Connect with us

kerala

കുമളിയില്‍ എംവിഡി ഉദ്യോഗസ്ഥരെ വേഷം മാറിയെത്തി പിടികൂടി വിജിലന്‍സ്

ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

Published

on

ഇടുക്കി കുമളിയില്‍ അയ്യപ്പഭക്തന്മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം പിടികൂടി.

വിജിലന്‍സ് എത്തുമ്പോള്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മദ്യപിച്ചായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. കൈക്കൂലിയുമായി പിടിയിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്നും പെര്‍മിറ്റ് സീല്‍ ചെയ്യാന്‍ കുമളി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു എന്നായിരുന്നു വിജിലന്‍സിന് ലഭിച്ച പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ രാത്രിയില്‍ അയ്യപ്പഭക്തന്മാരുടെ വാഹനത്തില്‍ വേഷം മാറി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചെക്ക്പോസ്റ്റില്‍ എത്തി. ആയിരം രൂപയാണ് ഇവരില്‍ നിന്നും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജും സഹായി ഹരികൃഷ്ണനും ചേര്‍ന്ന് വാങ്ങിയത്.

ഡ്യൂട്ടി സമയത്ത് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് മദ്യപിച്ചിരുന്നതായും വിജിലന്‍സിന് ബോധ്യമായി. വിജിലന്‍സ് പിടികൂടുമ്പോള്‍ മനോജ് മദ്യപിച്ചിരുന്നു എന്ന മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് അടക്കമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

 

kerala

താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണം; സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം.

Published

on

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം. വിദഗ്ധ പരിശോധനക്കായി വീണ്ടും സാമ്പിള്‍ ശേഖരിക്കും. കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയക്കും.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമാന രോഗലക്ഷണങ്ങളോടെ ഇന്നലെ വൈകിട്ടാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഏഴു വയസുള്ള സഹോദരന് പനിയും ശര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അനയക്കൊപ്പം സഹോദരനും കുളത്തില്‍ കുളിച്ചിരുന്നു. കുട്ടിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതോടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച സ്‌കൂള്‍ വിട്ടുവന്നതിനുശേഷമാണ് അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വീടിന് സമീപമുള്ള കുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉള്‍പ്പെടെ ജല സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂര്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാത; സുപ്രീംകോടതി ഇടപെട്ടിട്ടും കുഴികള്‍ അടച്ചില്ല

കോറി വേസ്റ്റ് റോഡില്‍ കൊണ്ടുവന്നിട്ട് കുഴികള്‍ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Published

on

തൃശ്ശൂര്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ കുഴികള്‍ സുപ്രീംകോടതി ഇടപെട്ടിട്ടും അടയ്ക്കാതെ നാഷണല്‍ ഹൈവേ അതോറിറ്റിയും കരാര്‍ കമ്പനിയും. കോറി വേസ്റ്റ് റോഡില്‍ കൊണ്ടുവന്നിട്ട് കുഴികള്‍ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്രവാഹനങ്ങളാണ്.

ഗതാഗത കുരുക്ക് കാരണം ടോള്‍പിരിവ് അടക്കം നാലാഴ്ചത്തേക്ക് തടഞ്ഞിട്ടും പരിഹാരമായില്ല. റോഡ് നന്നാക്കൂ എന്നിട്ടാകാം ടോള്‍ പിരിവ് എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇന്നലെ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കണ്ണൂര്‍ ,കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ ,കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending