Connect with us

News

ദുബായില്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ദേശീയദിന പരിപാടികള്‍

ഡിസംബര്‍ 2ന് തുടങ്ങി 11 വരെയാണ് ആഘോഷ പരിപാടികള്‍.

Published

on

എ ഇ യുടെ 51-ാമത് ദേശീയ ദിനത്തിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ വൈവിധ്യവും വിപുലവുമായി ആഘോഷിക്കാന്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ്.ഡിസംബര്‍ 2ന് തുടങ്ങി 11 വരെയാണ് ആഘോഷ പരിപാടികള്‍.രാഷ്ട്രത്തിന്റെ ഔദ്യോഗിക രൂപീകരണവും 1971ല്‍ എമിറേറ്റ്സിന്റെ ഫെഡറല്‍ ഏകീകരണത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നതിനായി ഡിസംബര്‍ 2നാണ് യു എ ഇ ദേശീയ ദിനം ആഘോഷിക്കുന്നത്.

പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ദുബായ് ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ മോദേഷും, ദാനയും സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കൊപ്പം അണിചേരും. മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദ്ദിഫ്, സിറ്റി വാക്ക്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഗേറ്റ് അവന്യൂ, ഇബ്ന്‍ ബത്തൂത്ത മാള്‍, സിറ്റി സെന്റര്‍ ദൈര എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലാണ് മോദേഷും, ദാനയും എത്തിച്ചേരുന്നത്.

സംഗീത പരിപാടികള്‍, കരിമരുന്നു പ്രയോഗങ്ങള്‍, ലേസര്‍ ഷോ, വന്‍വില കുറവില്‍ സാധനങ്ങളുടെ ഓഫര്‍, ഭക്ഷണമേളകള്‍, കലാകായിക വിനോദങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂര്‍; രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒമാര്‍ വൈകിട്ട് 5 മണിക്ക് ചര്‍ച്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദിയുടെ പ്രസംഗം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കരയിലും ആകാശത്തും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി പ്രാബല്യത്തില്‍ വരുന്നത് തടയാന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതിന് രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് (മെയ് 12) രാജ്യത്തെ അഭിസംബോധന ചെയ്യും. പാക്കിസ്ഥാനിലെയും പിഒകെയിലെയും ഭീകര താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതു പ്രസംഗമാണിത്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒമാര്‍ വൈകിട്ട് 5 മണിക്ക് ചര്‍ച്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദിയുടെ പ്രസംഗം.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, പ്രധാനമന്ത്രി പ്രതിരോധ ഉന്നതരുമായി ഒന്നിലധികം ഉന്നതതല യോഗങ്ങള്‍ നടത്തുകയും ഇന്ത്യയുടെ സായുധ സേനയോട് ഇങ്ങനെ പറഞ്ഞതായി മനസ്സിലാക്കുകയും ചെയ്തു, മറുവശത്ത് നിന്ന് വെടിയുണ്ടകള്‍ തൊടുത്താല്‍, ഞങ്ങള്‍ ഷെല്ലുകള്‍ ഉപയോഗിച്ച് മറുപടി നല്‍കും’.

ഏപ്രില്‍ 22 ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ പൗരന്മാരുടെ ഇന്ത്യന്‍ വിസ റദ്ദാക്കുന്നതും സിന്ധു നദീജല ഉടമ്പടി റദ്ദാക്കുന്നതും ഉള്‍പ്പെട്ടതാണ് ആദ്യ നടപടിയെടുത്തത്.

പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും കപ്പലുകളുടെ ഡോക്കിംഗും നിരോധിക്കലും, എല്ലാ തപാലുകളുടെയും പാഴ്‌സലുകളുടെയും കൈമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും, പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചു, ബാഗ്ലിഹാര്‍ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹം നിയന്ത്രിക്കുകയും ചെയ്തു.

തുടര്‍ന്ന്, വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, മെയ് 7 ന് 244 സിവില്‍ ഡിഫന്‍സ് ജില്ലകളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. എന്നാല്‍ മെയ് 6, 7 തീയതികളില്‍ രാത്രിയില്‍ ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി, ഇന്ത്യന്‍ മണ്ണില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഒന്നിലധികം ഭീകര സംഘടനകളുടെ ആസ്ഥാനം തകര്‍ത്തു.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റ്; മെയ് 15 ന് ചെന്നൈയില്‍

ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം മെയ് 15 ന് ചെന്നൈയില്‍ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Published

on

ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം മെയ് 15 ന് ചെന്നൈയില്‍ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ട്ടി സംഘടനാ ചരിത്രത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ദേശീയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഓണ്‍ലൈനായിട്ടാണ് നടന്നത്. കേരളത്തിലേതു പോലെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി ചേര്‍ത്ത് നടത്തിയ ക്യാമ്പയിന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കി ജില്ലാ കൗണ്‍സിലുകളും സംസ്ഥാന കൗണ്‍സിലുകളും വ്യവസ്ഥാപിതമായി ചേര്‍ന്ന് കമ്മിറ്റികള്‍ നിലവില്‍ വന്നതിനു ശേഷമാണ് ചെന്നെ ദേശീയ കൗണ്‍സില്‍ നടക്കുന്നത്. അടുത്ത മെമ്പര്‍ഷിപ്പ് കാലയളവ് വരെ പാര്‍ട്ടിയെ നയിക്കുന്ന ദേശീയ നേതൃത്വത്തെ കൗണ്‍സില്‍ തെരഞ്ഞെടുക്കും.

നിലവിലുള്ള കമ്മിറ്റിയുടെ കാലയളവില്‍ സംഭവ ബഹുലമായ നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മൂന്ന് ലോക്‌സഭാംഗങ്ങള്‍ അടക്കം അഞ്ച് എം പി മാരെ പാര്‌ലമെന്റിലെത്തിച്ച ചരിത്ര മുഹൂര്‍ത്തം. പ്രതിസന്ധി ഘട്ടത്തില്‍ ഇരു സഭകളിലും എംപി മാര്‍ക്ക് രാജ്യം ശ്രദ്ധിക്കുന്ന തരത്തില്‍ ശ്രദ്ധേയമായ പോരാട്ടം നടത്തുവാനും കഴിഞ്ഞു എന്നത് അവിതര്‍ക്കിതമാണ്.

മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ പ്ലാറ്റിനം ജൂബിലി ചെന്നൈയില്‍ വന്‍ ജനാവലിയെ പങ്കെടുപ്പിച്ച് കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ കൊണ്ടാടിയതും ഈ കാലഘട്ടത്തിലാണ്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ നടത്തിയിട്ടുള്ള ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ഡല്‍ഹിയില്‍ മുസ്‌ലിം ലീഗിന് ഖാഇദെ മില്ലത്തിന്റെ നാമത്തില്‍ ദേശീയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുമെന്നുള്ളത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായിട്ടുള്ള ദേശീയ ആസ്ഥാനമന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ പ്രഖ്യാപനം രണ്ട് വര്‍ഷ കാലയളവില്‍ യാഥാര്‍ഥ്യമാക്കിയതും ഈ കമ്മിറ്റിയുടെ കാലയളവിലെ അഭിമാനകരമായ നേട്ടമാണ്. പൗരത്വ ബില്ല്, വഖഫ് ബില്ല് വിഷയങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞതും സംഘടനാ കാലഘട്ടത്തിലെ വലിയ മുന്നേറ്റമാണ്. ദേശീയ തലത്തില്‍ യുവജന, വിദ്യാര്‍ത്ഥി, വനിതാ, തൊഴിലാളി പോഷക ഘടകങ്ങളുടെ വ്യവസ്ഥാപിത സംഘടനാ സ്വഭാവം കൊണ്ട് വന്നതും വലിയ വളര്‍ച്ചയുണ്ടായതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഒട്ടു മിക്ക കാമ്പസുകളിലും എം എസ് എഫ് സാന്നിദ്ധ്യമറിയിച്ചതും രാജ്യത്തെ പീഢിത ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ യൂത്ത് ലീഗ് ദേശീയ തലത്തില്‍ നടത്തിയ ഇടപെടലുകള്‍ എടുത്തുപറയത്തക്കതാണ്. ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ദേശീയ തലത്തില്‍ മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും കെഎംസിസിയും നടത്തിയിട്ടുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ വലിയ രീതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് .

