Connect with us

kerala

കണ്ണൂരില്‍ പി. ജയരാജനെ ഒതുക്കാന്‍ നീക്കങ്ങള്‍ സജീവം

വ്യക്തിപൂജയില്‍ കാടുകയറിയ വിഭാഗീയത

Published

on

ഭരണ തലത്തില്‍ തലമുറ മാറ്റമുണ്ടാക്കിയ അസ്വാരസ്യങ്ങള്‍ക്കിടയില്‍ നടക്കാനിരിക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ ബദല്‍ പക്ഷ വിഭാഗത്തെ നേരിടാനുള്ള കരുനീക്കങ്ങള്‍ സജീവം. വ്യക്തിപൂജ വിവാദത്തില്‍ കാടുകയറിയ വിഭാഗീയതയില്‍ പി ജയരാജനെയും ഒതുക്കിയേക്കും.
സംസ്ഥാന സമിതിയിലെ താക്കീതിന് പിന്നാലെ പി ജയരാജനെ നേതൃരംഗത്ത് തന്നെ ഇല്ലാതാക്കി ഒതുക്കാനുള്ള നീക്കങ്ങളാണ് ഔദ്യോഗിക തലത്തില്‍ സജീവമാകുന്നത്. ഇതോടെ കണ്ണൂരില്‍ ജയരാജന്‍ ഒറ്റപ്പെടുന്ന അവസ്ഥയിലാകും. പിജെ ആര്‍മിയെ വിലക്കിയ നടപടികള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങള്‍ക്കും പിന്നാലെയാണ് സംസ്ഥാന സമിതി ജയരാജന് താക്കീത് നല്‍കിയത്. വിഎസ്-പിണറായി പോരിനിടയില്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു ജയരാജന്‍. പാര്‍ട്ടി ചുമതലകളില്ലാത്ത ജയരാജന് മുന്നില്‍ നടപടി ഭയന്ന് അണികളും അകലം പാലിച്ചതോടെ പിജെ ആര്‍മിയിലൂടെ നേടിയ വ്യക്തി പ്രഭാവത്തിനും കൂടിയാണ് മങ്ങലേറ്റത്.

ഇകെ നായനാര്‍ക്ക് ശേഷം കണ്ണൂരില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഏറെ സ്വാധീനം നേടിയ നേതാവായിരുന്നു ജയരാജന്‍. ഈ സ്വാധീനം വ്യക്തിപൂജയിലൂടെ പാര്‍ട്ടി ചട്ടക്കൂടിന് അപ്പുറത്തേക്ക് വളരാന്‍ ശ്രമിച്ചതാണ് ജയരാജന് വിനയായത്. ആര്‍എസ്എസ് ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതും മറ്റ് നേതാക്കളേക്കാളുമപ്പുറം ലളിത ജീവിതം നയിക്കുന്നയാളെന്ന ഖ്യാതി സൃഷ്ടിച്ച് താഴെക്കിടയിലെ പ്രവര്‍ത്തകരുമായി ആത്മബന്ധം ഉണ്ടാക്കിയതുമാണ് ജയരാജനെ അണികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. എന്നാല്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കുകയായിരുന്നു. തുടര്‍ച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഭരണത്തിന്റെ പ്രതിഛായക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്ന രീതിയില്‍ വളര്‍ന്നതോടെയാണ് നേതാക്കളില്‍ ഭൂരിഭാഗവും ജയരാജനെതിരെ നീക്കമാരംഭിച്ചത്.

കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന വേളയില്‍ നടന്ന രാഷ്ട്രീയ കൊലപാതകം ബിജെപി രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സീറ്റ് നല്‍കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയ ജയരാജന് ഇതിന് ശേഷം ഒരു പദവിയും പാര്‍ട്ടി നല്‍കിയില്ല. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും ജയരാജനെ മാറ്റിനിര്‍ത്തുകയായിരുന്നു. ജയരാജനൊപ്പം കോട്ടയത്ത് മത്സരിച്ച വിഎന്‍ വാസവന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയായിരുന്നു. സ്ഥാനമാനങ്ങളില്ലെങ്കിലും പിജെ ആര്‍മിയിലൂടെ പ്രവര്‍ത്തകര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നുവെങ്കിലും രാഷ്ട്രീയ വിവാദങ്ങളുണ്ടായതോടെയാണ് പിജെ ആര്‍മിക്ക് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത്. റെഡ് ആര്‍മി എന്ന പേരില്‍ പുനര്‍ജീവിപ്പിച്ചുവെങ്കിലും സജീവമല്ലാതായി.

പിജെ ആര്‍മിയുടെ അമരക്കാരായിരുന്ന അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ടതോടെയാണ് പി ജയരാജന്‍ വീണ്ടും വിവാദ കുരുക്കിലായത്. ഇവര്‍ക്ക് ജയരാജനുമായുണ്ടായ അടുപ്പമാണ് വിവാദത്തിന് കാരണം. ജയരാജന്‍ ഇവരെ തള്ളി പറഞ്ഞുവെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയില്ല. സംസ്ഥാന കമ്മിറ്റിയുടെ താക്കീതിലേക്കെത്തിച്ചത് ഇത്തരം അടുപ്പങ്ങളായിരുന്നു. കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ അര്‍ജുന്‍ ആയങ്കിയുമായും ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം സിഐടിയു നേതാവ് കെപി സഹദേവന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയരാജന്‍ പൊട്ടിത്തെറിക്കുകയും വാഗ്വാദത്തിലേക്ക് മാറുകയും ചെയ്തതോടെ യോഗം നിര്‍ത്തിവെക്കേണ്ട അവസ്ഥ വരെയുണ്ടായിരുന്നു.

അതേസമയം പാര്‍ട്ടിക്കകത്ത് മാത്രം അറിയേണ്ട താക്കീത് എന്ന നടപടി യോഗശേഷം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതോടെ സിപിഎമ്മിനകത്തെ പോരാണ് പുറത്തായത്. കണ്ണൂരില്‍ ജയരാജനു പിന്നില്‍ അണിനിരന്ന പ്രവര്‍ത്തകരില്‍ പലരും ഇന്ന് പാര്‍ട്ടിയിലില്ല. ഏതാനും ദിവസം മുമ്പ് ആന്തൂരില്‍ നടപടിക്ക് വിധേയരായവരില്‍ ഭൂരിഭാഗവും ജയരാജനുമായി അടുപ്പമുള്ളവരാണ്. ജില്ലയില്‍ പലയിടങ്ങളിലും ഇത്തരം പ്രവര്‍ത്തകരുണ്ട്. പാര്‍ലമെന്ററി രംഗത്ത് അധികകാലമൊന്നും പ്രവര്‍ത്തിക്കാത്ത മുതിര്‍ന്ന നേതാവായ ജയരാജന്‍ നിലവില്‍ സംസ്ഥാന സമിതി അംഗം മാത്രമാണ്. മറ്റ് ചുമതലകളൊന്നും ഇദ്ദേഹത്തിന് ഇപ്പോഴില്ല. ഐആര്‍പിസിയുടെ രക്ഷാധികാരി എന്ന ചുമതല മാത്രമാണ് അദ്ദേഹത്തിനുള്ളത്. അടുത്ത മാസത്തോടെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുക. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കുക വഴി 75 വയസ് എന്ന നിബന്ധന കര്‍ശനമാക്കുകയും ചെയ്താല്‍ ജയരാജന് മുന്നിലെ വഴികള്‍ പൂര്‍ണമായും അടയും. നിലവില്‍ 70 വയസാണ് ജയരാജന്റെ പ്രായം. മുതിര്‍ന്ന അംഗങ്ങളില്‍ പലരും ജില്ല, സംസ്ഥാന കമ്മിറ്റികളില്‍ നിന്ന് ഒഴിയേണ്ടതായും വരും. കേഡര്‍ പാര്‍ട്ടിയില്‍ നേതൃത്വത്തിന് അനഭിമതരായവരെ പിന്തുണക്കാന്‍ അണികള്‍ തയ്യാറായെന്നും വരില്ല. ജയരാജന് മുന്നില്‍ സംഘടനാ തലത്തിലും ഭരണ തലത്തിലും എത്താവുന്ന വഴികള്‍ അടയുന്നതോടെ പൂര്‍ണമായും ഒറ്റപ്പെടുന്ന അവസ്ഥയാണുണ്ടാകുക.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.കെ ശിവരാമന്റെ മാനസികനില സിപിഐ പരിശോധിക്കണം; വിമര്‍ശനവുമായി സിപിഎം

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

Published

on

മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമനെതിരെ വിമര്‍ശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ശിവരാമന്റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിവി വര്‍ഗീസ് പറഞ്ഞു.

കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മരണത്തില്‍ സിപിഎമ്മിനും മുന്‍മന്ത്രി എംഎം മണിക്കുമെതിരെ കെ കെ ശിവരാമന്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സി വി വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ശിവരാമന്റെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളിക്കളയുകയാണ്. തങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ല. സിപിഎമ്മിനെ നന്നാക്കാന്‍ ശിവരാമന്‍ ശ്രമിക്കേണ്ട. ശിവരാമന്‍ ശിവരാമന്റെ പാര്‍ട്ടിയെ നന്നാക്കിയാല്‍ മതിയെന്നും സിവി വര്‍ഗ്ഗീസ് പ്രതികരിച്ചു.

എംഎം മണിയുടെ പരാമര്‍ശത്തെ ഒറ്റതെറിഞ്ഞ് കാണേണ്ട സാഹചര്യം ഇല്ല. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നോക്കാം എന്നും നിലവില്‍ സിജിയുടെ വിശദീകരണം പാര്‍ട്ടിക്ക് തൃപ്തികരമാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.

സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ വിവാദ പ്രസംഗം. സാബുവിന്റെ മരണത്തിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എം എം മണി പറഞ്ഞിരുന്നു. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.

Continue Reading

kerala

പുതുവത്സരത്തലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന; ഇക്കുറി മുന്നില്‍ എറണാകുളം

കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

Published

on

സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ വിൽപ്പന നടന്നത്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് അന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 2.28 കോടിയുടെ അധികവിൽപനയാണ് ഇത്തവണയുണ്ടായത്. സാധാരണ കൊല്ലം, തൃശ്ശൂർ ജില്ലകളിലായിരുന്നു കൂടുതൽ വിൽപ്പന നടക്കുന്നത്. എന്നാൽ ഇത്തവണ അത് എറണാകുളത്തും തിരുവന്തപുരത്തുമാണ്. നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്‌ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്‌ലെറ്റിലും വലിയ രീതിയിൽ മദ്യവിൽപ്പന നടന്നു.

 

Continue Reading

kerala

സിപിഎമ്മിന്റെ തനിമ സംരക്ഷിക്കാന്‍ എം.വി ഗോവിന്ദന്റെ വിശദീകരണം മതിയാകുമോ? കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തതില്‍ വിശദീകരണം

വിവാഹ ചടങ്ങിലോ വീട്ടുകൂടലിലോ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം?’ എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

Published

on

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ തര്‍ക്കം കുടുപ്പിച്ചുകൊണ്ട്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയുമായി എത്തി. വിവാഹ ചടങ്ങിലോ വീട്ടുകൂടലിലോ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം?’ എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

വ്യക്തിപരമായ ബന്ധങ്ങളുടെ പേരില്‍ പാര്‍ട്ടിയെ തള്ളിപ്പറയാനാവില്ല. പരസ്പര സൗഹ്യറത്തിന്റെയോ വീട്ടുകൂടലിന്റെയോ പേരില്‍ പങ്കെടുത്തതിനെ മഹാപരാധമാക്കരുത്, എന്ന് ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു എന്നാല്‍ ഈ പ്രസ്താവന വിവാദങ്ങള്‍ക്കും വിമര്ശനങ്ങള്‍ക്കും കാരണമായി ‘കൊലക്കേസില്‍ പ്രതിയായ വ്യക്തിയുടെ വീട്ടില്‍ നേതാക്കള്‍ പങ്കെടുത്തതിലൂടെ പാര്‍ട്ടി എന്താണ് പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളെ സഹായിക്കാനാകാതെ പ്രതികളുടെ സൗകര്യത്തിന് മാതൃക കാണിക്കുമോ? എന്ന ചോദ്യം ഉയര്‍ന്നു.

Continue Reading

Trending