Connect with us

india

ഇ.എം .എസ് പോലും ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്

ആർ.എസ്. എസ് മുഖപത്രമായ ജന്മഭൂമിയുടെ ഓൺലൈൻ എഡിറ്ററാണ് പി. ശ്രീകുമാർ

Published

on

ഇ.എം .എസ് പോലും ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ജന്മഭൂമിയിലെ ഓണ്‍ലൈന്‍ എഡിറ്റര്‍ ശ്രീകുമാര്‍ വെളിപ്പെടുത്തി. ആർ.എസ്. എസ് മുഖപത്രമായ ജന്മഭൂമിയുടെ ഓൺലൈൻ എഡിറ്ററാണ് പി. ശ്രീകുമാർ. ഫെയ്‌സ് ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇ.എം.എസ് അന്തരിച്ചപ്പോള്‍ മാതൃഭൂമി വാരികയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ പ്രതിയോഗിയെ കുലീനനായ എതിരാളി എങ്ങനെയാണ് കാണുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയായ ലേഖനത്തില്‍ പരമേശ്വരന്‍ എഴുതിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

ആര്‍ എസ് എസുമായി ചര്‍ച്ചയോ?
പാടില്ല….., പാടില്ല….
മതേതരത്വം ഒഴുകിപോകും
ജനാധിപത്യ മൂല്യങ്ങള്‍ തച്ചുടയും
മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളി.

പാഠം-1

ഇ.എം.എസ് അന്തരിച്ചപ്പോള്‍ മാതൃഭൂമി വാരികയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ പ്രതിയോഗിയെ കുലീനനായ എതിരാളി എങ്ങനെയാണ് കാണുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയായ ലേഖനത്തില്‍ പരമേശ്വരന്‍ എഴുതി
”അടിയന്തരാവസ്ഥയ്ക്കുശേഷം ദില്ലിയില്‍വെച്ചാണ് നമ്പൂതിരിപ്പാടുമായി കൂടുതല്‍ ഇടപഴകാന്‍ സന്ദര്‍ഭമുണ്ടായത്. അന്ന് അദ്ദേഹം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയായിരുന്നു. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന മാര്‍ക്സിസ്റ്റ്ആര്‍.എസ്.എസ് സംഘട്ടനങ്ങളുടെ പാശ്ചാത്തലത്തിലായിരുന്നു ഞാന്‍ പാര്‍ട്ടി ആസ്ഥാനത്തുപോയി അദ്ദേഹത്തെക്കണ്ടത്. എങ്ങനെയും സംഘര്‍ഷത്തിന് അയവുവരുത്താന്‍ വഴികാണണമെന്നതായിരുന്നു എന്റെ ആഗ്രഹം. മറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെയും ആഗ്രഹം. തുടര്‍ന്ന് അടുത്തദിവസം ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി നായനാരുമായി സംഭാഷണം നടത്താന്‍ ഏര്‍പ്പാടുചെയ്യാമെന്ന് സസന്തോഷം ഉറപ്പുനല്‍കുകയും ചെയ്തു. പക്ഷേ നിശ്ചിതദിവസം അവിചാരിതമായ ഒരു തടസ്സവുമുണ്ടായി.

നായനാര്‍ താമസിക്കുന്ന കേരളാഹൗസിനുമുന്നില്‍ വിദ്യാര്‍ത്ഥിപരിഷത്ത് പ്രവര്‍ത്തകര്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയും അത് പോലീസ് ബലപ്രയോഗത്തിന് വഴിവെക്കുകയും ചെയ്തു. സംഭവം അറിഞ്ഞയുടനെ ഞാന്‍ നമ്പൂതിരിപ്പാടുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന അദ്ദേഹം അവിടെനിന്നും എണീറ്റുവന്ന് എന്നോട് ഫോണില്‍ സംസാരിച്ചു. ഞാനറിയാതെ നടന്ന അനിഷ്ടസംഭവം കാരണം മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച അലസിപ്പിരിയുമോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. അല്പം കഴിഞ്ഞ് തിരിച്ചുവിളിക്കാം എന്ന ഉറപ്പോടെ അദ്ദേഹം സംസാരം നിര്‍ത്തി. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാവണം, അല്പംകഴിഞ്ഞ് നമ്പൂതിരിപ്പാട് എന്നെ വീണ്ടും വിളിച്ചു. കൂടിക്കാഴ്ച മുന്‍നിശ്ചയപ്രകാരം നടക്കുകതന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞു. അന്നുരാത്രി കേരളാഹൗസില്‍ കൂടിക്കാഴ്ച നടക്കുകയും ചെയ്തു. കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരം പിന്നീട് കേരളത്തില്‍വെച്ചും സംസ്ഥാനതല നേതാക്കള്‍ രണ്ടുമൂന്നാവര്‍ത്തി സംഭാഷണം നടത്തി. പക്ഷ, അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. എന്നാല്‍ ഈ വിഷയത്തില്‍ നമ്പൂതിരിപ്പാട് കാട്ടിയ സൗമനസ്യവും സഹായകരവുമായ മനോഭാവവും എന്നെ വല്ലാതെ ആകര്‍ഷിച്ചു’.

 

india

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി

കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്

Published

on

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി. കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്. ഇന്നലെ മംഗളൂരുവിലെ കുടുപ്പിയില്‍ ക്രിക്കറ്റ് മാച്ചിനിടയിലാണ് ആക്രമണമുണ്ടായത്. പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍കൂട്ടം ആക്രമിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ 19 പേര്‍ക്കെതിരെ മംഗളൂരു പോലീസ് കേസെടുത്തു. ഇതില്‍ 15 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു.

Continue Reading

india

ദേശീയ സുരക്ഷയ്ക്കായി പെഗാസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല; സുപ്രീംകോടതി

പെഗാസസ് ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ ആശങ്ക നിലനില്‍ക്കുന്നതെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

Published

on

ദേശീയ സുരക്ഷയ്ക്കായി രാജ്യം ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. പെഗാസസ് ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ ആശങ്ക നിലനില്‍ക്കുന്നതെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് പെഗാസെസ് കേസ് പരിഗണിച്ചത്.

പെഗാസസ് എന്ന ഇസ്രഈലി സ്പൈവെയര്‍ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ നിരീക്ഷണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പെഗാസസ് കേസുമായി ബന്ധപ്പെട്ട ടെക്നിക്കല്‍ പാനലിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അത് രാജ്യസുരക്ഷയും പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.

രാജ്യസുരക്ഷ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ല. അതിനുവേണ്ടി ചാര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക എന്നത് തെറ്റായ കാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനാകില്ലെങ്കില്‍ പോലും ഇതില്‍ ഉള്‍പ്പെട്ടെന്ന് സംശയമുള്ള വ്യക്തികള്‍ക്ക് അവരുടെ പരാതികളും ആശങ്കകളും പരിഹരിച്ച് നല്‍കേണ്ടതാണെന്നും എന്നാല്‍ അതിനെ തെരുവില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമായി മാറ്റരുതെന്നും കോടതി പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ പതാകക്ക് മേല്‍ മൂത്രമൊഴിപ്പിച്ച് ഹിന്ദുത്വവാദികള്‍

സംഭവം നടന്നത് പാക് വിരുദ്ധ പ്രതിഷേധ പ്രകടനത്തില്‍

Published

on

ഉത്തര്‍പ്രദേശിലെ അലീഗഢില്‍ പാക് വിരുദ്ധ പ്രതിഷേധ പ്രകടനത്തിനിടെ മുസ്ലിം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ പതാകക്ക് മേല്‍ മൂത്രമൊഴിപ്പിച്ച് ഹിന്ദുത്വവാദികള്‍. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 കാരനെ വലിച്ചിഴച്ച് ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ഭാരത് മാതാ കീ ജയ് അടക്കം വിളിപ്പിക്കുകയും തുടര്‍ന്ന് പതാകയില്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു

സംഭവ സമയം പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. താന്‍ കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ നിന്നും വരുമ്പോള്‍ റോഡില്‍ സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞുവെന്നും താന്‍ ചെന്ന് അതെടുത്ത് നോക്കിയതോടെ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അവിടെ എന്താണ് നടന്നിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ആക്രമണത്തിനിരയായ കുട്ടി പറഞ്ഞു.

‘പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിച്ച് ചില വലതുപക്ഷ ഗ്രൂപ്പുകള്‍ നഗരത്തില്‍ ‘ബന്ദ്’ പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി നിലത്ത് പാക് പതാകകള്‍ ഒട്ടിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട കുട്ടി അതില്‍ നിന്നും ഒരെണ്ണമെടുത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.’ – കേസുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

Continue Reading

Trending