Connect with us

india

കുട്ടികളിലെ കോവിഡ് ചികിത്സക്ക് മാര്‍ഗനിര്‍ദേശം; അഞ്ച് വയസ്സിനു താഴെ മാസ്‌ക് നിര്‍ബന്ധമില്ല

Published

on

ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ഇത് കുട്ടികളിലായിരിക്കും കൂടുതല്‍ വ്യാപന സാധ്യതയെന്നുമുള്ള ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കുട്ടികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
മുതിര്‍ന്നവരില്‍ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന റെംഡിസിവര്‍ കുട്ടികള്‍ക്ക് ശിപാര്‍ശ ചെയ്യരുത് എന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. കോവിഡ് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ സ്റ്റിറോയ്ഡുകള്‍ നല്‍കാവൂ. ഇതു തന്നെ ഡോക്ടര്‍മാരുടെ കൃത്യമായ നിരീക്ഷണത്തിലായിരിക്കണം.

കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ കൃത്യമായ കാലയളവിലേക്ക് മാത്രമേ സ്റ്റിറോയ്ഡുകള്‍ നല്‍കാവൂ എന്നാണ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്.

ആസ്പത്രികളില്‍ കിടത്തിച്ചികിത്സയിലുള്ള ഘട്ടത്തില്‍ മാത്രമേ സ്റ്റിറോയ്ഡ് നല്‍കാവൂ. സ്വയം ചികിത്സക്ക് ഒരിക്കലും സ്റ്റിറോയ്ഡ് ഉപയോഗിക്കരുത്. റംഡിസിവര്‍ 18ന് വയസ്സിനു താഴെയുള്ളവരില്‍ പരീക്ഷിച്ചതിന്റെ കൃത്യമായ വിവരങ്ങളുടെ അഭാവമുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദേശമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഹൈ റസല്യൂഷന്‍ സി.ടി സ്‌കാന്‍ വിവേചനപരമായി മാത്രമേ കുട്ടികളില്‍ ഉപയോഗിക്കാവൂ എന്നതാണ് മറ്റൊരുനിര്‍ദേശം.

കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരില്‍ പ്രത്യേക ചികിത്സ ആവശ്യമില്ല. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പാരസിറ്റാമോള്‍ നല്‍കാം. പെര്‍ കിലോഗ്രാമിന്10-15 മില്ലി/ കിലോഗ്രാം എന്നതായിരിക്കണം ഡോസ്. അതേസമയം കോവിഡ് മുന്‍കരുതലുകളായ മാസ്‌ക്് ധരിക്കല്‍, ശുചിത്വം പാലിക്കല്‍, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം. ഇതില്‍ തന്നെ അഞ്ചു വയസ്സിനുതാഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് സര്‍ക്കുലര്‍ പറയുന്നു. 5-12 പ്രായക്കാര്‍ രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് അനുസരിച്ചും മാസ്‌ക് ധരിക്കണം. 12 വയസ്സിനു മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അലി​ഗഢ് സർവകലാശാല ന്യൂനപക്ഷസ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി

ആർട്ടിക്കിൾ 30 പ്രകാരം സർവകലാശാല ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ട്.

Published

on

അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രിം കോടതി. അലിഗഢ് മുസ്‍ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുൻ ഉത്തരവ് കോടതി റദ്ദാക്കി . ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ആർട്ടിക്കിൾ 30 പ്രകാരം സർവകലാശാല ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ട്.

1967-ല്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയിരുന്നു. എസ്. അസീസ് ബാഷ കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പടുവിച്ച ഈ വിധി ശരിയാണോ എന്ന സംശയം 1981-ല്‍ അഞ്ചുമാന്‍ ഇ. റഹ്‌മാനിയ കേസില്‍ സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ച് പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് അസീസ് ബാഷ കേസിലെ വിധി പുനഃപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് 1981 നവംബര്‍ 26- ന് സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ച് വിട്ടു. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ വിഷയം സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരുന്നത്.

Continue Reading

india

യു.പിയിൽ ഔദ്യോഗിക കസേര രാമന് സമര്‍പ്പിച്ച് രണ്ട് വനിതാ ജനപ്രതിനിധികള്‍

ഇവര്‍ യഥാക്രമം ഗദ്‌വാര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും സദര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. 

Published

on

ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ഇരിപ്പിടം ശ്രീരാമന് സമര്‍പ്പിച്ച് രണ്ട് വനിതാ ജനപ്രതിനിധികള്‍. രാമരാജ്യത്തിന്റെ പേരില്‍ അഡ്മിനിസ്‌ട്രേഷന്‍ നടപടികള്‍ മുന്നോട്ടുകൊണ്ട് പോകുമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

സീമ ദേവി (53), ശേഷ്‌ന ദേവി (65) എന്നിവരാണ് തങ്ങളുടെ ഇരിപ്പിടം രാമന് സമര്‍പ്പിച്ചത്. ഇവര്‍ യഥാക്രമം ഗദ്‌വാര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും സദര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്.

