Connect with us

kerala

കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 5091 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 6 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 53 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,476 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 903 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 127, കൊല്ലം 25, പത്തനംതിട്ട 25, ആലപ്പുഴ 5, കോട്ടയം 168, ഇടുക്കി 69, എറണാകുളം 198, തൃശൂര്‍ 121, പാലക്കാട് 5, മലപ്പുറം 21, കോഴിക്കോട് 67, വയനാട് 40, കണ്ണൂര്‍ 32, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 5091 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,55,655 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വന നിയമ ഭേദഗതി; ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരും: പിഎംഎ സലാം

“കർഷകരുടെ ആശങ്കകൾ പരിഗണിക്കാതെ ഫോറസ്റ്റ് രാജ് നടപ്പാക്കാനുള്ള നീക്കമാണ് വന നിയമ ഭേദഗതിയിലൂടെ സർക്കാർ നടത്തിയത്.”

Published

on

ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ ഇനിയും സർക്കാറിന് മുട്ട് മടക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. വന നിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ആശങ്കകൾ പരിഗണിക്കാതെ ഫോറസ്റ്റ് രാജ് നടപ്പാക്കാനുള്ള നീക്കമാണ് വന നിയമ ഭേദഗതിയിലൂടെ സർക്കാർ നടത്തിയത്. കാട്ടാന ആക്രമണത്തിൽ നിരന്തരം മനുഷ്യർ മരിക്കുകയും വന്യമൃഗങ്ങളുടെ ശല്യം കാരണം കോടിക്കണക്കിന് രൂപയുടെ കൃഷിഭൂമി നശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും കർഷകരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന നിയമ ഭേദഗതിയിൽനിന്ന് പിന്തിരിയണമെന്ന് മുസ്ലിംലീഗും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്.

ജനവിരുദ്ധ നിയമങ്ങൾ കൊണ്ടുവരികയും പ്രതിഷേധമുണ്ടാകുമ്പോൾ പിൻവലിക്കുകയും ചെയ്യുക എന്നത് സർക്കാർ പതിവാക്കിയിരിക്കുകയാണ്. വഖഫ് നിയമനങ്ങളുടെ വിഷയത്തിലും പ്ലസ് വൺ സീറ്റ്, സിൽവർ ലൈൻ തുടങ്ങിയ വിഷയങ്ങളിലും ഈ യൂ ടേൺ കണ്ടതാണ്. -പി.എം.എ സലാം പറഞ്ഞു. എല്ലാ നിയമവും മനുഷ്യരുടെ നിലനിൽപിനും പുരോഗതിക്കും വേണ്ടിയാണ് നിർമ്മിക്കേണ്ടത്. മനുഷ്യനെ ദ്രോഹിക്കാനുള്ള ഏത് നിയമത്തിനെതിരെയും പ്രതിഷേധം ഉയരുമെന്നും സർക്കാരിന് പിന്തിരിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

യുകെയില്‍ തൊഴില്‍ വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; യുവതിയും സുഹൃത്തും അറസ്റ്റില്‍

22 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്.

Published

on

യുകെയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പുത്തന്‍ചിറ സ്വദേശിനി പൂതോളിപറമ്പില്‍ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

ആളൂര്‍ സ്വദേശിയായ സജിത്തില്‍ നിന്നാണ് യുകെയില്‍ തൊഴില്‍ വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ഇരുവരും ലക്ഷങ്ങള്‍ തട്ടിയത്. സജിത്തിനും രണ്ടും സുഹൃത്തുക്കള്‍ക്കും വിസ ശരിയാക്കി തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. ഇവരെ മാളയില്‍ നിന്നും പൊലീസ് പിടികൂടി.

റൂറല്‍ എസ്പിബി കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷും ഇന്‍സ്പെക്ടര്‍ കെഎം.ബിനീഷും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

 

Continue Reading

kerala

പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 49 പേര്‍

സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു.

Published

on

കായിക താരമായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതുവരെ 49 പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു. ഇനി ഒമ്പത് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്നും രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. നന്ദകുമാര്‍ പറഞ്ഞു.

അതേസമയം അറസ്റ്റിലായവരില്‍ അഞ്ചു പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ്.

ലൈംഗികാതിക്രമം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു. പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹികമാധ്യമ അക്കൗണ്ട് എന്നിങ്ങനെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നതെങ്കിലും ക്രമേണ അന്വേഷണം അഞ്ച് പോലീസ് സ്റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചു.

അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളോടൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

 

Continue Reading

Trending