകാരണം എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

crime

വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം: സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

ഇരുവര്‍ക്കുമെതിരെ 8 പോക്സോ കേസുകളാണ് എടുത്തത്.

Published

on

പോക്സോ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ 8 പോക്സോ കേസുകളാണ് എടുത്തത്.

വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിന്‍സിപ്പാളിന് പരാതി എഴുതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ ഇത് പൊലീസിന് കൈമാറുകയായിരുന്നു. എട്ട് വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍.

ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസെടുത്തത്. സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Continue Reading

Trending