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് വാഴ്ച്ചക്കെതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള്ള ശക്തമായ രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കും. മെയ് 14 ന് ചേരുന്ന ദേശീയ സെക്രട്ടറിയേറ്റ് പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കും. മെയ് 15 വ്യാഴാഴ്ച രാവിലെ 10.30 ന് ചേരുന്ന ദേശീയ കൗണ്‍സില്‍ മീറ്റ് ഉച്ചക്ക് 2 മണിയോടെ അവസാനിക്കും.

ഭീകരതയടക്കം രാജ്യം നേരിടുന്ന വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് ആഹ്വാനം ചെയ്ത നിലപാടിന്റെ വെളിച്ചത്തില്‍ മുസ്ലിം ലീഗിന്റെ ദേശീയ കൗണ്‍സില്‍ സമകാലിക പ്രസക്തമായ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകും. ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് തയ്യാറായ ഘട്ടത്തില്‍ നടക്കുന്ന കൗണ്‍സിലിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘടനാ മുന്നേറ്റം സൃഷ്ടിക്കാന്‍ ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന ദേശീയ ആസ്ഥാനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ കൗണ്‍സില്‍ രൂപം നല്‍കും..കേരളം, തമിള്‍ നാട്, ഡല്‍ഹി, യുപി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലുങ്കാന അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യവസ്ഥാപിതമായ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനു ശേഷം പ്രതിനിധികള്‍ പങ്കെടുക്കുന്നു എന്നത് മുസ്‌ലിം ലീഗ് ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ്.

പാര്‍ട്ടി ദേശീയ പ്രസിഡണ്ട് പ്രൊഫ: കെ എം ഖാദര്‍ മൊയ്ദീന്‍ അദ്ധ്യക്ഷത വഹിക്കുന്ന ദേശീയ കൗണ്‍സില്‍ ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറയും. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, സീനിയര്‍ വൈസ് പ്രസിഡണ്ട് അബ്ദുസ്സമദ് സമദാനി എം പി ,കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി എം എ സലാം, കേരള നിയമസഭാ മുസ്ലിം ലീഗ് പാര്‍ട്ടി ഉപ നേതാവ് ഡോ .എം കെ മുനീര്‍, പാര്‍ട്ടി ചീഫ് വിപ്പ് കെ പി എ മജീദ്, തമിള്‍ നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ,നവാസ്ഗനി എം പി, ഹാരിസ് ബീരാന്‍ എം പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത ഗീര്‍ ആഖ, നഈം അക്തര്‍, സി കെ സുബൈര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അഭിസംബോധനം ചെയ്യും പങ്കെടുക്കും.

Continue Reading

kerala

പത്തനംതിട്ടയില്‍ കാട്ടാന ചെരിഞ്ഞ സംഭവം; വിശദമായ അന്വേഷണത്തിന് ഉത്തരവ്

കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.

Published

on

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.

വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണിത്.

സൗരോര്‍ജ്ജ വേലിയില്‍ നിന്നും ഷോക്കേറ്റ് കാട്ടാന ചെരിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.

അതേസമയം സംഭവം കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടതായി ബോധ്യപ്പെട്ടതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മനപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും വിജലന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്.

Continue Reading

Trending