Connect with us

kerala

പുറത്തൂര്‍ തോണി ദുരന്തം: ആശ്രിതര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചു

ഇതോടൊപ്പം മരണാനന്തര ക്രിയകള്‍ക്കുള്ള ധനസഹായമെന്ന നിലയില്‍ 40,000 രൂപയും അനുവദിച്ചിട്ടുണ്ട്.

Published

on

പുറത്തൂരില്‍ കക്ക വാരി മടങ്ങുന്നതിനിടെ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു. അപകടത്തില്‍ മരണപ്പെട്ട പുറത്തൂര്‍ വില്ലേജിലെ അബ്ദുള്‍ സലാം, അബൂബക്കര്‍, റുഖിയ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കും.

ഇതോടൊപ്പം മരണാനന്തര ക്രിയകള്‍ക്കുള്ള ധനസഹായമെന്ന നിലയില്‍ 40,000 രൂപയും അനുവദിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച സൈനബയുടെ രണ്ട് കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം വനിതാ ശിശുക്ഷേമ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വഹിക്കും.

ഭാരതപ്പുഴയില്‍ നവംബര്‍ 19ന് ഉച്ചയോടെ കക്ക വരാന്‍ പോയ നാല് സ്ത്രീകളുള്‍പ്പെടുന്ന ആറംഗ സംഘമാണ് കരയിലേക്ക് മടങ്ങുന്നതിനിടെ തോണി മുങ്ങി ഒഴുക്കില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരാണ് മരണപ്പെട്ടത്. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം (55), കുഴിയിനി പറമ്പില്‍ അബൂബക്കര്‍ (65), ഈന്തു കാട്ടില്‍ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. ചക്കിട്ടപറമ്പില്‍ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവര്‍ സംഭവത്തില്‍ രക്ഷപ്പെട്ടു. ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കവെ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞിരുന്നു.

kerala

ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മത്തിന്റെ പേരിൽ ചാതുര്‍വാര്‍ണ്യത്തിൽ തളക്കാൻ ശ്രമിക്കുന്നു -കെ. സുധാകരൻ

ശ്രീനാരായണ ഗുരുവിന്റെ ചൈതന്യം തുളുമ്പുന്ന ശിവഗിരി മണ്ണിൽ ഒരിക്കൽ കൂടി പങ്കെടുക്കാൻ ലഭിച്ച അവസരത്തെ കുറിച്ചുള്ള ആഹ്ളാദവും അദ്ദേഹം പങ്കുവെച്ചു.

Published

on

ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് നടന്ന യുവജന സമ്മേളനത്തിൽ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപി നടത്തിയ പ്രഭാഷണത്തിൽ ശ്രീനാരായണ ഗുരുവിന്റെ ആധുനിക സന്ദേശങ്ങളുടെ പ്രസക്തി അനാവരണം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ചൈതന്യം തുളുമ്പുന്ന ശിവഗിരി മണ്ണിൽ ഒരിക്കൽ കൂടി പങ്കെടുക്കാൻ ലഭിച്ച അവസരത്തെ കുറിച്ചുള്ള ആഹ്ളാദവും അദ്ദേഹം പങ്കുവെച്ചു.

ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സർവരും സോദരത്വത്തോടെ ജീവിക്കുന്ന മാതൃകാസ്ഥാനമാണ് ശിവഗിരി ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ലോകം മുഴുവനുമുള്ളവരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ അധിഷ്ടഠാനത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ സാരം സ്വത്വബോധവും സാമൂഹിക വിപ്ലവവും പ്രചരിപ്പിക്കലാണ്’ എന്ന് കെ.സുധാകരൻ എം.പി പറഞ്ഞു.

യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് പറയുന്ന ഗുരുവിൻ്റെ ദർശനങ്ങൾ അദ്ദേഹം പ്രസംഗത്തിൽ ഉയർത്തിക്കാട്ടി വിദ്യാഭ്യാസം വഴി സ്വതന്ത്രരാവുക, മദ്യം ഒഴിവാക്കുക എന്നീ സന്ദേശങ്ങൾ ഇന്നും അത്യാവശ്യമാണെന്ന് കരുതുന്നു എന്നും സുധാകരൻ കൂട്ടിച്ചേർത്തു. 92-ാം ശിവഗിരി തീർത്ഥാടനം കേരളം ഉൾപ്പെടെ രാജ്യത്തെ സ്വത്വബോധത്തിലേക്ക് കൊണ്ടുവരുന്ന ഒരു വലിയ സായുജ്യമാണെന്നും ഗുരുദേവൻ്റെ ആദർശങ്ങളെ നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രഭാഷണത്തിൽ സുധാകരൻ ഗുരുദേവൻ്റെ സ്തുത്യർഹമായ ജീവിതകഥകളിലൂടെ യുവജനങ്ങളിൽ ആത്മവിശ്വാസവും സ്വത്വബോധവും വളർത്തുവാൻ നിർദ്ദേശം നൽകി. ചടങ്ങിൽ നിരവധി യുവജനങ്ങളും സാമൂഹിക നേതാക്കളും പങ്കെടുത്തു

Continue Reading

kerala

യു. പ്രതിഭ എം.എല്‍.എയെ ബിജെപിയിലേയ്ക്ക് ക്ഷണിച്ച് ബിപിന്‍

സിപിഎം നേതാക്കളാരും പ്രതിഭയ്ക്ക് പിന്തുണയുമായി എത്തിയിരുന്നില്ല. ഇതിനിടെയാണ് പിന്തുണ പ്രഖ്യാപിച്ച് ബിപിന്‍ എത്തിയിരിക്കുന്നത്.

Published

on

മകനെ കഞ്ചാവ് കേസില്‍ പിടികൂടിയ സംഭവത്തില്‍ എം.എല്‍.എ യു പ്രതിഭയ്ക്ക് പിന്തുണ അറിയിച്ച് അടുത്തിടെ സി.പി.എം വിട്ട ബിജെപി നേതാവ് ബിപിന്‍ സി ബാബു. പ്രതിഭയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്താണ് ബിപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അമ്മ എന്ന നിലയില്‍ പ്രതിഭയുടെ വികാരത്തെ മാനിക്കണമെന്ന് ബിപിന്‍ പറയുന്നു. സിപിഎം നേതാക്കളാരും പ്രതിഭയ്ക്ക് പിന്തുണയുമായി എത്തിയിരുന്നില്ല. ഇതിനിടെയാണ് പിന്തുണ പ്രഖ്യാപിച്ച് ബിപിന്‍ എത്തിയിരിക്കുന്നത്. കായംകുളമാണ് ഇരുവരുടേയും പ്രവര്‍ത്തന മേഖല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”പ്രിയമുള്ളവരേ, രണ്ട് ദിവസമായി ദൃശ്യ മാധ്യമങ്ങളില്‍ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒന്‍പത് കുട്ടികളുടെ ഭാവി ആണ് ഇതില്‍ കൂടെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞുങ്ങളുടെ കയ്യില്‍നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടേല്‍ തന്നെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.

അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ്. എന്തെങ്കിലും സാഹചര്യത്തില്‍ അവരില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നാളെയുടെ വാഗ്ദാനങ്ങള്‍ ആണ് അവര്‍. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശീയതയിലേക്ക് ഞാന്‍ പ്രിയപ്പെട്ട എംഎല്‍എയെ സ്വാഗതം ചെയ്യുന്നു.”

Continue Reading

business

ന്യൂ ഇയറില്‍ ഡിമാന്റ് കൂടി; സ്വര്‍ണവില വര്‍ധിച്ചു

പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്.

Published

on

പുതുവത്സര ദിനത്തിലും സ്വർണവിലയിൽ വർധന. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. 57,200 രൂപയായാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 40 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 7150 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.

2024ൽ വൻ നേട്ടമാണ് മഞ്ഞ ലോഹം ഉണ്ടാക്കിയത്. ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ വില 26 ശതമാനം ഉയർന്നിരുന്നു. കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണ വാങ്ങിയതും ആഗോളതലത്തിലെ സംഘർഷങ്ങളും റിസർവ് ബാങ്ക് ഉൾ​പ്പടെയുളളവയുടെ വായ്പനയവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. 2025ലും സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില എണ്ണ കമ്പനികൾ കുറച്ചു. 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ പാചകവാതകത്തിന്റെ വിലയിൽ 14.5 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ കിലോ ലിറ്ററിന് 1401 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

വാണിജ്യ പാചകത്തിന്റെ വില കുറച്ചത് റസ്റ്ററന്റ് പോലുള്ള വ്യവസായം നടത്തുന്നവർക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending