Connect with us

kerala

മുറിവുണങ്ങാതെ കരിപ്പൂര്‍; നടുക്കുന്ന ഓര്‍മ്മക്ക് നാളേക്ക് ഒരു വര്‍ഷം

Published

on

പി.വി. ഹസീബ് റഹ്മാന്‍

ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും ആശുപത്രി ലക്ഷ്യമാക്കിയുള്ള സൈറണ്‍ മുഴക്കി യുള്ള രംഗവും ശബ്ദവും ഇന്നലെ
കഴിഞ പോലെ. മുറുവുണങ്ങാത്ത കരിപ്പൂര്‍ വിമാനത്താ വളത്തിലെ വിമാന ദുരന്ത ത്തിന്റെ ഓര്‍മ്മക്ക് നാളെ ഒരു വര്‍ഷമാകുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിംങ് പിഴച്ച് റണ്‍വേയുടെ കിഴക്ക് ഭാഗത്ത് താഴ്ചയിലേക്ക് കൂപ്പുകുത്തി യത്. റണ്‍വേയില്‍ നിന്ന് വീണശേഷം വിമാനത്തിന്റെ ക്യാബിന്‍ ക്രൂ ഭാഗം നെടിയിരുപ്പ് വില്ലേജിലെ ബല്‍റ്റ് റോഡിലേക്ക് വരെ എത്തി.

തകര്‍ച്ചയില്‍ വിമാനം രണ്ട് കഷണങ്ങളായി പിളര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 6 ജീവനക്കാരും 185 യാത്രക്കാരും ഉള്‍പ്പെടെ 191 പേര്‍ ഉണ്ടായിരുന്നു.10 കുട്ടികളു മടക്കമാണിത്. ഇതില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ സംഭവ ദിവസം മരണപ്പെട്ടു. ചികിത്സ യിലുള്ള രണ്ട് യാത്രക്കാര്‍ പിന്നീട് മരിച്ചു.ഏറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ 60 ഓളം പേര്‍ ചെറിയ പരിക്കുക ളോടെയാണ് രക്ഷപ്പട്ടത്.രാജ്യം നടുക്കിയ ദുരന്തം നടന്നിട്ട് ഒരു വര്‍ഷം ആയിട്ടും കൃത്യമായ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. അപകടം നടന്ന് ഒരാഴ്ചക്കു ള്ളില്‍ തന്നെ ക്യാപ്റ്റന്‍ എസ്.എസ്. ചഹറിന്റെ നേതൃത്വത്തില്‍ എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റി ഗേഷന്‍ബ്യൂറോ(എ.എ.ഐ.ബി) യിലെ അഞ്ച് അംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ത്തിന് നിയമിച്ചിരുന്നു.അഞ്ച് മാസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കാ നായിരുന്നു നിര്‍ദേശം നല്‍കി യത്.

എന്നാല്‍ അന്വേഷണം പൂര്‍ത്തി യാക്കാന്‍ കഴിയാതെ വന്നതോടെ ഇത് കഴിഞ്ഞ മാര്‍ച്ച് 13 വരെ നീട്ടി നല്‍കിയി രുന്നു.എന്നാല്‍ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ലന്ന് മാത്രമല്ല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കുമുള്ള ഇന്‍ഷൂറന്‍സ് അടക്കമുള്ള ധനസഹായവും ഇതു വരെ പൂര്‍ണമായി നല്‍കാന്‍ ബന്ധ പ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.70 ല്‍ കുറഞ യാത്രക്കാര്‍ക്ക് മാത്രമാണ് സഹായം ലഭിച്ചത്. ലഗേജ് നഷ്ടപ്പട്ട തിന് പോലും സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയാതെ പോവുകയാണ്. നഷ്ടപരിഹാരം ലഭിക്കാതെ വന്നത് വഴി അപകട ത്തില്‍ പരിക്കേറ്റവ രില്‍ പലരും കോടതിയെ സമീപിച്ചിരുന്നു. ഇതു വഴി പലര്‍ക്കും നീതി ലഭിച്ചിട്ടുണ്ട്.

