Connect with us

Culture

അത്താണികളെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് അകത്തേത്തറ പഞ്ചായത്ത്

ഒരു കാലഘട്ടത്തിന്റെ ചുമട് താങ്ങിയ അത്താണികള്‍ ഇനി സംരക്ഷിത സ്മാരകങ്ങള്‍

Published

on

പാലക്കാട് : ഒരു കാലഘട്ടത്തിന്റെ ചുമട് താങ്ങിയ അത്താണികള്‍ ഇനി സംരക്ഷിത സ്മാരകങ്ങള്‍. അകത്തേത്തറ പഞ്ചായത്താണ് അത്താണികളെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. പാല്‍ഘാട്ട് ഹിസ്റ്ററി ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ചീക്കുഴി, കല്ലേ കുളങ്ങര, റെയില്‍വേ കോളനി, അകത്തേത്തറ , പൈറ്റാംകുന്ന്, ധോണി എന്നിവിടങ്ങളിലെ ആറ് അത്താണികളാണ് ഉള്‍പ്പെട്ടത്.ഗ്രാമത്തിന്റെ അടയാളവും നാട്ടു വിശേഷങ്ങളുടെ വേദിയുമായിരുന്ന അത്താണികളെ കരിങ്കല്ലുകൊണ്ട് സംരക്ഷണ പീoമൊരുക്കി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡും സ്ഥാപിച്ചാണ് സംരക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ ചീക്കുഴി ,കല്ലേക്കുളങ്ങര അത്താണികള്‍ക്കാണ് സംരക്ഷണ പീഠമൊരുക്കി.

അകത്തേത്തറ ഗ്രാമപഞ്ചത്ത് ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി പഞ്ചായത്തിലെ ചരിത്രവും , പൈതൃകം മായി ബന്ധപ്പെട്ട എല്ലാ നിര്‍മ്മിതികളെയും വസ്തുക്കളെയും സംരക്ഷിത സ്മരകങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ആദ്യപടിയായാണ് അത്താണി സംരക്ഷണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണനും കേരളത്തില്‍ ആദ്യമായാണ് അത്താണികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് ബി എം സി മെമ്പറും പാല്‍ഘാട്ട് ഹിസ്റ്ററി ക്ലബ് സെക്രട്ടറിയുമായ അഡ്വ.ലിജോ പനങ്ങാടന്‍ അഭിപ്രായപ്പെട്ടു .

പാല്‍ഘാട്ട് ഹിസ്റ്ററി ക്ലബ് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തി വരുന്ന ജനകീയ സര്‍വ്വേയിലൂടെയാണ് അത്താണികളെ അടയാളപ്പെടുത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചവരുടെ പേരുവിവരവും ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ക്കും , ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേക്കും, പൊതുമരാമത്ത് വകുപ്പിനും , നഗര ആസൂത്രണ വിഭാഗത്തിനും ,അതത് പഞ്ചായത്തുകള്‍ക്കും കൈമാറുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാളിതുവരെ 128 അത്താണികള്‍ കണ്ടെത്തിയിട്ടുണ്ട്.

നാടിന്റെയും,റോഡിന്റെയും വികസനം അത്താണികളെ ഒന്നൊന്നായി കടപുഴക്കിയെങ്കിലും കാലത്തെ അതിജീവിച്ച അത്താണികള്‍ പലയിടത്തും തലയുയത്തി നില്ക്കുന്നു. അവശേഷിച്ച അത്താണികളെ സംരക്ഷിക്കുകയെന്നതാണ് ജനകീയ സര്‍വ്വേയിലൂടെ പാല്‍ഘാട്ട് ഹിസ്റ്ററി ക്ലബ് ലക്ഷ്യമിടുന്നത്.രാജഭരണകാലം മുതല്‍ ബ്രിട്ടീഷ് ഭരണകാലം വരെ മൂരി വണ്ടികളിലും
ഉന്തുവണ്ടികളിലും തലച്ചുമടായുമാണ് ചരക്കുനീക്കം നടന്നിരുന്നത്. വഴിയാത്രക്കാര്‍ക്കും ,തലച്ചുമടായി വരുന്നവര്‍ക്ക് പരസഹായമില്ലാതെ ചുമട് ഇറക്കിവച്ച് വിശ്രമിക്കാനുള്ള ഇടമായിരുന്നു അത്താണികള്‍ .ഇതൊടനുബന്ധിച്ച് തണല്‍മരങ്ങളും ചുമുട് എടുത്തു വരുന്നവര്‍ക്കും , വഴി നടന്നു വരുന്നവര്‍ക്കും ദാഹം തീര്‍ക്കാനായി മോര് വെള്ളം നല്കുന്ന തണ്ണീര്‍ പന്തലുമുണ്ടായിരുന്നു. ‘അത്താണി ‘ ‘ തണ്ണീര്‍ പന്തല്‍ ‘ പിന്നീട് സ്ഥലനാമങ്ങളായി രൂപാന്തരപ്പെട്ടു

ചരക്കുനീക്കം സുഗമമാക്കുന്നതിനു വേണ്ടി രാജാക്കന്മാരാണ് അത്താണികള്‍ സ്ഥാപിച്ചിരുന്നത് . പ്രദേശികമായി നാട്ടുപ്രമാണിമാരും പലയിടത്തും പങ്കാളിയായി.ജന്മ- ചരമദിന ഓര്‍മ്മക്കായി അത്താണികള്‍ സ്ഥാപിച്ചിരുന്നുവെന്ന് അത്താണിയില്‍ കൊത്തി വച്ച എഴുത്തുകള്‍ സൂചിപ്പിക്കുന്നു.പ്രസവിക്കാതെ മരണപ്പെട്ട ഗര്‍ഭിണികളുടെ ഓര്‍മ്മക്കായും അത്താണി സ്ഥാപിച്ചിരുന്നു.ഗര്‍ഭഭാരം ഇറക്കി വെയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെട്ടതു പൊലെ തല ചുമടിന്റ ഭാരം കൊണ്ട് ഒരാളും സങ്കടപ്പെടരുതെന്ന ആശയമായിരുന്നു ഇതിനു പിന്നില്‍.കാളവണ്ടിയുഗത്തില്‍ നിന്ന് യാന്ത്രികയുഗത്തിലേക്കുള്ള മാറ്റത്തിന് നിശബ്ദ സാക്ഷിയായ അത്താണികള്‍ ഗതകാല സമരണകളുടെ ചരിത്രം പറയുകയാണ്.

 

News

വഖഫ് ബിൽ അംഗീകരിക്കാത്തവർ രാജ്യദ്രോഹികൾ, അവരെ ജയിലിലടയ്ക്കും: ബീഹാർ ഉപമുഖ്യമന്ത്രി

ഇത് നരേന്ദ്ര മോദി സർക്കാരാണ്. പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ കൃത്യമായി പാസാക്കിയതാണ്. ഇപ്പോഴും അത് അംഗീകരിക്കില്ലെന്ന് പറയുന്നവർ രാജ്യദ്രോഹികളാണ്. ഇത്തരക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം,’ സിൻഹ പറഞ്ഞു.

Published

on

വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുമെന്ന് ബീഹാർ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ വിജയ് കുമാർ സിൻഹ.

‘വഖഫ് ഭേദഗതി പാലിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നവർ ജയിലിൽ പോകേണ്ടിവരും. ഇത് പാകിസ്ഥാനല്ല, ഇത് ഹിന്ദുസ്ഥാനാണ്. ഇത് നരേന്ദ്ര മോദി സർക്കാരാണ്. പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ കൃത്യമായി പാസാക്കിയതാണ്. ഇപ്പോഴും അത് അംഗീകരിക്കില്ലെന്ന് പറയുന്നവർ രാജ്യദ്രോഹികളാണ്. ഇത്തരക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം,’ സിൻഹ പറഞ്ഞു.

അതേസമയം, ബില്ലിനെ വിമർശിച്ച് ജെ.ഡി.യു എം.എൽ.സി ഗുലാം ഗൗസ് എത്തിയിരുന്നു. കൊലയാളി ആരാണോ അയാൾ തന്നെയാണ് ജഡ്ജിയും, നമ്മൾ ആരെയാണ് നീതിക്കായി സമീപിക്കേണ്ടതെന്ന് അദ്ദേഹം വിമർശിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയായ ജെ.ഡി.യു ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. രണ്ട് സഭകളിലും പാസാക്കിയ ബിൽ ആണെന്നും ബില്ലിനെ അംഗീകരിക്കാത്തവരെ ജയിലിലടക്കണമെന്നുമാണ് സിൻഹയുടെ ആവശ്യം.

