Connect with us

india

ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി

അതെ സമയം വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി:രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 866 രൂപ 50 പൈസയായി.

അതെ സമയം വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. ഇതുപ്രകാരം വാണിജ്യ സിലിണ്ടറിന്റെ വില 1619 രൂപയായി. കഴിഞ്ഞ മാസം ആദ്യവും ഗാര്‍ഹിക സിലിണ്ടറിന്റെ വില 25 രൂപ 50 പൈസ കൂട്ടിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ബോളിവുഡില്‍ ബേബി ജോണിന് പകരം മാര്‍ക്കോ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍

വരുണ്‍ ധവാന്‍ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

Published

on

വരുണ്‍ ധവാന്‍ നായകനായെത്തിയ ബേബി ജോണിന് പകരം ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുണ്‍ ധവാന്‍ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

ചുരുക്കം തിയേറ്ററുകളില്‍ മാത്രമായിരുന്നു മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് റിലീസായത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിക്കുകയായരുന്നു.

വരുണ്‍ ധവാന്‍ ചിത്രമായ ബേബി ജോണ്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആദ്യവാരം അവസാനിച്ചപ്പോള്‍ ഇന്ത്യയില്‍ 27.6 കോടി രൂപയാണ് ‘മാര്‍ക്കോ’ നേടിയത്. 8ാം ദിവസം 2.3 കോടിയും 9ാം ദിവസം 2.70 കോടിയും നേടിയതോടെ ചിത്രത്തിന്റെ രണ്ടാം ആഴ്ചയില്‍ വരുമാനംകുതിച്ചു, മൊത്തം കളക്ഷന്‍ ഏകദേശം 32.60 കോടി രൂപയായി.

Continue Reading

india

റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ചു ഗുജറാത്തില്‍ എട്ടു വയസുകാരനു കണ്ണ് നഷ്ടമായി

അപകടത്തില്‍ ഒരു കണ്ണ് പൂര്‍ണമായി നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു

Published

on

ഗുജറാത്തിലെ സ്‌കൂളില്‍ വിതരണം ചെയ്ത റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ടു വയസുകാരനു ഒരു കണ്ണ് പൂര്‍ണമായി നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിരേന്ദ്രയ്ക്കാണ് അപകടത്തില്‍ കണ്ണു നഷ്ടമായത്.

കഴിഞ്ഞ വ്യാഴാഴ്ച വിരുപുര്‍ താലൂക്കിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത സ്റ്റഡി കിറ്റുമായി കളിക്കുമ്പോള്‍ പരീക്ഷണ കിറ്റിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്ത കുട്ടിയെ ലുനാവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അഹ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്ക ശനിയാഴ്ചയാണു കുട്ടിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്.

മകനെ സൈനികനാക്കാനായിരുന്നു ആഗ്രഹമെന്നും, ഇനി അതിന് സാധിക്കില്ലെന്നും പിതാവ് ഇന്ദ്രജിത് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുവാദമില്ലാതെയാണ് കിറ്റുകള്‍ വിതരണം ചെയ്തതെങ്കില്‍ സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവമുണ്ടായയുടന്‍ സ്‌കൂള്‍ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.

Continue Reading

india

മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്‌

സംസ്‌കാര ചടങ്ങുകളില്‍ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്. സംസ്‌കാര ചടങ്ങുകളില്‍ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. വീഡിയോ ചിത്രീകരണത്തിന് ദൂരദര്‍ശന് മാത്രമായിരുന്നു അനുമതി. ദൂരദര്‍ശന്‍ സംപ്രേഷണത്തില്‍ എപ്പോഴും കാണിച്ചുകൊണ്ടിരുന്നത് മന്‍മോഹന്‍ സിങിന്റെ കുടംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പകരം മോദിയേയും അമിത് ഷായേയും മാത്രമാണ്.

മന്‍മോഹന്‍ സിങിന്റെ കുടുംബത്തിന് നല്‍കിയത് മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ്. കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് എന്നും പവന്‍ ഖേര വിവരിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും ദേശീയപതാക മന്‍മോഹന്‍ സിങിന്റെ ഭാര്യക്ക് കൈമാറിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല. കുടുംബാംഗങ്ങള്‍ക്ക് അല്‍പം സ്ഥലം മാത്രമാണ് സംസ്‌കാര സ്ഥലത്ത് നല്‍കിയത്. പൊതുജനത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തിയെന്നും പവന്‍ ഖേര ആരോപിച്ചു.

Continue Reading

Trending