രാമന്റെ അനുഗ്രഹം ലഭിച്ചതിനാല്‍ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്നാണ് ജനപ്രതിനിധികള്‍ വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികള്‍ രാമന് ഇരിപ്പിടങ്ങള്‍ സമര്‍പ്പിച്ചത്.

2023 ജൂണില്‍ സീമ ദേവി തന്റെ കസേരയില്‍ രാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. രാമന്റെ അധ്യക്ഷതയില്‍ ജൂണ്‍ 20ന് സീമ ദേവി മുന്‍സിപ്പാലിറ്റിയിലെ ആദ്യ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പേ രാമനെ പ്രതിഷ്ഠിച്ച് ഭരണം നടത്തണമെന്ന് സീമ ദേവി തീരുമാനിച്ചിരുന്നെന്ന് അവരുടെ സഹപ്രവര്‍ത്തകനായ സച്ചിന്‍ സിങ് ഷോലു പറഞ്ഞു. രാമന്റെ കീഴിലായിരിക്കും ഇനി ഭരണം നടക്കുകയെന്നും ഷോലു പ്രതികരിച്ചു.

തന്റെ അമ്മ അവരുടെ ഇരിപ്പിടം ശ്രീരാമന് സമര്‍പ്പിച്ചതായി ശേഷ്‌ന ദേവിയുടെ മകന്‍ ഗോള്‍ഡിയും പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് രാമന്റെ അനുഗ്രഹത്താലാണെന്നും ഗോള്‍ഡി കൂട്ടിച്ചേര്‍ത്തു.

2024 ജനുവരി 22നാണ് ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ പണിത അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. അന്നേദിവസം ഗദ്വാര മുന്‍സിപ്പാലിറ്റിയിലെ ശ്രീരാമ സ്‌ക്വയറില്‍ 11 അടി നീളമുള്ള രാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. ഗദ്‌വാരയിലെ ഒരു ശിവക്ഷേത്രത്തില്‍ രാം ലല്ലയുടെ ഒരു പ്രതിമയും സ്ഥാപിക്കുകയുണ്ടായി.

 

Continue Reading

india

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണംചെയ്തു; ഓസ്‌ട്രേലിയന്‍ മാധ്യമത്തെ നിരോധിച്ച് കാനഡ

കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

Published

on

പ്രമുഖ പ്രവാസി ഔട്ട്‌ലെറ്റ് ‘ഓസ്‌ട്രേലിയ ടുഡേ’യുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പേജുകളും നിരോധിച്ച് കാനഡ. ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തെക്കുറിച്ച് ഓസ്ട്രേലിയയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം ഔട്ട്ലെറ്റ് സംപ്രേഷണം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിരോധനം. കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

‘ഈ പ്രത്യേക ഔട്ട്ലെറ്റിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍, പേജുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കാനഡയിലെ കാഴ്ചക്കാര്‍ക്ക് ലഭ്യമല്ലെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. പെന്നി വോങ്ങിനൊപ്പം എസ് ജയശങ്കറിന്‌റെ പത്രസമ്മേളനം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അത്ഭുതവും വിചിത്രവുമായി തോന്നുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

‘അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ വീണ്ടും ഉയര്‍ത്തിക്കാട്ടുന്ന നടപടികളാണിത്. വിദേശകാര്യ മന്ത്രി മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഒന്ന് പ്രത്യേക തെളിവുകളൊന്നുമില്ലാതെ കാനഡ ആരോപണം ഉന്നയിക്കുന്നതിനെക്കുറിച്ചാണ്.

കാനഡയില്‍ നടക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നിരീക്ഷണമാണ് അദ്ദേഹം എടുത്തുകാട്ടിയ രണ്ടാമത്തെ കാര്യം, ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ ഇന്ത്യാ വിരുദ്ധര്‍ക്ക് കനല്‍കിയിട്ടുള്ള രാഷ്ട്രീയ ഇടമാണ് അദ്ദേഹം മൂന്നാമതായി പരാമര്‍ശിച്ചത്. ഇതില്‍നിന്ന് എന്തുകൊണ്ടാണ് ഓസ്ട്രേലിയ ടുഡേ ചാനല്‍ കാനഡ തടഞ്ഞത് എന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും വിശകലനങ്ങളിലുമാണ് ഓസ്‌ട്രേലിയ ടുഡേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Continue Reading

Trending