സംഭവ ദിവസം അപകട ത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫുദീന്റെ രണ്ട് വയസ്സു കാരിയായ മകള്‍ക്ക് എയര്‍ ഇന്ത്യ ഒന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് കഴിഞ ഫെബ്രുവരി യില്‍ എയര്‍ഇന്ത്യ കമ്പനി ഹൈക്കോ ടതിയെ അറിയിച്ചിരുന്നു. ഷറഫുദ്ദീ ന്റെ ഭാര്യ അമീന ഷെറിനും മകളും മാതാ പിതാക്കളും ഹൈകോടതി യില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി കൊണ്ട് ജസ്റ്റിസ് എന്‍.നഗരേഷ് ആണ് ഉത്തരവിട്ടിരുന്നത്. അതേ സമയം വിമാന അപകട ത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത് തുടര്‍ നടപടികളെ ബാധിക്കുന്നുണ്ട്.സംഭവ ശേഷം ഡി.ജി.സി.എ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിര്‍ത്തല്‍ ചെയ്ത വലിയ വിമാനങ്ങ ളുടെ സര്‍വീസുകള്‍ നിര്‍ത്തലായതും ഇതുവഴി കരിപ്പൂരിന് തിരിച്ചടി യായി. അപകടം നടന്ന ഉടനെ പ്രദേശവാസി കളുടെയും പരിസര നാട്ടുകാരുടെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ ത്തനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മരണസംഖ്യ കുറയ്ക്കാന്‍ കാരണം ജീവന്‍ പണയം വെച്ചുള്ള രക്ഷാ പ്രവര്‍ത്തനം കൊണ്ട് മാത്രമായിരുന്നു.

എന്നാല്‍ അപകട കാരണം റണ്‍വെ അപാകത അല്ലന്ന് അന്വേഷണത്തില്‍ വ്യക്തമാ യിട്ടും ഈ കാരണം പറഞ്ഞ് കേന്ദ്രം കരിപ്പൂരിന് നേരെ മുഖം തിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത് സംബന്ധിച്ച് എം.പി അബ്ദു സമദ് സമദാനി എം.പി കേന്ദ്ര വ്യാമായാന മന്ത്രി ജേ്യാതിരാദിത്യ എം.സിന്ധ്യയെ കണ്ട് വിഷയം ഉന്നയിച്ചിരുന്നു. ഉടന്‍ റിപ്പോര്‍ട്ട്പുറത്ത് വിടുമെന്നാണ് മന്ത്രി മറുപടി നല്‍കിയിരുന്നത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ തീയതി നിശ്ചയിക്കുന്നത് മാറ്റി

കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ടക്കം 31 പ്രതികളാണുള്ളത്.

Published

on

മുസ്‌ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വിചാരണ തീയതി നിശ്ചയിക്കുന്നത് കൊച്ചി സി.ബി.ഐ കോടതി മാറ്റി. വിചാരണ തീയതി കോടതി ഡിസംബർ ഒമ്പതിന് തീരുമാനിക്കും. കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ടക്കം 31 പ്രതികളാണുള്ളത്.

ഒക്ടോബർ 18ന് സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കു​മെ​തി​രെ സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി കേ​സി​ൽ കു​റ്റം ചു​മ​ത്തിയിരുന്നു. വി​ചാ​ര​ണ കൂ​ടാ​തെ കേ​സി​ൽ നി​ന്നും വി​ടു​ത​ൽ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി. ​ജ​യ​രാ​ജ​നും ടി.​വി രാ​ജേ​ഷും ന​ൽ​കി​യ ഹ​ര​ജി കോ​ട​തി നേ​ര​ത്തേ ത​ള്ളി​യ​ിരുന്നു.

കോടതിയിൽ കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ട്ട എ​ല്ലാ പ്ര​തി​ക​ളും കു​റ്റം നി​ഷേ​ധി​ച്ചതിന് പിന്നാലെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​ൻ കേ​സ് ന​വം​ബ​ർ 20ലേ​ക്ക് മാ​റ്റി. കൊ​ല​പാ​ത​കം ന​ട​ന്ന് 12 വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്​ കേ​സ്​ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. 33 പ്ര​തി​ക​ളു​ള്ള കേ​സി​ൽ ര​ണ്ട് പേ​ർ മ​ര​ണ​പ്പെ​ട്ടു. ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രെ കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചുമത്തിയത്.

2012 ഫെ​ബ്രു​വ​രി 20നാ​ണ് ഷു​ക്കൂ​റി​നെ പ​ട്ടു​വ​ത്തി​ന​ടു​ത്തു​വെ​ച്ച്​ പ​ട്ടാ​പ്പ​ക​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രാ​യ ആ​രോ​പ​ണം. പ​ട്ടു​വ​ത്ത് വെ​ച്ച്​ ജ​യ​രാ​ജ​നും രാ​ജേ​ഷും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ആ​ക്ര​മി​ച്ച​തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സി.​ബി.​ഐ വാ​ദം.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ജ​യ​രാ​ജ​നും രാ​ജേ​ഷും ഉ​ൾ​പ്പെ​ടെ ആ​റു പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും​ സി.​ബി.​ഐ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

പാലക്കാടിന്റെ മണ്ണും മനസ്സും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം; ഷാഫി പറമ്പില്‍

പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു.

Published

on

പാലക്കാടിന്റെ മണ്ണും മനസ്സും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഷാഫി പറമ്പില്‍ എംപി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങള്‍ക്കില്ലെന്നും അത് ജനങ്ങള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സ് കൊണ്ടാണെന്നും ഷാഫി പറഞ്ഞു. എല്‍ഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നു. പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു.

ശുഭപ്രതീക്ഷയിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും. മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഇന്ന് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

പിണറായി സാദിഖലി തങ്ങൾക്കെതിരെ തിരിഞ്ഞത് മുനമ്പത്തെ ഇടപെടൽ ഫലം കാണുന്നതിനിടെ: പി.കെ കുഞ്ഞാലിക്കുട്ടി

സാമുദായിക ചേരിതിരിവ് കേരളത്തിൽ ഉണ്ടാവാതിരിക്കാൻ വേണ്ടിയുള്ള വലിയ നീക്കമാണ് സാദിഖലി തങ്ങൾ നടത്തിയത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിമർശനം ഉയർത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Published

on

മുഖ്യമന്ത്രി പിണറായി വിജയൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ തിരിഞ്ഞത് മുനമ്പത്തെ ഇടപെടൽ ഫലം കാണുന്നതിനിടെ എന്ന് മുസ് ലിം ലീഗ് നേതാവ്‌ പി.കെ കുഞ്ഞാലിക്കുട്ടി. സാമുദായിക ചേരിതിരിവ് കേരളത്തിൽ ഉണ്ടാവാതിരിക്കാൻ വേണ്ടിയുള്ള വലിയ നീക്കമാണ് സാദിഖലി തങ്ങൾ നടത്തിയത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിമർശനം ഉയർത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

കേരള സർക്കാർ പരാജയപ്പെട്ട മുനമ്പം പ്രശ്നം പരിഹരിക്കാനുള്ള സാദിഖലി തങ്ങൾ നടത്തിയ നീക്കം ചർച്ചയാവാതെ ഇരിക്കാനാണ് അനാവശ്യ വിഷയം ഉയർത്തിയത്. ജമാഅത്തെ ഇസ്ലാമിക്ക് എന്ത് പിന്തുണയാണ് നൽകിയിട്ടുള്ളത്. പൊന്നാനി തെരഞ്ഞെടുപ്പിൽ ഒരുമിച്ച് വേദി പങ്കിട്ടവരും ഒരുമിച്ച് മത്സരിച്ചവരുമാണ് സി.പി.എമ്മും ജമാഅത്തും.

സി.പി.എമ്മിന്‍റെ നിലപാടിനെ ജമാഅത്തെ ഇസ്ലാലാമി എതിർത്തു. ജമാഅത്തിന്‍റെ നിലപാടിൽ സാദിഖലി തങ്ങൾക്ക് എന്ത് ഉത്തരവാദിത്തമാണുള്ളത്. ജമാഅത്തെ ഇസ്ലാലാമിയെ കുറിച്ച് പറഞ്ഞ് സമുദായത്തിനകത്ത് വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സാമുദായിക സ്പർധ ഉണ്ടാകാതിരിക്കാൻ ശക്തമായ നിലപാടാണ് പാണക്കാട് തങ്ങൾമാർ സ്വീകരിച്ചിട്ടുള്ളത്. എൽ.ഡി.എഫിലെ പത്രപരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാൻ സി.പി.എം ശ്രമിക്കുന്നത്. എൽ.ഡി.എഫ് ജനങ്ങളെ ചേരിതിരിക്കാൻ ശ്രമിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending