Connect with us

india

തക്കാളി പനി പടരുന്നു ; ജാഗ്രത വേണമെന്ന് വിദഗ്ധര്‍

ഉത്തര്‍പ്രദേശ്, തമിഴ്നാട് സര്‍ക്കാരുകളും തക്കാളിപ്പനിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ പറഞ്ഞു.

Published

on

തക്കാളി പനിയുടെ പുതിയ വകഭേദം പല സംസ്ഥാനങ്ങളിലെയും കുട്ടികള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് തക്കാളി പനി അഥവാ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്.

ആദ്യം കേരളം, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലാണ് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 2022 മെയ് 6 ന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി കണ്ടെത്തിയത്. വൈറല്‍ അണുബാധയുടെ വ്യാപനം നിരീക്ഷിക്കുന്നതിനും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഇത് വ്യാപിക്കുന്നത് തടയുന്നതിനും കേരള ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞു. സെപ്തംബറില്‍, അസമില്‍ നൂറിലധികം തക്കാളിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദിബ്രുഗഡ് ജില്ലയിലെ രണ്ട് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍പ്രദേശ്, തമിഴ്നാട് സര്‍ക്കാരുകളും തക്കാളിപ്പനിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ പറഞ്ഞു.

india

ഹംപിയില്‍ വിദേശ ടൂറിസ്റ്റിനേയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിനിരയാക്കി

ഒപ്പമുണ്ടായിരുന്ന യുവാക്കളെ മര്‍ദിച്ച് സമീപത്തുണ്ടായിരുന്ന തുംഗഭദ്ര നദിയില്‍ തള്ളിയിട്ടായിരുന്നു അതിക്രമം

Published

on

കര്‍ണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയില്‍ ഇസ്രാഈലി വനിതയെയും ഹോംസ്റ്റേ ഉടമയായ വനിതയെയും മൂന്നംഗ അക്രമി സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മര്‍ദിച്ച് സമീപത്തുണ്ടായിരുന്ന തുംഗഭദ്ര നദിയില്‍ തള്ളിയിട്ടായിരുന്നു അതിക്രമം. സംഭവത്തില്‍ ഒരാള്‍ മുങ്ങി മരിച്ചു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി 11.30ഒടെ നക്ഷത്ര നിരീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം 29കാരി ഹോംസ്റ്റേ ഉടമക്കൊപ്പം നദിക്കരയിലെത്തിയത്. 27കാരിയായ ഇസ്രായേലി വനിത, അമേരിക്കയില്‍നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്

ഈ സമയം ബൈക്കില്‍ ഇവിടെയെത്തിയ മൂന്നംഗ സംഘം ഇവരോട് പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. തുടര്‍ന്ന് മൂന്ന് യുവാക്കള!!െയും അക്രമി സംഘം മര്‍ദിച്ച് നദിയിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം രണ്ടു വനിതകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.

നദിയില്‍ തള്ളിയിട്ട യുവാക്കളില്‍ ഒഡീഷ സ്വദേശിയെയാണ് ഇനി കണ്ടെത്താനുള്ളത്. പ്രതികളെ പിടികൂടാന്‍ ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

 

 

Continue Reading

india

രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാകിസ്താനിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ

കോണ്‍ഗ്രസ് എംഎല്‍എ റഫീഖ് ഖാനെ ബിജെപി എംഎല്‍എ ഗോപാല്‍ ശര്‍മയാണ് പാകിസ്താനി എന്ന് വിളിച്ച് അവഹേളിച്ചത്

Published

on

രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാകിസ്താനിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എ റഫീഖ് ഖാനെ ബിജെപി എംഎല്‍എ ഗോപാല്‍ ശര്‍മയാണ് പാകിസ്താനി എന്ന് വിളിച്ച് അവഹേളിച്ചത്. നഗരവികസന, ഭവന, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്കുള്ള ഗ്രാന്റുകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പരാമര്‍ശം.

ജയ്പൂരിലെ ആദര്‍ശ് നഗറിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് റഫീഖ് ഖാന്‍. സിവില്‍ ലൈന്‍സിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ശര്‍മ്മ.
കോണ്‍ഗ്രസ് സര്‍ക്കാരുകളെയും ബിജെപി സര്‍ക്കാരുകളെയും താരതമ്യം ചെയ്ത് ഖാന്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗോപാല്‍ ശര്‍മയുടെ വിവാദ പരാമര്‍ശം.

റഫീഖ് ഖാന്‍ സംസാരിക്കുന്നതിനിടെ നിരന്തരം ഇടപെട്ട ഗോപാല്‍ ശര്‍മ പിന്നീട് ‘പാകിസ്താനി-പാകിസ്താനി’ എന്ന് പറയാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ സഭയില്‍ ബഹളമായി. സ്പീക്കര്‍ സന്ദീപ് ശര്‍മ ഇടപെട്ടാണ് അംഗങ്ങളെ പരസ്പരം പോര്‍വിളിയില്‍ നിന്നും പിന്തിരിപ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെയും ശര്‍മ നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നടങ്കം പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. സഭയില്‍ അംഗമല്ലാത്തവരുടെ പേര് വലിച്ചിഴക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞതോടെ അദ്ദേഹം പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു. അതേസമയം അന്തരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വരെ ശര്‍മ്മ ആരോപണങ്ങള്‍ ഉന്നയിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

ഇഫ്താര്‍ വിരുന്നൊരുക്കി വിജയ്; നോമ്പെടുത്ത്, പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു

വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്.

Published

on

റമദാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇഫ്താര്‍ വിരുന്നൊരുക്കി നടനും രാഷ്ട്രീയ നേതാവുമായ വിജയ്. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്. വിജയ് വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു.

തൊപ്പി ധരിച്ച് വെള്ളുത്ത വസ്ത്രം ധരിച്ചാണ് വിജയ് ഇഫ്താര്‍ വിരുന്നിനെത്തിയത്.15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സാധാരണക്കാരടക്കം 3000ത്തോളം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

വൈഎംസിഎ ഗ്രൗണ്ടിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവര്‍ക്കും വിജയ് നന്ദി പറഞ്ഞു.

 

 

Continue Reading

Trending