Connect with us

kerala

സിപിഎം ദേശീയപതാകയെ അപമാനിച്ചു; കെ എസ് ശബരീനാഥന്‍

ദേശീയ പതാകക്കൊപ്പം സിപിഎം പതാക അതേ ഉയരത്തില്‍ തന്നെ ഉയര്‍ത്തി എന്നാണ് ആരോപണം

Published

on

തിരുവനന്തപുരം:സിപിഎം ദേശീയ പതാകയെ അപമാനിച്ചതായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശബരീനാഥന്‍ രംഗത്ത്. ദേശീയ പതാകക്കൊപ്പം സിപിഎം പതാക അതേ ഉയരത്തില്‍ തന്നെ ഉയര്‍ത്തി എന്നാണ് ആരോപണം. സംഭവത്തില്‍ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ലംഘന പ്രകാരം പാര്‍ട്ടിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എയുടെ ആരോപണം.

അതേസമയം ചരിത്രത്തിലാദ്യമായാണ് സിപിഎം സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിന്റെ പൂര്‍ണ്ണരൂപം

 

എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് “no other flag or bunting should be placed higher than or above or side by side with the National Flag”

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്.
CPM എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുല്‍പള്ളിയില്‍ വീണ്ടും കടുവയിറങ്ങി

എത്രയും പെട്ടെന്നു കടുവയെ പിടിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി

Published

on

പുല്‍പള്ളിയില്‍ വീണ്ടും കടുവയിറങ്ങി. പുല്‍പള്ളി അമരക്കുനിയില്‍ വടക്കേക്കര രവികുമാറിന്റെ ആടിനെ കടുവ കൊന്നുതിന്നുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണു സംഭവം. കഴിഞ്ഞ ദിവസവും കടുവ ആടിനെ കൊന്നു തിന്നിരുന്നു.

കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കുകയും വനംവകുപ്പും നാട്ടുകാരും ചേര്‍ന്നു നിരീക്ഷണം നടത്തുകയും ചെയ്യുന്നതിനിടെയാണു കടുവ വീണ്ടും ആടിനെ കൊന്നത്. ഇതോടെ നാട്ടുകാര്‍ ഭീതിയിലായി. എത്രയും പെട്ടെന്നു കടുവയെ പിടിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്ക്

ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്

Published

on

വയനാട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.

ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരത്തിലെ രണ്ടാം വളവില്‍നിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Continue Reading

kerala

കെഎഫ്‌സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് ആര്‍സിഎഫ്എല്‍ നിക്ഷേപത്തിന് പിന്നില്‍; വിഡി സതീശന്‍

സെബിയുടെ ഗ്യാരന്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസില്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: കെഎഫ്‌സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് ആര്‍സിഎഫ്എല്‍ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ അറിവോടെയാണ് ഇത് നടന്നത്. കരുതല്‍ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയത്. സെബിയുടെ ഗ്യാരന്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസില്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ധനമാണ് അനില്‍ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തില്‍ കെഎഫ്‌സി നിക്ഷേപിച്ചതെന്ന് വിഡി സതീശന്‍. വെറും 0.21 ശതമാനം പലിശ വ്യത്യാസത്തിലാണ് നിക്ഷേപം നടത്തിയത്. കാലാവധി തീരുന്നതിന് മുന്‍പ് ഫെഡറല്‍ ബാങ്ക് നിക്ഷേപം പിന്‍വലിച്ചത് കൊണ്ട് 20 ലക്ഷം അവിടെയും നഷ്ടമായി. ഇതിനൊക്കെ ഇപ്പോഴത്തെ ധനമന്ത്രിയും മുന്‍ ധനമന്ത്രിയും മറുപടി പറയണം. സര്‍ക്കാര്‍ സ്ഥാപനം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണിത്. സര്‍ക്കാരിന് 102 കോടി രൂപയാണ് നഷ്ടമായത്. ഇതേപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രാഷ്ട്രീയമായി പ്രതിഷേധിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending