Connect with us

News

ടൗട്ടേ കേരളം വിട്ടു : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം : ടൗട്ടേ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം നിലനില്‍ക്കുന്നതിനാല്‍ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, മലപ്പുറം, ഇടുക്കി, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

 

Continue Reading

kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

on

വയനാട്ടില്‍ തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറ് മണിയോടെ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണംവിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസ്സില്‍ അമ്പതോളം തീര്‍ഥാടകരുണ്ടായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

india

മസ്‌കിന്റെ ഫാല്‍ക്കണില്‍ പറന്നുയര്‍ന്ന് ജിസാറ്റ് 20

ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗപ്പെടുത്തിയായിരുന്നു ജിസാറ്റ് 20 ഉയര്‍ന്നത്.

Published

on

ഐഎസ്ആര്‍ഒയുടെ അത്യാധനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 യുടെ വിക്ഷേപണം വിജയകരമായി. ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗപ്പെടുത്തിയായിരുന്നു ജിസാറ്റ് 20 ഉയര്‍ന്നത്. ഫ്‌ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.01 ഓടെ വിക്ഷേപിച്ചു.

4,700 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാധ്യമാക്കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം ഉപയോഗപ്പെടുത്താം.

ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായകരമാകും.

 

 

Continue Reading

Trending