Connect with us

kerala

‘ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിത്’ ; സിപിഎം പ്രചാരണങ്ങളെ ട്രോളി ഷാഫി പറമ്പില്‍

Published

on

പാലക്കാട്: മുകേഷ് എം എല്‍ എയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി പി എം പ്രചാരണത്തെ ടോളി ഷാഫി പറമ്പില്‍ എം എല്‍ എ. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഒറ്റപ്പാലത്തെ CITU ക്കാരനായ നാരായണേട്ടന്റെ മകനായ ബാലസംഘം പ്രവര്‍ത്തകന്‍ വിഷ്ണുവാണ് ആ ഫോണ്‍ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കില്‍, ഞാനും, ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിതും ഇപ്പോഴും സൈബര്‍ ലിഞ്ചിങ്ങിനു വിധേയരായി കൊണ്ടിരിക്കുകയായിരിക്കും.
നുണ ബോംബുകള്‍ നിര്‍മ്മിക്കുന്ന CPM ഫാക്ടറികള്‍ പടച്ച് വിടുന്ന ആസൂത്രിത കള്ളങ്ങള്‍ എത്ര പെട്ടന്നാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് എന്നു നോക്കൂ.
കള്ളമാണെന്ന് അറിഞ്ഞും പ്രചരണം നടത്തുന്നവര്‍ , സത്യമാണെന്ന് കരുതി അത് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും,ശരിയാണോ എന്നറിയാന്‍ വിളിച്ച് അന്വേഷിക്കുന്നവര്‍ അങ്ങിനെ എല്ലാവരിലേക്കും ഈ ബോംബിന്റെ പ്രഹര ശേഷി എത്തുന്നുണ്ട് .

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എല്ലാ പിന്തുണയുമുണ്ടാവും പക്ഷെ ‘സത്യാനന്തര കാലത്തെ’ സിപിഎം നുണ ഫാക്ടറികള്‍ അടച്ച് പൂട്ടാനുള്ള ഉത്തരവ് കൂടി പാര്‍ട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കും .
കുറഞ്ഞ പക്ഷം ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ച് പോരുന്ന പാവം സിപിഎം പ്രവര്‍ത്തകരെങ്കിലും വഞ്ചിതരാവതിരിക്കുമല്ലൊ .

NB:- ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ആവശ്യമായ കുട്ടികളുടെ നീണ്ട ഒരു പട്ടിക കയ്യിലുണ്ട് . കഴിയാവുന്നത്ര കൊടുക്കുവാന്‍ ശ്രമിക്കുന്നുണ്ട് . ആര്‍ക്കെങ്കിലും സഹായിക്കുവാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടണേ..
9847980006

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹണി റോസിനെതിരെ മോശം പരാമര്‍ശം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍

ഹൈക്കോടതിയിലാണ് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Published

on

ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയിലാണ് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹൈക്കോടതി നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

അതേസമയം ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളൂ. സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വിഷയം വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നു.

ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങുന്നതായി ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

 

 

Continue Reading

kerala

കലൂര്‍ അപകടം; ബുക്ക് മൈ ഷോ ആപ്പ് വിവരങ്ങള്‍ കൈമാറിയില്ല

കോര്‍പറേഷന്റെ ലെറ്റര്‍ ഹെഡില്‍ തന്നെയുള്ള നോട്ടീസ് വേണമെന്നാണ് ബുക്ക് മൈ ഷോ ആപ്പ് ആവശ്യപ്പെടുന്നത്.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ വിവരങ്ങള്‍ ബുക്ക് മൈ ഷോ ആപ്പ് കൊച്ചി കോര്‍പറേഷന് കൈമാറിയില്ല. വിവരങ്ങള്‍ കൈമാറണമെന്ന് കോര്‍പറേഷന്‍ മെയില്‍ അയച്ചിരുന്നു. എന്നാല്‍ മൃദംഗവിഷനും മറുപടി നല്‍കാന്‍ തയ്യാറായില്ല.

അതേസമയം കോര്‍പറേഷന്റെ ലെറ്റര്‍ ഹെഡില്‍ തന്നെയുള്ള നോട്ടീസ് വേണമെന്നാണ് ബുക്ക് മൈ ഷോ ആപ്പ് ആവശ്യപ്പെടുന്നത്.

 

 

Continue Reading

kerala

പത്തനംതിട്ട പീഡനം; 13 പേര്‍ കൂടി കസ്റ്റഡിയില്‍

ഇതുവരെ ഒന്‍പത് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

Published

on

പത്തനംതിട്ടയില്‍ പതിനെട്ടുകാരി പീഡനത്തിനിരയായ സംഭവത്തില്‍ 13 പേര്‍ കൂടി കസ്റ്റഡിയില്‍. ഇതുവരെ ഒന്‍പത് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ 20 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. ഇവരുടെ തെളിവെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.

60 ലേറെ പേര്‍ ലൈംഗിക പീഡനത്തിനിരയാക്കി എന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പരീശീലകരും സഹപാഠികളും മറ്റ് കായികതാരങ്ങളും ഉണ്ടെന്ന കണ്ടെത്തലുണ്ട്.

 

Continue Reading

Trending