Connect with us

india

കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ വിധി ഇന്ന്

നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.

Published

on

മേയര്‍ ആര്യാ രാജ്യേന്ദ്രന്റെ പേരിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.

സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 10 പേരുടെ മൊഴികളും രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.താന്‍ എഴുതിയതല്ല ആ കത്ത് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മേയര്‍. എന്നാല്‍ മേയറുടെ പേരില്‍ വ്യാജ കത്ത് തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് പാര്‍ട്ടിക്കും മറുപടിയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓഹരി വിപണിയിലെ മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

Published

on

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്.

കഴിഞ്ഞയാഴ്ച സെന്‍സെക്സ് 2644 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 3.36 ശതമാനം ഇടിവാണ് നേരിട്ടത്. നിഫ്റ്റി 810 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് റിലയന്‍സിന് പുറമേ നഷ്ടം നേരിട്ട മറ്റു പ്രമുഖ മുന്‍നിര കമ്പനികള്‍.

അതേസമയം പത്തു മുന്‍നിര കമ്പനികളില്‍ എയര്‍ടെലും ഐസിഐസിഐ ബാങ്കും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.

റിലയന്‍സ് 67,526 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 16,46,822 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. 34,950 കോടിയുടെ നഷ്ടത്തോടെ ടിസിഎസിന്റെ വിപണി മൂല്യം 14,22,903 കോടിയായി താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക് 28,382 കോടി, ഐടിസി 25,429 കോടി, ഇന്‍ഫോസിസ് 19,287 കോടി, എസ്ബിഐ 13,431 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.

ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 22,426 കോടിയുടെയും ഐസിഐസിഐ ബാങ്കിന് 1,182 കോടിയുടെയും വര്‍ധനയാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്.

അതേസമയം ഏറ്റവും വിപണി മൂല്യമുള്ള കമ്പനി എന്ന സ്ഥാനം റിലയന്‍സ് നിലനിര്‍ത്തി.

 

Continue Reading

india

ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കി; റെയില്‍വേയെ കുറ്റപ്പെടുത്തി ഡല്‍ഹി പോലീസ്

ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേയെ കുറ്റപ്പെടുത്തി ഡല്‍ഹി പോലീസ്. ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ‘പ്രയാഗ്രാജ്’ എന്ന് തുടങ്ങുന്ന രണ്ട് ട്രെയിനുകള്‍ ഒരേ സമയം 2 പ്ലാറ്റഫോമുകളില്‍ എത്തിയെന്നും പ്രയാഗ് രാജിലേക്കുള്ള നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതും അപകടത്തിന് കാരണമായി എന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

അതേസമയം പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസില്‍ കയറാന്‍ തിരക്ക് ഉണ്ടായിരുന്നു. കൂടാതെ രണ്ട് ട്രെയിനുകള്‍ വൈകുകയും ചെയ്തു. മഹാകുംഭമേളയില്‍ പങ്കെടുക്കാനാണ് ആളുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 13, 14, 15ലാണ് തിരക്ക് അനുഭവപ്പെട്ടത്. അപകടത്തില്‍ റെയില്‍വേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം അവസാന നിമിഷം ട്രെയിനുകളുടെ പ്ലാറ്റ്ഫോമുകള്‍ മാറ്റിയെന്ന ദൃക്സാക്ഷികളുടെ ആരോപണം റെയില്‍വേ നിഷേധിച്ചു. ഒരു ട്രെയിനിന്റെ പ്ലാറ്റ്ഫോമും മാറ്റിയിട്ടില്ല. ഒരു ട്രെയിനും റദ്ദാക്കിയിട്ടില്ല. എല്ലാ ട്രെയിനുകളും നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പി ആര്‍ ഒ ഹിമാന്‍ഷു ഉപാധ്യായ് പറഞ്ഞു.

ദുരന്തത്തില്‍ 11 പേര്‍ സ്ത്രീകളും നാല് പേര്‍ കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്.

 

 

Continue Reading

india

കൊലപാതകക്കേസ്: അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരില്‍ രണ്ടുപേര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

2023 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

on

അമേരിക്ക നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി അമൃത്സര്‍ വിമാനത്താവളത്തില്‍ അമേരിക്കയുടെ സി-17 സൈനിക വിമാനത്തിലെത്തിച്ച 116 പേരില്‍ പട്യാല ജില്ലയിലെ രാജ്പുരയില്‍ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2023 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്പുര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അമൃത്സര്‍ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യക്കാരില്‍ കൊലപാതകകേസില്‍ ഉള്‍പ്പെട്ടവരുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പിന്നാലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.

2023 ജൂണിലാണ് സന്ദീപിനും മറ്റ് നാല് പേര്‍ക്കുമെതിരെ രാജ്പുര പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 11.40 ഓടെയാണ് അമേരിക്കയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ഇന്ത്യക്കാരെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിച്ചത്. കയ്യിലും കാലിലും വിലങ്ങുവെച്ചാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതെന്നാണ് വിവരം.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

 

Continue Reading

Trending