Connect with us

india

കേന്ദ്രനിര്‍ദേശം നടപ്പാക്കും; എല്ലാ മാസവും വൈദ്യുതി സര്‍ചാര്‍ജ്

Published

on

വൈദ്യുതി സര്‍ചാര്‍ജ് എല്ലാ മാസവും ഈടാക്കണമെന്ന കേന്ദ്ര നിര്‍ദേശം കേരളത്തിലും നടപ്പാക്കുന്നു. വൈദ്യുതി വാങ്ങല്‍ ചെലവിന്‍റെ അധികബാധ്യത ഇന്ധന സര്‍ചാര്‍ജായി ഈടാക്കുന്നതിന് സമാനമായി കുറഞ്ഞാല്‍ അതിന്‍റെ ഗുണവും ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും.

എല്ലാ മാസവും സര്‍ചാര്‍ജ് ഈടാക്കണമെന്ന കേന്ദ്രനിര്‍ദേശം മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. ജനങ്ങളുടെ എതിര്‍പ്പുണ്ടാകാത്തവിധം നടപ്പാക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. നിയമോപദേശത്തിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

india

പ്രതിരോധ നീക്കങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം

Published

on

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ സേനയുടെയും നീക്കങ്ങളില്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മാധ്യമങ്ങള്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ശത്രുപക്ഷത്തെ സഹായിക്കുമെന്നും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറഞ്ഞു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ പ്രതിരോധ നീക്കങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യതിന് പിന്നാലെയാണ് മുന്നറിയിപ്പ്.’ദേശീയ സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം, എല്ലാ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ വിഷയങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരമാവധി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണം’ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറഞ്ഞു.

കാര്‍ഗില്‍ യുദ്ധം, 2008 ലെ മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, തുടങ്ങി മുന്‍കാല സംഭവങ്ങളും മന്ത്രാലയം ചൂണ്ടിക്കാട്ടി. പരിധികളില്ലാത്ത റിപ്പോര്‍ട്ടിങ് ദേശീയ താല്‍പ്പര്യങ്ങള്‍ക്കെതിരായ അപ്രതീക്ഷിതമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയെന്നും കേന്ദ്രം പറഞ്ഞു.

Continue Reading

india

പഹൽഗാം ആക്രമണം; കൊൽക്കത്തയിൽ ഗർഭിണിയായ മുസ്‌ലിം സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ഗൈനകോളജിസ്റ്റ്

ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Published

on

കോൽക്കത്തയിലെ കസ്‌തൂരി ദാസ് മെമ്മോറിയൽ ആശുപത്രി ഗൈനക്കോളജിസ്റ്റും ഒബ്‌സ്ടട്രീഷ്യനുമായ ഡോക്ടർ സി. കെ. സർക്കാറാണ് പഹൽഗാം ആക്രമണത്തിന് ശേഷം ഇനി മുസ്‌ലിംകൾക്ക് ചികിത്സ ഇല്ല എന്ന് പറഞ്ഞ് ഗർഭിണിയായ സ്ത്രീക്ക് ചികിത്സ നിഷേധിച്ചത്.

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം. ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“നിന്റെ ഭർത്താവിനെ ഹിന്ദുക്കൾ കൊല്ലണം, അപ്പോഴേ അവർ അനുഭവിച്ച വേദന നീയറിയൂ” എന്നും ഡോക്ടർ പറഞ്ഞതായി പ്രസ്‌തുത സ്ത്രീയുടെ ബന്ധുവും അഭിഭാഷകയുമായ മെഹ്‌ഫൂസ് ഖാത്തൂൻ ഫേസ്ബുക്കിൽ കുറിച്ചു.“ആരോഗ്യസംരക്ഷണം മതാടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യം അല്ല, അതൊരു അടിസ്ഥാനവകാശമാണ് ” എന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

Continue Reading

india

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Published

on

ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനും സഹോദരനും നേരെ വെടിവെക്കുകയായിരുന്നു. ​ഗുൽഫഹാമി​ന്റെ സഹോദരൻ സൈഫ് അലിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ​

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയം ഗോ രക്ഷക് ആണെന്നവശപ്പെട്ട മനോജ് ചൗധരി എന്നയാളാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ആ​ഗ്ര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Continue Reading

Trending