Connect with us

kerala

ദലിത് വിദ്യാര്‍ഥികളെ കൊണ്ട് നിരന്തരം കക്കൂസ് കഴുകിപ്പിച്ച പ്രധാനാധ്യാപിക അറസ്റ്റില്‍

ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

Published

on

ദലിത് വിദ്യാര്‍ഥികളെ കൊണ്ട് ഒരു വര്‍ഷത്തോളം കക്കൂസ് കഴുകിപ്പിച്ച സ്കൂള്‍ പ്രധാനാധ്യാപിക അറസ്റ്റില്‍. പെരുന്തുരൈ പാലക്കര പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളിലെ എച്ച്‌.എം.ഗീതാ റാണിയെയാണ് ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുപാളയം ഗ്രാമത്തിലെ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച്‌ കക്കൂസ് കഴുകിപ്പിക്കുകയായിരുന്നു ഗീതാ റാണി.

സ്‌കൂള്‍ വളപ്പിനുള്ളിലെ രണ്ട് ശുചിമുറികള്‍ വൃത്തിയാക്കാനാണ് ദലിത് വിഭാഗത്തില്‍പ്പെട്ട വിവിധ ക്ലാസുകളിലെ ആറ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. അവയിലൊന്ന് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതും മറ്റൊന്ന് അധ്യാപകരുടേതുമായിരുന്നു. സംഭവം പുറത്തായതോടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ നമ്ബറായ 1098-ല്‍ വിളിച്ച്‌ ഈറോഡ് ചൈല്‍ഡ് വെല്‍ഫെയര്‍ യൂണിറ്റില്‍ പരാതി നല്‍കി.

ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദേവിചന്ദ്രയും ഡെപ്യൂട്ടി എഡ്യൂക്കേഷണല്‍ ഓഫീസര്‍ ധനബാക്കിയവും നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞു. അന്വേഷണത്തോട് സഹകരിക്കാത്ത പ്രധാനാധ്യാപിക ഗീതാ റാണിയെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.നവംബര്‍ 30ന് പത്തു വയസുകാരന്‍റെ മാതാവ് ജയന്തി ഗീതാറാണിക്കെതിരെ പെരുന്തുരൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഗീതാ റാണി തന്‍റെ മകനോടും നാലാം ക്ലാസിലെ നാല് വിദ്യാര്‍ത്ഥികളോടും മൂന്നാം ഗ്രേഡിലെ ഒരു വിദ്യാര്‍ഥിയോടും എല്ലാ ദിവസവും ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതായി എഫ്‌.ഐ.ആറില്‍ പറയുന്നു.ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

kerala

ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ദിവസം; കെ.സുധാകരന്‍

മതേത ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

Published

on

ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ദിവസമാണെന്ന് കെപിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. കുറേ കാലമായി ബിജെപിയുടെ ശബ്ദവും മുഖവുമായി സന്ദീപ് വാര്യര്‍. മതേത ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നവരാണ് ബിജെപിയും സിപിഐഎമ്മും. അതിന് മുമ്പില്‍ ജനങ്ങള്‍ക്കുള്ള ഉത്തരമാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

സംഘർഷം ഒഴിയാതെ മണിപ്പൂർ; ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കാണാതായ ആറുപേരില്‍ ഉള്‍പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Published

on

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മണിപ്പൂര്‍ അശാന്തമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജിരിബാമില്‍ തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടരെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ ആറുപേരില്‍ ഉള്‍പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മൃതദേഹം ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ടെത്തിയ മൃതദേഹങ്ങള്‍ ബന്ദികളാക്കപ്പെട്ടവരുടേത് തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. ജിരി പുഴയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അസമിലെ സില്‍ച്ചറില്‍ എത്തിച്ചു.

നവംബര്‍ ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസം അതിര്‍ത്തിയോട് ചേര്‍ന്ന ജിരിബാമിലാണ് അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 7 മുതല്‍ 13 മരണങ്ങളും മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മണിപ്പൂരിലെ അക്രമം വര്‍ധിച്ചതിന് പിന്നാലെ 2,500-ഓളം അധിക അര്‍ധസൈനികരെകൂടി സംസ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോള്‍ 29,000-ത്തിലധികം പേര്‍ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും സുരക്ഷ ഉറപ്പിക്കാന്‍ രംഗത്തുണ്ട്.

ഇതിനിടെ, തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാല്‍ താഴ്‌വരയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ജിരിബാമില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 മാര്‍ ഗോത്രവിഭാഗക്കാര്‍ക്കു വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ അര്‍ധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ജിരിബാമില്‍ ക്യാംപ് ചെയ്താണ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അക്രമങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ ബാധിതമായ ജിരിബാം ഉള്‍പ്പെടെയുള്ള ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ആര്‍മ്ഡ് ഫോഴ്‌സ് (സ്‌പെഷ്യല്‍ പവര്‍) ആക്റ്റ് (അഫ്‌സ) പ്രഖ്യാപിച്ചു. മണിപ്പുരിലെ അസ്ഥിരാവസ്ഥ കണക്കിലെടുത്താണ് സായുധ സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരില്‍ വീണ്ടും നടപ്പിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പടിഞ്ഞാറന്‍ ഇംഫാല്‍ ജില്ലയിലെ സെക്മായ്, ലംസാങ്, കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ ലംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് അഫ്സ്പ വീണ്ടും ഏര്‍പ്പെടുത്തിയ പോലീസ് സ്റ്റേഷന്‍ മേഖലകള്‍.

Continue Reading

kerala

സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറെന്ന സിപിഎം നിലപാട് ഞങ്ങൾ ശരിവെക്കുന്നു – വി.ഡി സതീശൻ

വെറുപ്പിന്റെ കടവിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വരുമ്പോൾ ഞങ്ങൾ സ്വാഗതം ചെയ്യും.

Published

on

സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞത് ശരിവെക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെറുപ്പിന്റെ കടവിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വരുമ്പോൾ ഞങ്ങൾ സ്വാഗതം ചെയ്യും.

ഒരു പാർട്ടിയുടെ വക്താവായിരുന്നപ്പോൾ ആ പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായിയെക്കുറിച്ച് പറഞ്ഞപോലെയൊന്നും സന്ദീപ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതൊരു തുടക്കമാണ്. ബിജെപിയിൽ നടക്കുന്നത് കലാപമാണ്. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും നേതൃത്വമാണ് കേരളത്തിലെ ബിജെപിയിലുള്ളത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പിണറായി വിജയന്റെ ഔദാര്യത്തിൽ നിൽക്കുന്നയാളാണ്. ഭൂരിപക്ഷ വർഗീയതയെയോ ന്യൂപക്ഷ വർഗീയതയേയോ ഞങ്ങൾ താലോലിക്കില്ല. വോട്ട് കിട്ടാനോ ജയിക്കാനോ ഒരാളെയും സുഖിപ്പിച്ച് പിറകേ പോകില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

സന്ദീപ് വാര്യർ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. പാലക്കാട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സന്ദീപിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഷാളണിയിച്ച് സ്വീകരിച്ചു. മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് പ്രവർത്തിക്കണമെന്ന നിഷ്കർഷതയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നതെന്ന് കെ.സുധാകരൻ പറഞ്ഞു. അദ്ദേഹത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും വരുംദിവസങ്ങളിൽ അതിന്റെ പ്രതിഫലനങ്ങൾ കാണാമെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരസ്യമാക്കിയ സന്ദീപ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. സിപിഎം നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. സന്ദീപ് നല്ല നേതാവാണെന്നും വന്നാൽ സ്വീകരിക്കുമെന്നും സിപിഎം നേതാവ് എ.കെ ബാലൻ പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപ് കോൺ​ഗ്രസിലേക്ക് എത്തുന്നത്.

Continue Reading

Trending