Connect with us

main stories

പൗരത്വ നിയമം: മുസ്‌ലിം ലീഗിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

മെയ് 28നാണ് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.

Published

on

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലിം ഇതര വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള നീക്കം ചോദ്യംചെയ്ത് മുസ്ലിംലീഗ്  സമര്‍പ്പിച്ച
ഹര്‍ജി പരിഗണിക്കുന്നത് സുപ്രിം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലണ്  മുസ്‌ലിം  ലീഗിന്  വേണ്ടി കോടതിയില്‍ ഹാജരായത്.

മെയ് 28നാണ് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് പറയുന്ന ഉത്തരവില്‍ മുസ്്ലിം കുടിയേറ്റക്കാരെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ചില സംസ്ഥാനങ്ങളില്‍ ജില്ലാ കലക്ടര്‍മാരേയും മറ്റു ചില സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരേയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും എന്നാല്‍ മുസ്്ലിംകളെ മാത്രം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നുമാണ് മുസ്്ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, അസമില്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വാതില്‍ വഴി രാജ്യമൊട്ടുക്കും നടപ്പാക്കുന്നതിനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലിംലീഗ് ആരോപിച്ചിരുന്നു.

 

 

 

 

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റി

കല്‍പ്പാത്തി രഥോല്‍സവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്.

Published

on

പാലക്കാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തീയതി നവംബര്‍ 20ലേക്ക് മാറ്റി. കല്‍പ്പാത്തി രഥോല്‍സവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നവംബര്‍ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്.

കല്‍പാത്തി രഥോല്‍സവം നടക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.

 

 

Continue Reading

kerala

സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്‍ കോടതിയെ സമീപിച്ചിരുന്നു.

Published

on

സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

2022 സെപ്റ്റംബറില്‍ ജാമ്യം നല്‍കിയ ഉത്തരവിലെ വ്യവസ്ഥകളിലാണ് ഇപ്പോള്‍ കോടതി ഇളവ് നല്‍കിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കാപ്പനെതിരെ യുഎപിഎ വകുപ്പ് ഉള്‍പ്പെടെ ചുമത്തുകയായിരുന്നു.

രണ്ടരവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2022 സെപ്റ്റംബറിലാണ് സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, കേസുമായി ബന്ധപ്പെട്ട ആരുമായും ബന്ധപ്പെടരുത്, പാസ്‌പോര്‍ട്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളാണ് ഉള്ളത്.

 

 

Continue Reading

kerala

പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.

Published

on

എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.

ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പി പി ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്ന് കുടുംബം അറിയിച്ചു. നീതി ലഭിക്കുന്നതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും കുടുംബം വ്യക്തമാക്കി.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടറിന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും പി പി ദിവ്യക്കുവേണ്ടിയുള്ള വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ സമയം ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ 29-നാണ് പി പി ദിവ്യ അറസ്റ്റിലായത്. കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പി പി ദിവ്യ ഇപ്പോഴുള്ളത്.

 

 

Continue Reading

Trending