Connect with us

india

‘കൈ’ പിടിക്കാന്‍ ടി.എം.സി; നിര്‍ണ്ണായക നീക്കവുമായി മമത ഡല്‍ഹിയിലേക്ക്‌

Published

on

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി ഡല്‍ഹിയിലേക്ക്. ബുധനാഴ്ച സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പെഗാസസ് ഫോണ്‍ ചോര്‍ത്തലിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ മമത പ്രധാനമന്ത്രിയേയും കാണും.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മമത ബാനര്‍ജിയുടെ ഡല്‍ഹി യാത്ര. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമത ബാനര്‍ജിയെ തെരഞ്ഞെടുത്തത് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ സൂചനയാണ്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഡല്‍ഹിലെത്തുന്ന മമത തുടര്‍ ദിവസങ്ങളില്‍ നടത്തുന്നത് നിര്‍ണ്ണായക നീക്കങ്ങളായിരിക്കും. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളെ മമത കാണും.

കേന്ദ്രസര്‍ക്കാരിനെതിരെ പോരാടുന്ന സമാന മനസ്‌കരായ മറ്റ് പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നാല് ദിവസത്തെ ഡല്‍ഹി പര്യടനത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. ബിജെപിക്കെതിരായി സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്‍പോട്ട് വെക്കുക.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും മമതയുടെ അജണ്ടയിലുണ്ട്. വിവര ചോര്‍ച്ച ഭയന്ന് സ്വന്തം ഫോണിന്റെ ക്യാമറ പ്ലാസ്റ്റര്‍ ഒട്ടിച്ച് നടക്കേണ്ട ഗതികേടിലാണെന്ന് പെഗാസസ് വിവാദത്തില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയുടെ മുമ്പിലെത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കൊവിഡ് വിഷയത്തിലടക്കമുള്ള കേന്ദ്ര നിലപാടില്‍ മമത ബാനര്‍ജി ശക്തമായ പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും മമത ബാനര്‍ജി കാണും. അതേ സമയം കോണ്‍ഗ്രസുമായി മമത അടുക്കുന്നതായുള്ള സൂചനകളാണ് പുറത്തു വരുന്നത്. ജൂലൈ 21ന് മമത ബാനര്‍ജിയുടെ വിര്‍ച്വല്‍ റാലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങും പി ചിദംബരവും പങ്കെടുത്തത് ഇരുപാര്‍ട്ടികളും തമ്മില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ ബന്ധത്തിന്റെ സൂചനയായി നിരീക്ഷകര്‍ വായിക്കുന്നു.

മമതയുടെ കടുത്ത വിമര്‍ശകനായ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി സഖ്യനീക്കങ്ങളെ എതിര്‍ക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുണ്ടായിരുന്നു. എന്നാല്‍ അത്തരം ഒരു ആശങ്കയുടെയും ആവശ്യമില്ലെന്ന നിലപാടാണ് അധീര്‍ രഞ്ജന്‍ ചൗധരി ഇപ്പോള്‍ സ്വീകരിക്കുന്നത്. ബംഗാളിലെ കോണ്‍ഗ്രസ് വേറെ തന്നെ ഒരു സംവിധാനമല്ല. കോണ്‍ഗ്രസിന്റെ സംസ്ഥാന യൂണിറ്റാണ് ഞങ്ങള്‍.

തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനാണ് ദേശീയ നേതൃത്വം പറയുന്നതെങ്കില്‍ ഞങ്ങളത് ചെയ്യുമെന്നാണ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസായി സഖ്യത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമമെങ്കില്‍ നിലവിലെ സഖ്യകക്ഷിയായ സിപിഐഎം നയിക്കുന്ന ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ചേക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇവിഎം എന്നാല്‍ ‘എല്ലാ വോട്ടും മുല്ലമാര്‍ക്കെതിരെ’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി നിതേഷ് റാണെ

ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന്‍ ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന

Published

on

രാജ്യത്ത് ഇലക്രോണിക് വോട്ടിങ് മെഷീനെ ചൊല്ലി തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ വിദ്വേഷപരാമര്‍ശവുമായി വീണ്ടും എത്തിയിരിക്കുകയാണ് മഹരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെ. ഇവിഎം എന്നാല്‍ ‘എല്ലാ വോട്ടും മുല്ലമാര്‍ക്കെതിരെ’ എന്നാണ് അര്‍ഥമെന്ന് സാംഗ്ലിയില്‍ നടന്ന ഹിന്ദു ഗര്‍ജ്ജന സഭയില്‍ സംസാരിക്കവെ റാണെ പറഞ്ഞു.

‘അതെ, ഞങ്ങള്‍ ഇവിഎം എംഎല്‍എമാരാണ്, പക്ഷേ ഇവിഎം എന്നാല്‍ ഓരോ വോട്ടും മുല്ലമാര്‍ക്കെതിരെ എന്നാണ് അര്‍ത്ഥമാക്കുന്നത്, ഹിന്ദു സമൂഹം ഐക്യത്തോടെ വോട്ട് ചെയ്തു എന്ന വസ്തുത അവര്‍ക്ക് ദഹിക്കുന്നില്ല’ എന്നായിരുന്നു റാണെ പറഞ്ഞത്.

ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന്‍ ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന. കേരളം മിനി പാക്കിസ്ഥാന്‍ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.

ഇതിനു പിന്നാലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടെ കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നുമെന്ന ന്യായീകരണവുമായി റാണെ രംഗത്തത്തിയിരുന്നു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിതീഷ് റാണെയോട് പരാമര്‍ശം തിരുത്തിയതെന്നാണ് സൂചന.

വര്‍ഗീയത തലക്ക് പിടിച്ച് വിഷം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. മോദിയും ഫഡ്‌നാവിസും രാജ്യസ്‌നേഹികളാണെങ്കില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ പാകിസ്താനോടുപമിച്ച നിതേഷ് റാണെയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയും ആവശ്യപ്പെട്ടു. നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ നിതീഷ് റാണെക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

india

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം; പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

യുവ ഉഡാന്‍ യോജന എന്ന പേരിലാണ് പദ്ധതി.

Published

on

ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. യുവ ഉഡാന്‍ യോജന എന്ന പേരിലാണ് പദ്ധതി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളെ കയ്യൊഴിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോണ്‍ഗ്രസാണെന്നും കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കുമെന്നും സച്ചിന്‍ പറഞ്ഞു. ബിജെപി അവര്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ മാത്രമേ പങ്കുവെക്കുന്നുള്ളൂവെന്നും. ബിജെപി സര്‍ക്കാരില്‍ സുതാര്യതയുടെ അഭാവം പ്രകടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരെ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം.

 

Continue Reading

india

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

Published

on

മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ഘോഷയാത്ര ശബരിമലയിലേക്കാണ് പോകുക.

ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭര യാത്ര തുടങ്ങുകയായിരുന്നു.

ഘോഷയാത്ര പോകുന്ന വഴിയില്‍ 11 സ്ഥലങ്ങളിലായി ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം.

 

Continue Reading

Trending