ബി.ജെ.പി മുസ്‌ലിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ശരിക്കും ചിന്തിക്കുന്നുണ്ടെങ്കിൽ, ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെയും ജസ്റ്റിസ് ആർ. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും ശുപാർശകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നും ഗൗസ് വിമർശിച്ചു.

മറ്റൊരു ജെ.ഡി.യു നേതാവും മുൻ എം.പിയുമായ ഗുലാം റസൂൽ ബലിയാവിയും ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതേസമയം ബില്ലിനെ പിന്തുണച്ചതിൽ വിമർശിച്ച് കിഴക്കൻ ചമ്പാരനിൽ നിന്നുള്ള ഒരു ജില്ലാ നേതാവായ മുഹമ്മദ് കാസിം അൻസാരി ജെ.ഡി.യു വിട്ടു. വഖഫ് ബില്ലിനെ പിന്തുണച്ചതോടെ പാർട്ടിയിൽ നിതീഷ് കുമാറിനെതിരെയും വിമർശങ്ങൾ ഉയരുന്നുണ്ട്. നിതീഷ് കുമാറിനെ ഈ അവസരത്തിൽ വിശ്വസിക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും പാർട്ടിക്കുള്ളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

‘പാർട്ടി ബില്ലിന് പിന്തുണ നൽകുന്ന കാര്യത്തിൽ നിതീഷ് കുമാറിനെ പൂർണമായി വിശ്വാസത്തിലെടുക്കാമോ എന്ന് എനിക്ക് ഉറപ്പില്ല. ഞങ്ങളുടെ അറിവനുസരിച്ച്, പാർട്ടി പിന്തുണ നൽകുന്നതിനുമുമ്പ് ബില്ലിലെ വിവാദ ഭാഗങ്ങൾ പരിഹരിക്കണമെന്ന് നിതീഷ് കുമാർ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് സംഭവിച്ചില്ല,’ ജെ.ഡി.യുവിന്റെ പേരുവെളിപ്പെടുത്താത്ത ഒരു മുതിർന്ന മുസ്‌ലിം നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Continue Reading

kerala

‘പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭം വഖഫ് ബില്ലിലും രാജ്യം കാണും’: സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

മോദി സര്‍ക്കാര്‍ കൊണ്ട് വന്ന സി.എ.എക്ക് സമാനമായ നിയമമാണ് വഖഫ് ബില്ലെന്ന് മുസ്‌ലിം ലീഗ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മതേതര ജനാധിപത്യ ശക്തികളെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയര്‍ന്ന് വരും.

മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് അടിയന്തര നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളെ മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ഇതാവര്‍ത്തിക്കും. സംവരണമടക്കമുള്ള ന്യൂനപക്ഷ ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബില്‍ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്. വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവില്‍ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.

നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെടുകയും െ്രെകസ്തവ ആരാധനാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്ത മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ െ്രെകസ്തവ സ്‌നേഹത്തിന്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Continue Reading

india

സംഭല്‍ ജമാ മസ്ജിദില്‍ പൂജ നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

കാറില്‍ പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയില്‍ സംഭലില്‍ പ്രവേശിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

Published

on

സംഭലിലെ ഷാഹി ജമാ മസ്ജിദില്‍ പൂജ ഉള്‍പ്പെടെ ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ ശ്രമിച്ചതിന് മൂന്നു പേര്‍ അറസ്റ്റിലായി. ഇന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ ബിഷ്‌ണോയ് അറിയിക്കുകയായിരുന്നു.

കാറില്‍ പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയില്‍ സംഭലില്‍ പ്രവേശിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനക്ക് പള്ളിയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് മൂന്നുപേരെത്തി പൂജ നടത്താന്‍ ശ്രമിച്ചത്.

വിഷ്ണു ഹരിഹര്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യാനാണ് എത്തിയതെന്നും നമസ്‌കാരം നിര്‍വഹിക്കാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് പൂജ ചെയ്തൂട എന്നും അറസ്റ്റിലായ സനാതന്‍ സിങ് എന്നയാള്‍ ചോദിച്ചു. വീര്‍ സിങ്, അനില്‍ സിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും കര്‍ശനമായി നേരിടുമെന്ന് അധികൃതര്‍ പറഞ്ഞു. നവംബര്‍ 24ന് മസ്ജിദ് സര്‍വേ നടപടികളില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയത് വലിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading

Trending