Connect with us

kerala

അമിത വേഗത്തില്‍ എത്തിയ ആംബുലന്‍സ് ഇടിച്ച്‌ കാര്‍ തകര്‍ന്നു

ഡ്രൈവര്‍ കടന്നുകളഞ്ഞു

Published

on

പുനലൂര്‍ -മൂവാറ്റുപുഴ റോഡില്‍ അമിത വേഗത്തിലെത്തിയ ആംബുലന്‍സ് വാന്‍ ഇടിച്ച്‌ നിര്‍ത്തിയിട്ട കാര്‍ തകര്‍ന്നു.ശനിയാഴ്ച വൈകീട്ട് മൂന്നോടെ ചെത്തോങ്കരക്ക് സമീപമാണ് അപകടം. എരുമേലി ഭാഗത്തുനിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് ഇടിച്ചത്.

ഡ്രൈവര്‍ കടന്നുകളഞ്ഞു. ഇതില്‍ രോഗികള്‍ ഇല്ലായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കര്‍ണാടക രജിസ്ട്രേഷന്‍ ആംബുലന്‍സ് ശബരിമലയിലേക്ക് പോകുകയായിരുന്നെന്നാണ് കൂടെയുണ്ടായവരും പൊലീസും പറയുന്നത്.

kerala

ഇടുക്കിയിലെ കൂട്ട ആത്മഹത്യ; മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നാല് പേരുടേയും തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

Published

on

ഇടുക്കി ഉപ്പുതറയിലെ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നാല് പേരുടേയും തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. രണ്ട് കുട്ടികളെയും കെട്ടി തൂക്കിയ ശേഷം ദമ്പതികളും തൂങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു.

ഇന്നലെ വൈകിട്ടാണ് ഉപ്പുതറ 9 ഏക്കറില്‍ സജീവ്, ഭാര്യ രേഷ്മ, മക്കളായ ദേവന്‍, ദിയ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ പുറത്തുകാണാതായതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നാല് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. മരിച്ച സജീവിന്റെ പിതാവ് മോഹനനും ഇത് സ്ഥിരീകരിച്ചു. വാഹന വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനി സജീവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞിരുന്നു.

കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇടുക്കി എസ്പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട സമ്മര്‍ദം സജീവിന് ഉണ്ടായിരുന്നെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കിയിരുന്നു.

 

Continue Reading

kerala

ഉത്തരക്കടലാസ് കാണായതായ സംഭവം; സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയെന്ന് ലോകായുക്ത

കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍വകലാശാലയെ രൂക്ഷമായി വിമര്‍ശിച്ച് ലോകായുക്ത.

Published

on

കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍വകലാശാലയെ രൂക്ഷമായി വിമര്‍ശിച്ച് ലോകായുക്ത. ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത സൂചിപ്പിച്ചു. പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാനും ലോകായുക്ത നിര്‍ദേശം നല്‍കി. സര്‍വകലാശാലയ്ക്ക് പറ്റിയ വീഴ്ചയ്ക്ക് വിദ്യാര്‍ത്ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ലെന്ന് നിരീക്ഷിച്ചാണ് നടപടി.

ഉത്തരക്കടലാസ് കാണായതായ എംബിഎ വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എന്‍ അനില്‍ കുമാര്‍, വി ഷിര്‍സി എന്നിവര്‍ ഉള്‍പ്പെട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. അതേസമയം പുനപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനവും യുക്തിപരമല്ലെന്ന് ലോകായുക്ത വിലയിരുത്തി.

വിദ്യാര്‍ത്ഥിക്ക് വേണ്ടി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലയുടെ തീരുമാനം ലോകായുക്ത തള്ളി. സര്‍വകലാശാലയുടെ നിര്‍ദേശം അപ്രായോഗികമെന്നും പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാനും ലോകായുക്ത നിര്‍ദേശം നല്‍കി.

 

Continue Reading

kerala

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മുട്ടിക്കടവ് മുരളി മന്ദിരം അമര്‍ ജ്യോതി, കണ്ണൂര്‍ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്

Published

on

മലപ്പുറം ചുങ്കത്തറ കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അമര്‍ ജ്യോതി, കണ്ണൂര്‍ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കരിമ്പുഴയിലാണ് അപകടം നടന്നത്.

നിലമ്പൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അമര്‍ ജ്യോതി നിലമ്പൂരില്‍ അഡ്വര്‍ടൈസിങ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവില്‍ സര്‍വിസ് കോച്ചിങ് വിദ്യാര്‍ഥിയാണ് മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending