Connect with us

kerala

നവീകരിച്ച ആനറകുളം  എം.എൽ എ നാടിന് സമർപ്പിച്ചു

പെരുമ്പടപ്പ്  ഗ്രാമപഞ്ചായത്തിലെ നവീകരിച്ച അയിരൂർ ആനറക്കുളം  പി. നന്ദകുമാർ എം.എൽ എ നാടിന് സമർപ്പിച്ചു

Published

on

പെരുമ്പടപ്പ്  ഗ്രാമപഞ്ചായത്തിലെ നവീകരിച്ച അയിരൂർ ആനറക്കുളം  പി. നന്ദകുമാർ എം.എൽ എ നാടിന് സമർപ്പിച്ചു.പഴയ കാല പ്രൗഡി വീണ്ടെടുക്കുന്നതിൻ്റെ ഭാഗമായി  നിലവിലുള്ള ജല സ്രോതസുകളുടെ  നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നത് വഴി പുതിയൊരു ജല ഉപയോഗസംസ്‌കാരം രൂപപ്പെടുത്തുകയും  പഴയകാല ജല സമൃദ്ധിയിലേക്ക് പെരുമ്പടപ്പ് പഞ്ചായത്തിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ആനറക്കുളം നവീകരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയിലൂടെ 75 ലക്ഷം രൂപ വകയിരുത്തിയാണ് ഇറിഗേഷൻ വകുപ്പിന് കീഴിലാണ്  പുനരുദ്ധാരണ പ്രവൃത്തികൾ  നടത്തിയത്.
ചടങ്ങിൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  ബിനീഷ മുസ്തഫ അധ്യക്ഷയായി.പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിസാർ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ
 സൗദ അബ്ദുള്ള,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, ടി.എച്ച് മുസ്തഫ, പി.കെ സക്കരിയ, ശാന്ത കുമാരൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി വി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending