Connect with us

kerala

തകര്‍ന്ന മംഗളൂരു മറവൂര്‍ പാലം ഗതാഗത യോഗ്യമാക്കാന്‍ നടപടി

Published

on

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതയിലെ വിള്ളല്‍ വീണ് തകര്‍ച്ചയിലായ മറവൂര്‍ പാലം ബംഗളൂരില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി പദ്ധതി തയ്യാറായതായും ഒരുമാസത്തിനകം ഗതാഗത യോഗ്യമാക്കുമെന്നും സംഘം അറിയിച്ചു. സ്ട്രക്റ്റ് ജിയോടെക് റിസര്‍ച്ച് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആര്‍കെ ജയഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പാലം പരിശോധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലത്തില്‍ വിള്ളല്‍ കണ്ടത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു.

തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയിലാണ് പാലത്തിന് കേടുപാട് പറ്റിയതെന്ന് സംഘം വിലയിരുത്തി. പാലത്തിന്റെ ഫൗണ്ടേഷന്‍ ഏകദേശം രണ്ടു മുതല്‍ മൂന്നു അടി ഇടിഞ്ഞതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പാത 67ല്‍ 300 മീറ്റര്‍ നീളമുള്ള 52 വര്‍ഷം പഴക്കമുള്ള ഈപാലം 1969ല്‍ നിര്‍മിച്ചതാണ്. പാലത്തിന് ഒമ്പത് സ്പാനുകളുണ്ട്. ഓരോ സ്പാനിനും 21 മീറ്റര്‍ വീതിയുണ്ട്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് അറ്റകുറ്റപണികള്‍ നടത്തുക.

ഇതിനുള്ള തയ്യാറെടുപ്പ് പണികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ മംഗളൂരു വിമാനത്താവളത്തിലേക്ക് അടക്കമുള്ള യാത്രക്കാര്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച് വേറൊരു വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. മംഗളൂരില്‍ നിന്ന് 20 മിനുറ്റില്‍ എത്തിയിരുന്ന വിമാനത്താവളത്തിലേക്ക് ഒരു മണിക്കൂറാണ് ഇപ്പോഴെടുക്കുന്ന സമയം. അതേസമയം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഹെവി വാഹനങ്ങള്‍ക്ക് പാലത്തിലൂടെ പ്രവേശനം ഉണ്ടാവില്ലെന്നാണ് സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുണ്ടക്കൈ ദുരന്തം അതിജീവിച്ച വിവേക് കരള്‍ രോഗത്തെതുടര്‍ന്ന് മരണത്തിന് കീഴടങ്ങി

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

Published

on

മുണ്ടക്കൈ ദുരന്തം അതിജീവിച്ച വിവേക് കരള്‍ രോഗത്തെതുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ചൂരല്‍മല സ്വദേശി വിവേക് (23) ആണ് മരിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു വിവേക്. ചൂരല്‍മല മുണ്ടക്കൈ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ നിധി രൂപീകരിച്ച് ധനസമഹരണം തുടരുന്നതിനിടെയാണ് മരണം. അട്ടമല ബാലകൃഷ്ണന്‍ ഉമ ദമ്പതികളുടെ മകനാണ്. മനു സഹോദരനാണ്.

 

 

Continue Reading

kerala

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; മൃദംഗ വിഷന്‍ എം.ഡി കീഴടങ്ങി

മൃദംഗ വിഷന്റെ 38 ലക്ഷത്തോളം രൂപ വരുന്ന ഒരു ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്റെ മാനേജിങ് ഡയറക്ടര്‍ എം. നിഗോഷ് കുമാര്‍ പൊലീസില്‍ കീഴടങ്ങി. നിഗോഷിനെ വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഹൈകോടതി നിര്‍ദേശപ്രകാരം ഇന്ന് ഉച്ചക്ക് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിഗോഷ് കീഴടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച നിഗേഷിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

അതേസമയം കേസിലെ മൂന്നാം പ്രതി ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് പ്രൊപ്രൈറ്റര്‍ പി.എസ്. ജനീഷ് ഇതുവരെ കീഴടങ്ങിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് കീഴടങ്ങാത്തതെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു.

മൃദംഗ വിഷന്റെ 38 ലക്ഷത്തോളം രൂപ വരുന്ന ഒരു ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. അതേസമയം, നൃത്തപരിപാടിക്ക് നേതൃത്വം നല്‍കിയിരുന്ന നടി ദിവ്യ ഉണ്ണി യു.എസിലേക്ക് മടങ്ങി.

മൃദംഗ വിഷന്‍ സി.ഇ.ഒ എ.ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ, നിഗോഷ്‌കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ വിശ്വാസവഞ്ചനയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. നിഗോഷ്‌കുമാര്‍, ഷമീര്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ നരഹത്യശ്രമത്തിനും കേസെടുത്തിരുന്നു.

 

Continue Reading

kerala

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ശിക്ഷ നാളെ വിധിക്കും

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയുക.

Published

on

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയുക. വധശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ കുറ്റവാളികള്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നത്.

 

Continue Reading

Trending