Connect with us

Culture

കോണ്‍ഗ്രസ് ഇല്ലാതെ മതേതര സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് സി.പി.എം സെക്രട്ടറി

Published

on

ചെന്നൈ: 2019 ലെ പൊതുതെരഞ്ഞടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച് ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് ഉണ്ടാകണമെന്ന് സി.പി.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ പങ്കാളിത്തമില്ലാതെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഡി.എം.കെ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചാലും തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചു. മറ്റ് സംസ്ഥാനങ്ങളിലും അതേ പ്രകടനം കാഴ്ച്ചവെക്കുമായിരിക്കാം പക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം രാഷ്ട്രീയമായി ഉപയോഗിച്ച് മതേതര പാര്‍ട്ടികളെ ഒന്നിക്കുന്നതില്‍ നിന്ന് തടയാനുള്ള ബി.ജെ.പി നീക്കത്തെ പാര്‍ട്ടി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലേറിയപ്പോഴും ബി.ജെ.പിക്കുണ്ടായത് 31 ശതമാനം വോട്ട് മാത്രമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടുകള്‍ ഭിന്നിച്ച് പോയതാണ് അവര്‍ക്ക് ഭരണം ലഭിക്കാന്‍ കാരണം. ശക്തമായ പ്രതിപക്ഷത്തിന് ഈ സ്ഥിതി മാറ്റാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ല എന്നതുപോലെ തന്നെ ഭൂരിപക്ഷം ഹിന്ദുക്കളുടെ വോട്ട് നേടാനും അവര്‍ക്കായിരുന്നില്ലെന്നും ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിതീഷ് കുമാറിന് മുഖ്യമന്ത്രിയായി തുടരാനുള്ള മാനസിക സ്ഥിരതയില്ല: രൂക്ഷ വിമർശനവുമായി പ്രശാന്ത് കിഷോർ

സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അദ്ദേഹത്തിനില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.

Published

on

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിതീഷ് കുമാറിന്റെ മാനസിക സ്ഥിരതയെ ചോദ്യം ചെയ്ത പ്രശാന്ത് കിഷോർ, അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ശാരീരികമായി അവശനാണ് നിതിഷ് കുമാർ. സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അദ്ദേഹത്തിനില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.

നിതീഷിന്റെ ആരോഗ്യത്തെ കുറിച്ച് ആദ്യം ആശങ്ക പങ്കുവെച്ചത് അദ്ദേഹത്തിന്റെ അനുയായി ആയ സുശീൽ കുമാർ ആണ്. അതിനു ശേഷം ബിഹാറിലെ മന്ത്രിമാർ വരെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞു. ജനുവരി വരെ ഇക്കാര്യത്തിൽ താൻ ഒരഭിപ്രായവും പറഞ്ഞിരുന്നില്ലെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

എന്നാൽ ബിഹാർ പബ്ലിക് സർവീസ് ​പ്രതിഷേധത്തിലൂടെ നിതീഷ് കുമാറിന്റെ മാനസിക സ്ഥിരത ഓരോ ദിവസം കഴിയും തോറും വഷളായിക്കൊണ്ടിരിക്കുകയാണെന്ന സത്യം ഞാൻ മനസിലാക്കി. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും മനസിലാകുന്നുപോലുമില്ല.-പ്രശാന്ത് കിഷോർ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.

പൊതുപരിപാടിയിൽ ദേശീയ ഗാനം അവതരിപ്പിച്ച വേളയിൽ ചീഫ് സെക്രട്ടറിയോട് സംസാരിച്ചുകൊണ്ടു നിൽക്കുന്ന നിതീഷ് കുമാറിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിലുള്ള നിതീഷിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനവും ഉയർന്നു. ബിഹാർ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തുവന്നു.

ഏതാനും ആഴ്ചകളായി നിതീഷ് കുമാറിനെ നിരന്തരം വിമർശിച്ച് രംഗത്ത് സജീവമാണ് പ്രശാന്ത് കിഷോറും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വിജയിപ്പിക്കരുതെന്നാണ് വോട്ടർമാരോടുള്ള കിഷോറിന്റെ അഭ്യർഥന. അധികാരം നിലനിർത്താനുള്ള കവചമായി നിതീഷ് കുമാറിനെ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അടുത്തിടെയുണ്ടായ മന്ത്രിസഭ വികസനം കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൊതുപണം ദുർവിനിയോഗം ചെയ്യാനുള്ള അവസരമാക്കി മാറ്റിയെന്നും ​കിഷോർ ആരോപിച്ചു.

ആരോപണങ്ങൾക്കിടെ നിതീഷ് കുമാർ പൂർണ ആരോഗ്യവാനാണെന്നും ഒരു പ്രശ്നവുമില്ലെന്നും വാദിച്ച് മകൻ നിഷാന്ത് കുമാറും ജെ.ഡി.യു നേതാക്കളും രംഗത്ത്‍വന്നിരുന്നു. നിതീഷ് 100 ശതമാനം ഫിറ്റാണെന്നും അടുത്ത തവണയും സംസ്ഥാനത്തെ നയിക്കാൻ കഴിയുമെന്നും അവർ അവകാശപ്പെടുകയുണ്ടായി.

Continue Reading

india

രാജ്യത്തെ സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവര്‍: രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്.

Published

on

രാജ്യത്തെ സര്‍വകലാശാലകളിലെ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവരാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കീഴിലെ സര്‍വകലാശാലകളിലും വിസിമാര്‍ ആര്‍എസ്എസ് നാമനിര്‍ദേശത്തില്‍ നിന്ന് വരുന്ന കാലത്തേക്കാണ് നാം പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിലെ ആപത്ത് വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ടത് വിദ്യാര്‍ത്ഥി സംഘടനകളാണ്. ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്. ഇത് തടയേണ്ടത് നമ്മുടെ ചുമതലയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Continue Reading

kerala

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചാല്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാം: കെ. സുധാകരന്‍ എം.പി

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്.

Published

on

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കൻവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഏപ്രില്‍ മെയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നല്കാനുള്ള പണം അനായാസം ലഭിക്കും.

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിള്‍ക്കണ്ണി മാത്രമാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്.

ഇത്തവണയും ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 26,125 ആശാവര്‍ക്കര്‍മാരും 33,114 അങ്കന്‍വാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിയശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നരകിക്കുമ്പോള്‍ പിണറായി എമ്പ്രാനല്ലാതെ മറ്റാര്‍ക്കാണ് ആഘോഷം നടത്താന്‍ കഴിയുകയെന്ന് സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ മടക്കിക്കൊടുത്താല്‍ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയില്‍ പാലം പണിയുന്ന പ്രഫ കെവി തോമസിനെ പറഞ്ഞുവിട്ടാല്‍ 11.31 ലക്ഷം രൂപയാണ് ലാഭം.

20 പിഎസ് സി അംഗങ്ങളുടെ കുത്തനേ കൂട്ടിയ 3.87 ലക്ഷം രൂപയുടെ വേതനം പഴയതുപോലെ 2.24 ലക്ഷത്തിലാക്കിയാല്‍ 30 ലക്ഷം രൂപ വര്‍ക്കര്‍മാര്‍ക്ക് നല്കാം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെയും സുരക്ഷാഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാല്‍ തന്നെ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending