india
‘മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞ വേണ്ട’- ഗവര്‍ണര്‍ക്ക് നിയമോപദേശം

സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച് വിശദാംശങ്ങള്‍ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം.കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്. ഗവര്‍ണര്‍ ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ ഗോപകുമാരന്‍ നായരുടേതാണ് നിയമോപദേശം. വിഷയത്തില്‍ അന്തിമ തീരുമാനം ഗവര്‍ണര്‍ നാളെ എടുക്കും.വിഷയത്തില്‍ വിശദമായി പരിശോധന നടത്തുമെന്നു നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.
ഭരണഘടനയുടെ അന്തസിനെ അപമാനിച്ചു എന്നതാണ് സജി ചെറിയാനെതിരായ കേസ്. കേസിന്റെ പുരോഗതിയില്‍ എന്തു മാറ്റമുണ്ടായെന്നു പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുനഃപ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. വിഷയത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
india
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
കുത്തനെയുള്ള വളവില്‍ റീല്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു

ഹാസന്‍ ജില്ലയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. അരക്കല്‍ഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ ബേട്ടക്ക് സമീപമാണ് അപകടം നടന്നത്. വി.ജി കൊപ്പല്‍ സ്വദേശി കിരണ്‍ (19) ആണ് മരിച്ചത്.
കിരണ്‍ കബ്ബാലിഗെരെക്ക് സമീപമുള്ള വയലില്‍ ഉഴുതുമറിക്കാന്‍ പോയിരുന്നതായും പിന്നീട് ജോലി പൂര്‍ത്തിയാക്കിയ ശേഷം മിനി ട്രാക്ടര്‍ കബ്ബാലിഗെരെ ബെട്ടയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തിരികെ വരുമ്പോള്‍ കുത്തനെയുള്ള വളവില്‍ റീല്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിരണ്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
india
യുവാക്കള്‍ക്കളുടെ പെട്ടെന്നുള്ള മരണം: ശാസ്ത്രീയ പഠനത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രധാന കാരണമായതായി പഠനം
വാക്‌സിന്‍ സ്വീകരിച്ചതാണ് പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും പഠനം വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹി: 18നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വ്യാപകമാകുന്നതിനെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡിമിയോളജിയും ചേര്‍ന്ന് സമഗ്ര ശാസ്ത്രീയ പഠനം നടത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നദ്ദ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.
2023 മെയ് മുതല്‍ ആഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ലക്ഷ്വറി ലെവല്‍ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണ് മരണനിരക്ക് കുറയാന്‍ സഹായിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വാക്‌സിന്‍ സ്വീകരിച്ചതാണ് പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ ഡിസംബര്‍ 17ന് പാര്‍ലമെന്റ് 377വകുപ്പ് അനുസരിച്ച് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ഉന്നയിച്ച ഉപക്ഷേപത്തിന് മറുപടിയായാണ് മന്ത്രി ഈ വിശദീകരണം നല്‍കിയത്.
india
പഞ്ചാബില്‍ ശിഹാബ് തങ്ങള്‍ സ്മാരകം നാളെ സമര്‍പ്പിക്കും
ആയിരത്തോളം ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യത്തിലുള്ള പള്ളി, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നാമദേയത്തിലുള്ള ലൈബ്രററി, സയ്യിദ് ഉമറലി തങ്ങള്‍ സ്മരണയിലൊരുക്കിയ കോണ്‍ഫ്രന്‍സ് ഹാള്‍, ഹോസ്റ്റല്‍, ഗസ്റ്റ് റൂം, മെസ്സ് തുടങ്ങിയ വിപുലമായ സൗകര്യത്തോടെയാണ് സാംസ്‌കാരിക കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ജലന്തര്‍: പഞ്ചാബ് ലൗലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിയുടെ സമീപത്തായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ നാളെ (വെള്ളി) രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. സ്‌നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും കാവലാളായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമദേയത്തില്‍ ഒരുക്കിയ സാംസ്‌കാരിക കേന്ദ്രം നാല് നില കെട്ടിടത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആയിരത്തോളം ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യത്തിലുള്ള പള്ളി, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നാമദേയത്തിലുള്ള ലൈബ്രററി, സയ്യിദ് ഉമറലി തങ്ങള്‍ സ്മരണയിലൊരുക്കിയ കോണ്‍ഫ്രന്‍സ് ഹാള്‍, ഹോസ്റ്റല്‍, ഗസ്റ്റ് റൂം, മെസ്സ് തുടങ്ങിയ വിപുലമായ സൗകര്യത്തോടെയാണ് സാംസ്‌കാരിക കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് ഹ്യൂമാനിറ്റേറിയന്‍ (സ്മാഷ്) ഫൗണ്ടഷന്‍ എന്ന പേരിലുള്ള ട്രസ്റ്റിന് കീഴീലാണ് ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുത്.
ഉത്തരന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായിരിക്കും ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി നാല്പതിനായിരത്തിലധികം വിദ്യാര്‍ഥകള്‍ക്ക് ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേഷവും പകരുന്ന രീതിയിലുള്ള വ്യത്യസത പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സെന്ററിന് കീഴില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉദ്ഘാടന ചങ്ങില്‍ ലൗലി പ്രഫഷണല്‍ യൂനിവേഴ്‌സിറ്റി ചാന്‍സ്‌ലര്‍ ഡോ. അശോക് കുമാര്‍ മിത്തല്‍ എം പി മുഖ്യാതിഥിയാകും. ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നഈം അലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, അഡ്വ.ഹാരിസ് ബീരാന്‍ എം.പി, അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, ടിവി ഇബ്‌റാഹീം എംഎല്‍എ, ആബിദ് ഹുസൈന്‍ എംഎല്‍എ, സി.കെ സുബൈര്‍, അഡ്വ.ഫൈസല്‍ ബാബു, പി.കെ ഫിറോസ്, പികെ നവാസ്, ടിപി അഷ്‌റഫലി, ഷാക്കിര്‍, നവാസ്, അഷറഫ് പെരുമുക്ക് തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടി ഉച്ചക്ക് 12 മണിയോടെ അവസാനിക്കുന്ന പരിപാടിയില്‍ തുടങ്ങിയ വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കുമെന്ന് സമാഷ് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വര്‍ക്കിംഗ് സെക്രട്ടറി എം.ടി മുഹമ്മദ് അസ്‌ലം, ട്രസ്റ്റ് മെമ്പര്‍മാരായ അഡ്വ.കെപി നാസര്‍, പി.വി അഹമദ് സാജു, ജാസിം, നാസ് തുറക്കല്‍ എന്നിവര്‍ അറിയിച്ചു.
-
Film2 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; മരിച്ചവരുടെ എണ്ണം 62000 കടന്നു
-
india3 days ago
ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ സിഇസിക്കും ഇസിക്കും കര്‍ശന നടപടിയുണ്ടാകും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
-
Film2 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണം; സഹോദരന് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം
-
india2 days ago
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അസം പൊലീസിന്റെ സമന്‍സ്
-
News2 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം