india
പ്രദര്‍ശന വിപണന മേള ആരംഭിച്ചു

തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മമ്പുറത്ത് നടക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള വേങ്ങര എം എല്‍ എ പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയില്‍ വേങ്ങര മലബാര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പ് മിഷനായ ഐ ഇ ഡി സി യിലെ വിദ്യാര്‍ത്ഥികള്‍ പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ ലൈവ് പൊട്രൈറ്റ് വരച്ച് അദ്ദേഹത്തിന്നു നല്‍കുന്നു
india
20കാരിയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു
ര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെയാണ് കൊല്ലപ്പെട്ടുത്തിയത്.
യുവതി പീഡനത്തിനിരയായെന്ന് സംശയമുണ്ടെന്നും ആണ്‍സുഹൃത്ത് ചേതന്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ചിത്രദുര്‍ഗലിലെ ഗൊനുരുവില്‍ റോഡിനോട് ചേര്‍ന്ന തരിശുഭൂമിയില്‍ നിന്നാണ് 20 കാരിയുടെ പാതി പൊള്ളലേറ്റ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
രണ്ട് ദിവസമായി മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ ചിത്രദുര്‍ഗ പൊലീസ് അന്വേഷണത്തിലായിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിക്കുന്നിടെ ആണ്‍സുഹൃത്ത് ചേതനെയാണ് അവസാനമായി യുവതി വിളിച്ചതെന്ന് മനസിലാക്കി ചേതനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ ചേതന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും യുവതിയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പ്രതി പറയുന്നു. ഇയാള്‍ കാന്‍സര്‍ രോഗിയാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷമാണ് മൃതദേഹം കത്തിച്ചത്. കുട്ടിയുടെ ബന്ധുക്കളും വിവിധ സംഘടനകളും ആശുപത്രിയിലും ഗൊനുരുവിലും പ്രതിഷേധിച്ചു.
india
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് 3 പേര്‍ മരിച്ചു
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണു, 3 പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണു, 3 പേര്‍ മരിച്ചു. ദരിയാ ഗഞ്ചില്‍ ആണ് സംഭവം നടന്നത്. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകര്‍ന്നുവീണത്. പരിക്കേറ്റ 3 പേരെ രക്ഷപ്പെടുത്തി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതെന്ന് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. കെട്ടിടത്തിന്റെ ബലക്ഷയമാണ് തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഉച്ചയ്ക്ക് 12.14 ന് സംഭവം നടന്നത്, തുടര്‍ന്ന് നാല് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തേക്ക് എത്തി. രണ്ട് നിലകളുമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത് എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാന റിപ്പോര്‍ട്ടുകള്‍ വരുന്നത് വരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. തകര്‍ച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജൂലൈ 12 ന് ഡല്‍ഹിയിലെ വെല്‍ക്കം പരിസരത്ത് അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം നടക്കുന്നത്.
india
സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ ‘നായ സ്‌നേഹി’; പ്രതി ഗുജറാത്ത് സ്വദേശി

എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി രേഖാ ഗുപ്ത ജനങ്ങളുമായി സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടിക്കിടെ എത്തിയ രാജേഷ് ചില കടലാസുകള്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇയാള്‍ മുഖ്യമന്ത്രിയെ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
-
Film1 day ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala3 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
india3 days ago
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവുകേടിനെയും പക്ഷപാതത്തെയും തുറന്നുകാട്ടിയ വാര്‍ത്താസമ്മേളനം: കോണ്‍ഗ്രസ്
-
kerala3 days ago
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സവര്‍ക്കര്‍ നടത്തിയത് ധീരമായ പോരാട്ടമെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി
-
india2 days ago
കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന് മാറി; ഇന്‍ഡ്യ സഖ്യം
-
kerala3 days ago
എസ്.എഫ്.ഐ നടത്തുന്നത് ഇടത് ഹിന്ദുത്വ അജണ്ടയുടെ പ്രചാരണം: പി.കെ നവാസ്