Connect with us

main stories

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു

Published

on

 

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ പൊതുനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവേശന നടപടികള്‍ നടക്കും. സ്‌കൂള്‍ പ്രവേശനത്തിന് ഓണ്‍ലൈനായി സമ്പൂര്‍ണ്ണ പോര്‍ട്ടലിലൂടെ (മൊുീീൃിമ. സശലേ. സലൃമഹമ. ഴീ്.ശി) രക്ഷകര്‍ത്താക്കള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

അതിനുള്ള സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് ഫോണില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പ്രധാന അധ്യാപകര്‍ അഡ്മിഷന് ആവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പ്രവേശനത്തിനോട് അനുബന്ധമായ രേഖകളും മറ്റ് വിശദാംശങ്ങളും ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം കൃത്യത ഉറപ്പ് വരുത്തി ക്രമീകരിക്കണം. നിലവിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷവും രക്ഷിതാക്കള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ടെത്തി കുട്ടികളുടെ പ്രവേശനത്തിന് അപേക്ഷ നല്‍കാം.

നിലവില്‍ അഡ്മിഷന്‍ സമയത്ത് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കും താല്‍ക്കാലികമായി അഡ്മിഷന്‍ നല്‍കാവുന്നതാണ്. അന്യസംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ അഡ്മിഷന്‍ നല്‍കാവുന്നതാണ്. സമ്പൂര്‍ണയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ നിലവില്‍ ആധാര്‍ നമ്പര്‍ (യു.ഐ.ഡി)ലഭിച്ച കുട്ടികള്‍ യു.ഐ.ഡി നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്.

യു.ഐ.ഡി നമ്പര്‍ ‘വാലിഡ്’ ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.

വിദ്യാഭ്യാസ ഓഫീസര്‍മാരും അധ്യാപകരും ഇക്കാര്യത്തില്‍ അനുകൂലമായ സമീപനം സ്വീകരിക്കുകയും പ്രവേശന നടപടികള്‍ കാര്യക്ഷമമാക്കുകയും വേണം. വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് സമ്പൂര്‍ണ വഴിയുള്ള നിലവിലെ സംവിധാനം തുടരാവുന്നതാണ്.

വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും മേല്‍പ്പറഞ്ഞ രീതിയില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അഡ്മിഷന്‍, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കൈറ്റ് പ്രത്യേകമായി പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് സമഗ്രശിക്ഷാ കേരളം സ്‌കൂളുകളില്‍ എത്തിച്ചിരിക്കുന്ന വര്‍ഷാന്ത വിലയിരുത്തലിനുള്ള വര്‍ക്ക്ഷീറ്റുകള്‍ സംബന്ധിച്ച പവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാനെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

kerala

രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍. പ്രദീപും എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു

നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്.

Published

on

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്.

യു.ആര്‍. പ്രദീപും എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നുമാണ് യു.ആര്‍. പ്രദീപിന്റെ വിജയം. നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്.

 

Continue Reading

kerala

അനധികൃത സ്വത്ത് സമ്പാദനം; എം.ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Published

on

അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ആഡംബര വീട് നിര്‍മാണം അടക്കമുള്ളവയുടെ രേഖകള്‍ അജിത് കുമാര്‍ വിജിലന്‍സിനു കൈമാറി. രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എം.ആര്‍.അജിത്കുമാറിനെതിരെ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.

പി.വി അന്‍വര്‍ എംഎല്‍എ അജിത്കുമാറിനെതിരെ ചില അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നീടു പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു ഡിജിപി സര്‍ക്കാരിന്റെ അനുമതി തേടിയത്.

നേരത്തെ ആര്‍എസ്എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം എം.ആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്നിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ കുഞ്ഞ് അപൂര്‍വ വൈകല്യത്തോടെ ജനിച്ച സംഭവം; കുടുംബം സമരത്തിലേക്ക്

ആശുപത്രിക് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുഞ്ഞിന്റെ പിതാവ്

Published

on

ആലപ്പുഴയില്‍ കുഞ്ഞ് അപൂര്‍വ വൈകല്യത്തോടെ ജനിച്ച സംഭവത്തില്‍ കുടുംബം സമരത്തിലേക്ക്. ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് നല്‍കിയതിലാണ് കുടുംബം സമരത്തിലേക്ക് ഇറങ്ങുന്നത്. ആശുപത്രിക് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കു നടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താനാവാത്തതാണെന്നുമുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയിരുന്നു.

ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് അപൂര്‍വ വൈകല്യത്തോടെ ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഗര്‍ഭകാലത്തെ സ്‌കാനിങുകളില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറയുന്നു.

കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.

Continue Reading

Trending