Connect with us

india

സംഘര്‍ഷ സാധ്യത; കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടും

Published

on

വിദ്യാര്‍ഥി സമരം നടക്കുന്ന കോട്ടയത്തെ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ.പി.കെ.ജയശ്രീ ഉത്തരവിട്ടു.ഇന്നു മുതല്‍ ജനുവരി എട്ട് വരെ സ്ഥാപനം അടച്ചിടും. സബ് കളക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഞായറാഴ്ച മുതല്‍ നിരാഹാരം ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ട്. 2011ലെ കേരള പോലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് കോളജ് പൂട്ടാന്‍ ഉത്തരവിട്ടത്. എന്നാല്‍ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. ഹോസ്റ്റല്‍ ഒഴിയില്ലെന്നും സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
എസ്‌സിഎസ്ടി വിഭാഗങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നിഷേധിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഡിസംബര്‍ അഞ്ചുമുതലാണ് വിദ്യാര്‍ഥികൾ സമരം തുടങ്ങിയത്. സ്ഥാപനത്തിലെ വനിതാ ജിവനക്കാരെകൊണ്ട് ഡയറക്ടറുടെ വീട്ടുജോലികള്‍ ചെയ്യിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ബില്ലിനെ പിന്തുണച്ചതിന് ജെഡിയുക്ക് പിന്നാലെ ആര്‍എല്‍ഡിയിലും പൊട്ടിത്തെറി; രണ്ടായിരത്തിലധികം ആളുകള്‍ പാര്‍ട്ടി വിടുമെന്ന് രാജിവെച്ച ജനറല്‍ സെക്രട്ടറി

ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലെ (എന്‍ഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആര്‍എല്‍ഡി.

Published

on

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ എന്‍ഡിഎയുടെ ഭാഗമായ രാഷ്ട്രീയ ലോക്ദളില്‍(ആര്‍എല്‍ഡി) പൊട്ടിത്തെറി. ഉത്തര്‍പ്രദേശ് ആര്‍എല്‍ഡി ജനറല്‍ സെക്രട്ടറി ഷഹസീബ് റിസ്വി രാജിവെച്ചു. പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്നതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന്റെ രാജി. ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലെ (എന്‍ഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആര്‍എല്‍ഡി.

വഖഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള ആര്‍എല്‍ഡി ദേശീയ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ തീരുമാനത്തില്‍ താന്‍ രോഷാകുലനാണെന്ന് രാജിക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിസ്വി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടും എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ഭാവി സംബന്ധിച്ച് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ അനുയായികളുമായി കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. രണ്ടായിരത്തിലധികം ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ തന്നോടൊപ്പം രാജിവയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. മുസ്ലിം വോട്ടര്‍മാരുടെ വികാരങ്ങളെ ദേശീയ പ്രസിഡന്റ് ചൗധരി അവഗണിച്ചുവെന്ന് റിസ്വി പറഞ്ഞു.

‘ഇന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആര്‍എല്‍ഡിക്ക് 10 എംഎല്‍എമാരുണ്ടെങ്കില്‍, മുസ്ലിംകള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുണ്ട്. ചൗധരി ചരണ്‍ സിംഗ് കാണിച്ച പാതയില്‍ നിന്ന് ഇപ്പോഴത്തെ നേതൃത്വം വ്യതിചലിച്ചുവെന്നും’- അദ്ദേഹം വ്യക്തമാക്കി. അതേസമയം വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിലെ ജെഡിയുവിലും നേതാക്കളുടെ കൂട്ടരാജിയാണ്. അഞ്ച് മുതിര്‍ന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടില്‍ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാര്‍ട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസന്‍ ആണ് അവസാനം രാജിവച്ചത്.

Continue Reading

india

ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു: ബിജെപിക്കെതിരെ ദീപിക

സുരേഷ്ഗോപി മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.

Published

on

ജബൽപൂരിൽ വൈദികർ ആക്രമിക്കപ്പെട്ടതിൽ ബിജെപിയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും രൂക്ഷമായി വിമർശിച്ച് കത്തോലിക്കാസഭ മുഖപത്രം ദീപിക.ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. അധികാരത്തിലുള്ള ബിജെപിയാണ് സംഘപരിവാറിന്‍റെ ബലം. സുരേഷ്ഗോപി മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.

തി​രി​ച്ച​ടി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ​യും പു​രോ​ഹി​ത​രെ​യും ത​ല്ലു​ന്ന​തി​നോ​ളം എ​ളു​പ്പ​മു​ള്ള ജോ​ലി വേ​റെ​യി​ല്ല. അ​തെ​ന്തോ വീ​ര​കൃ​ത്യ​മാ​ണെ​ന്നു ധ​രി​ക്കു​ന്ന സം​ഘ​പ​രി​വാ​ർ അ​ഴി​ഞ്ഞാ​ടു​മ്പോൾ ജ​ബ​ൽ​പൂ​രി​ലും പൊ​ലീ​സ് നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വൈ​ദി​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​ത്.

ജ​ബ​ൽ​പു​ർ രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള മാ​ണ്ഡ​ല ഇ​ട​വ​ക​യി​ലെ ഒ​രു​കൂ​ട്ടം വി​ശ്വാ​സി​ക​ൾ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ജ​ബ​ൽ​പു​രി​ലെ​ത​ന്നെ വി​വി​ധ പ​ള്ളി​ക​ളി​ലേ​ക്കു തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡേ​വി​സ് ജോ​ർ​ജും പ്രൊ​കു​റേ​റ്റ​ർ ഫാ. ​ജോ​ർ​ജ് തോ​മ​സും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ൺ​മു​ന്നി​ൽ സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി.

ത​ങ്ങ​ളു​ടെ മ​ന​മ​റി​ഞ്ഞു മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്ര താ​ഴേ​ക്കി​ട​യി​ലാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​ല്ലാം പൊ​ലീ​സി​നെ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ബ​ൽ​പു​രി​ലെ പൊ​ലീ​സി​നും അ​തി​ൽ​നി​ന്നു മു​ക്തി​യി​ല്ല. 2017ൽ ​മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ ക്രി​സ്മ​സി​നു ക​രോ​ൾ​ഗാ​ന​മാ​ല​പി​ച്ച​വ​രെ​യും വൈ​ദി​ക​രെ​യും സം​ഘ​പ​രി​വാ​ർ ആ​ക്ര​മി​ച്ച​പ്പോ​ഴും പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വൈ​ദി​ക​വി​ദ്യാ​ർ​ഥി​ക​ളെ​യും വൈ​ദി​ക​രെ​യും സം​ഘ​പ​രി​വാ​ര​ങ്ങ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ​വ​ച്ച് ആ​ക്ര​മി​ക്കു​ക​യും പു​റ​ത്ത് അ​വ​രു​ടെ വാ​ഹ​നം ക​ത്തി​ക്കു​ക​യും ചെ​യ്തു.

ജ​ബ​ൽ​പൂരി​ലെ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഇ​ന്ന​ലെ സു​രേ​ഷ് ഗോ​പി എം​പി​ക്കു സം​യ​മ​നം ന​ഷ്ട​പ്പെ​ടു​ന്ന​തു ക​ണ്ടു. അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ “ബി ​കെ​യ​ർ​ഫു​ൾ” എ​ന്ന മു​ന്ന​റി​യി​പ്പ്, ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​വ​ർ​ക്കു കൊ​ടു​ത്തി​രു​ന്നെ​ങ്കി​ൽ! അ​ന്ത​ർ​ദേ​ശീ​യ മ​ത​സ്വാ​ത​ന്ത്ര്യ റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ന്ത്യ​യെ തു​ട​ർ​ച്ച​യാ​യി പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തു​ന്പോ​ൾ അ​തി​നെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ അ​ജ​ണ്ടയാ​ണെ​ന്ന് പ​റ​യു​ന്ന​തി​നു പ​ക​രം, തി​രു​ത്ത​ലാ​ണു വേ​ണ്ട​ത്. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ക​മ്മീ​ഷ​ൻ ഓ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം റി​പ്പോ​ർ​ട്ടി​നോ​ടും ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം ആ ​വി​ധ​ത്തി​ലാ​യി​രു​ന്നു. രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ ജ​ബ​ൽ​പു​രി​നെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ഴും സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടു​ക​യാ​ണെന്ന് മുഖപത്രത്തിൽ പറയുന്നു.

Continue Reading

india

വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ ജെഡിയുവില്‍ പൊട്ടിത്തെറി; അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു

ജെഡിയു മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്‌രീസ് സിദ്ദീഖി, ഭോജ്പൂർ മേഖലയിൽ നിന്നുള്ള നേതാവായ മുഹമ്മദ് ദിൽഷൻ റെയ്ൻ, മുഹമ്മദ് ഖാസിം അൻസാരി എന്നിവർ നേരത്തെ രാജിവച്ചിരുന്നു.

Published

on

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ജെഡിയുവിലും ആർഎൽഡിയിലും നേതാക്കളുടെ കൂട്ടരാജി. അഞ്ച് മുതിർന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടിൽ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാർട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്‌രീസ് ഹസൻ ആണ് അവസാനം രാജിവച്ചത്.

ജെഡിയു മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്‌രീസ് സിദ്ദീഖി, ഭോജ്പൂർ മേഖലയിൽ നിന്നുള്ള നേതാവായ മുഹമ്മദ് ദിൽഷൻ റെയ്ൻ, മുഹമ്മദ് ഖാസിം അൻസാരി എന്നിവർ നേരത്തെ രാജിവച്ചിരുന്നു.

വെള്ളിയാഴ്ചയാണ് തബ്‌രീസ് അൻസാരി പാർട്ടി അധ്യക്ഷൻ നിതീഷ് കുമാറിന് രാജിക്കത്ത് കൈമാറിയത്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ പാർട്ടി മതേതര നിലപാട് ഉയർത്തിപ്പിടിക്കുമെന്ന മുസ്‌ലിംകളുടെ വിശ്വാസം ഇല്ലാതായെന്ന് രാജിക്കത്തിൽ അൻസാരി പറഞ്ഞു. താങ്കൾ സ്വന്തം മതേതര പ്രതിച്ഛായ ഉയർത്തിപ്പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തുടർച്ചയായി മുസ്‌ലിംകൾക്കെതിരെ പ്രവർത്തിക്കുന്ന ശക്തികളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് തന്നെ നിരാശപ്പെടുത്തിയെന്നും അൻസാരി പറഞ്ഞു.

വഖഫ് ഭേദഗതി ബിൽ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെയും മുത്വലാഖ് നിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ മുസ്‌ലിം വിരുദ്ധമായ നിയമങ്ങളുടെയും തുടർച്ചയാണ്. ബില്ലിനെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഉറുദുവിലും ഹിന്ദിയിലും പാർട്ടിക്ക് കത്ത് നൽകിയിരുന്നു. പക്ഷേ അവർ അവഗണിച്ചു. വളരെയധികം ചിന്തിച്ച ശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചത്. ഇത് തന്റെ ഉത്തരവാദിത്തത്തിന്റെ അവസാനമല്ല, ഇതൊരു പുതിയ തുടക്കമാണെന്നും അൻസാരി പറഞ്ഞു.

ആർഎൽഡിയിൽ ഉത്തർപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഹ്‌സൈബ് റിസ്‌വിയാണ് രാജിവച്ച പ്രധാന നേതാവ്. പാർട്ടി അധ്യക്ഷൻ ജയന്ത് ചൗധരി മതേതരത്വം ഉപേക്ഷിച്ചെന്നും മുസ്‌ലിംകളെ പിന്തുണക്കുന്നതിൽ പരാജയപ്പെട്ടെന്നും രാജിക്കത്തിൽ റിസ്‌വി ആരോപിച്ചു. മുസ്‌ലിംകൾ ഒറ്റക്കെട്ടായി ചൗധരിയെ പിന്തുണച്ചിരുന്നു. പക്ഷേ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം സമുദായത്തിന് ഒപ്പം നിന്നില്ലെന്ന് റിസ്‌വി ആരോപിച്ചു.

ആർഎൽഡിയിലെ നിരവധി ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും രാജിവെച്ചിട്ടുണ്ട്. ഹാപൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാക്കി ഒരു വിഭാഗം പ്രാദേശിക നേതാക്കൾക്കൊപ്പമാണ് പാർട്ടി വിട്ടത്. മുസ്‌ലിം പ്രശ്‌നങ്ങളിൽ പാർട്ടി മൗനം പുലർത്തുകയാണെന്നും അധികാരത്തിനായി പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ കൈവിട്ടെന്നും സാക്കി ആരോപിച്ചു. ജനങ്ങളുടെ താത്പര്യങ്ങളെക്കാൾ സ്വന്തം അധികാര താത്പര്യത്തിനാണ് പാർട്ടി നേതൃത്വം പ്രാധാന്യം നൽകുന്നതെന്ന് ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത 232 പ്രതിപക്ഷ എംപിമാർക്ക് സാക്കി നന്ദി പ്രകടിപ്പിച്ചു. സർക്കാരിന് ബില്ല് പാസാക്കാൻ കൂടുതൽ ആളുകളെ പിന്തുണ ലഭിച്ചെങ്കിലും ഭരണഘടനക്കൊപ്പം നിന്നവർ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending