Connect with us

india

ദേഷ്യത്തില്‍ എന്തെങ്കിലും പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

Published

on

മധ്യപ്രദേശ് : പെട്ടെന്നുണ്ടാവുന്ന ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കര്‍ഷകന്റെ ആത്മഹത്യയില്‍ മൂന്നു പേര്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

മുരാത് ലോധി എന്നയാളുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭുപേന്ദ്ര ലോധി എന്നയാള്‍ തന്നെ ആക്രമിക്കുകയും ശകാരിക്കുകയും ചെയ്തെന്നും ഇതില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുരാത് മരണമൊഴിയില്‍ പറഞ്ഞു. പരാതി നല്‍കി തിരിച്ചുവരും വഴി രാജേന്ദ്ര ലോധിയും ഭാനു ലോധിയും ചേര്‍ന്നു ഭീഷണിപ്പെടുത്തി.

പരാതി പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാവുമെന്നായിരുന്നു ഭീഷണി. 2020 ഒക്ടോബര്‍ 29ന് വീട്ടില്‍ വച്ച് കീടനാശിനി കഴിച്ച മുരാത് ആശുപത്രിയിലാണ് മരിച്ചത്. ആത്മഹത്യാ പ്രേരണയെന്നത് മാനസികമായ പ്രക്രിയയാണെന്ന്, വിവിധ സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് സുജോയ് പോള്‍ പറഞ്ഞു. ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ഒരാള്‍ക്കോ, ഒരു സംഘം ആളുകള്‍ക്കോ എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ പര്യാപ്തമല്ല. പോയി ചാവ് എന്ന് എന്നു ദേഷ്യത്തില്‍ പറയുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യയ്ക്കു കാരണം പ്രതികളുടെ പെരുമാറ്റമാണെന്ന് സ്ഥാപിക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നവരാത്രിക്ക് മാംസ കടകള്‍ തുറക്കരുതന്ന് ബി.ജെ.പി എം.എല്‍.എ; ധൈര്യമുണ്ടെങ്കില്‍ കെ.എഫ്.സിയും ബിജെപി നേതാക്കന്‍മാരുടെ കടകളും അടച്ചിടട്ടെയെന്ന് സഞ്ജയ് സിങ്‌

ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

Published

on

നവരാത്രി ദിനത്തിൽ ഇറച്ചി കടകൾ തുറക്കരുതെന്ന ബി.ജെ.പി എം.എൽ.എ രവീന്ദർ സിങ് നേഗിയുടെ നിർദേശത്തിനെതിരെ വിമർശനവുമായി ആം ആദ്മി എം.പി സഞ്ജയ് സിങ്.

ഇറച്ചിക്കടകൾ തുറക്കരുതെന്ന് പറയുമ്പോഴും എന്ത് കൊണ്ട് ബി.ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും തുറന്ന് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

മദ്യപാനവും ഹിന്ദു ആചാരത്തിന് വിരുദ്ധമാണെന്നിരിക്കെ മദ്യ ശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിടാതെ മാംസകടകളെ മാത്രം ലക്ഷ്യം വച്ച ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ സഞ്ജയ് ചോദ്യം ചെയ്തു. ധൈര്യമുണ്ടെങ്കിൽ ബി. ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും അടച്ചിടാനാണ് അദ്ദേഹം വെല്ലുവിളിച്ചത്.

നവരാത്രി ദിവസം മാംസ കടകൾ അടച്ചിടണമെന്ന നേഗിയുടെ ആവശ്യത്തെ ഡൽഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ മോഹൻ ബിഷ്ട് പിന്തുണച്ചിരുന്നു.

അമ്പലത്തിനു മുന്നിൽ മാംസ കടകൾ തുറന്നിരിക്കുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് താൻ കടയുടമകളോട് അടച്ചിടാൻ അഭ്യർത്ഥിക്കുന്നതെന്നും അവരത് അംഗീകരിക്കാൻ തായാറായെന്നും നേഗി എ.എൻ.ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Continue Reading

india

‘ഇരുണ്ട രാഷ്ട്രീയത്തിൻ്റെ ബ്ലാക്ക് കോമഡി’; ത്രിഭാഷ നയവിവാദത്തിൽ യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ

പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

Published

on

ഭാഷാ തർക്കത്തിലും ലോക്​സഭാ മണ്ഡല പുനർനിർണയത്തിലും തമിഴ്​നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും ബ്ലാക്ക്​ കോമഡിയുമാണെന്ന്​ സ്​റ്റാലിൻ വ്യക്​തമാക്കി. പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

‘ദ്വിഭാഷാ നയത്തെയും അതിർത്തി നിർണയത്തെയും കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു, ബിജെപി ഇതിൽ അസ്വസ്ഥരാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ ഒന്ന് കണ്ടു നോക്കൂ.

ഇപ്പോൾ ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ് നമ്മളെ വെറുപ്പിനെക്കുറിച്ച് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നമ്മളെ ഒഴിവാക്കൂ. ഇത് വിരോധാഭാസമല്ല – ഇത് ഏറ്റവും ഇരുണ്ട രാഷ്ട്രീയ ബ്ലാക്ക്​ കോമഡിയാണ്. ഞങ്ങൾ ഒരു ഭാഷയെയും എതിർക്കുന്നില്ല; അടിച്ചേൽപ്പിക്കലിനെയും സങ്കുചിതത്വത്തെയും ഞങ്ങൾ എതിർക്കുന്നു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്​’ -സ്​റ്റാലിൻ ‘എക്​സി’ൽ കുറിച്ചു.

തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നിയതിനാലാണ് സ്റ്റാലിൻ പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നാണ്​ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി ആരോപിച്ചത്​. ഹിന്ദിയെ എന്തിനാണ് വെറുക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Continue Reading

india

ആശാ വർക്കർമാരുടെ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Published

on

ആശാവര്‍ക്കര്‍- അങ്കണവാടി ജീവനക്കാരുടെ വിഷയം ലോക്‌സഭയിലുന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരും ദിവസങ്ങളായി സമരത്തിലാണ്.

കുറഞ്ഞ ഓണറേറിയവും കഠിന ജോലിഭാരവും സഹിച്ച് രാജ്യത്തെ സേവിക്കുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കേരളത്തില്‍ തെരുവില്‍ സമരത്തിലാണ്.

പ്രതിമാസ വേതനം 21,000 രൂപയാക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. സുപ്രീം കോടതിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Continue Reading

Trending