Connect with us

india

ചാലിയാർ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

Published

on

ഫറോക്ക് : മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറത്ത് നിന്നും കഴിഞ്ഞ തിങ്കളാഴ്ച കാണാതായ യുവാവിനെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി പട്ടേലത്ത് അലവിക്കുട്ടിയുടെ മകൻ സഫ്വാൻ (26) ആണ് മരിച്ചത്. തിങ്കളാഴ്ച കോഴിക്കോട് കുന്നമംഗലം വർക്ക്ഷോപ്പിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഒരാൾ ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിൽ ചാടിയെന്ന വിവരത്തെ തുടർന്ന് പൊലീസും അഗ്നിശമന യൂണിറ്റും കോസ്റ്റ് ഗാർഡും പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.
ഫറോക്ക് ചന്തക്കടവിൽ ചാലിയാർ തീരത്ത് ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

india

എല്ലാവര്‍ക്കും ഭക്ഷണം; ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം സ്ത്രീക്ക് ഭക്ഷണം നിഷേധിച്ച അതേസ്ഥലത്ത് ഭക്ഷണം വിളമ്പി മറുപടി

ഇവിടെനിന്ന് ഭക്ഷണം കിട്ടാന്‍ അല്ലാഹു അക്ബര്‍ എന്നോ മറ്റോ ഒരു മതപരമായ മുദ്രാവാക്യവും വിളിക്കേണ്ടെന്നും ഭക്ഷണംചോദിച്ചെത്തുന്ന ആര്‍ക്കും അതുലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു

Published

on

മുംബൈ: ജയ് ശ്രീറാം വിളിക്കാന്‍ തയാറാകാത്തതിന് മുസ്‌ലിം യുവതിക്ക് ആശുപത്രിക്ക് മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചതിന് മാസ്സ് മറുപടി. കഴിഞ്ഞദിവസം മുംബൈയിലെ പ്രശസ്തമായ ടാറ്റ ആശുപത്രിക്കു മുന്നില്‍വച്ചാണ് ഹിജാബ് ധരിച്ച സ്ത്രീക്ക് ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ചത്. എന്നാല്‍ ഇതേ ആശുപത്രിക്ക് മുന്നില്‍വച്ച് മുംബൈ ബ്രദര്‍ഹുഡ് ഫൗണ്ടേഷന്‍ എന്ന ബാനറിലാണ് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തത്.

ഇവിടെനിന്ന് ഭക്ഷണം കിട്ടാന്‍ അല്ലാഹു അക്ബര്‍ എന്നോ മറ്റോ ഒരു മതപരമായ മുദ്രാവാക്യവും വിളിക്കേണ്ടെന്നും ഭക്ഷണംചോദിച്ചെത്തുന്ന ആര്‍ക്കും അതുലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. യാതൊരു വിവേചനവും നേരിടാതെ നിരവധി പേര്‍ ഭക്ഷണം വാങ്ങി സന്തോഷത്തോടെ പോകുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

https://twitter.com/MohdNazim01/status/1851966626263867613

കഴിഞ്ഞദിവസമാണ് ഭക്ഷണം തേടിയെത്തിയ മുസ്ലിം സ്ത്രീയോട് മതപരമായ മുദ്രാവാക്യം വിളിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത്. ഭക്ഷണത്തിനായി ആളുകള്‍ക്കിടയില്‍ വരിനില്‍ക്കുന്ന ഹിജാബ് ധരിച്ച് നില്‍ക്കുന്ന യുവതിയോട് ഭക്ഷണം വിതരണം ചെയ്യുന്ന പ്രായമായൊരാള്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വേണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യുവതി അതിന് തയാറാവാതിരുന്നതോടെ, ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണവും തരില്ലെന്ന് ഇയാള്‍ പറയുകയായിരുന്നു. രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്ന് പറഞ്ഞ ഇയാള്‍, യുവതിയോട് സ്ഥലംവിടാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

സംഭവത്തില്‍ പൊലിസിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.

Continue Reading

india

ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്

Published

on

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ബന്ദിപോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.

ആർക്കും പരുക്കുകളില്ല. വെടിവെപ്പുണ്ടായ ഉടനെ സൈന്യം തിരിച്ചടി നൽകിയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇന്നലെ കാശ്മീരിൽ നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. നേരത്തെ ബുദ്ഗാമിൽ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.

Continue Reading

india

ഈ ദീപാവലിക്ക് ശിവകാശിയില്‍ നടന്നത് 6000 കോടിയുടെ പടക്ക കച്ചവടം

ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്

Published

on

ദീപാവലിയോടനുബന്ധിച്ച് ശിവകാശിയിൽ ഇത്തവണ നടന്നത് 6000 കോടിയുടെ പടക്ക വിൽപ്പന. 4 ലക്ഷത്തോളം തൊഴിലാളികളാണ് പടക്ക നിർമ്മാണ ശാലകളിൽ പണിയെടുക്കുന്നത്. ശിവകാശിയിലെ 1150 പടക്കനിർമാണ ശാലകളിലായാണ് 6000 കോടിയുടെ പടക്കങ്ങൾ വിൽപ്പന നടത്തിയതെന്ന് തമിഴ്‌നാട് പടക്ക നിർമാതാക്കളുടെ സംഘടനാ ഭാരവാഹികൾ പറയുന്നു.

പടക്ക നിർമാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രേറ്റിന് സുപ്രിം കോടതി നിരോധനം ഏർപ്പെടുത്തിയത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതായും ഇവർ പറയുന്നു. പടക്ക ഉൽപന്നങ്ങൾക്ക് അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

ഇതുമൂലം ശിവകാശി പടക്കനിർമാണ ശാലകളിൽ ഇക്കുറി ദീപാവലിക്ക് പതിവിലും 30 ശതമാനം നിർമ്മാണം കുറവായതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

Continue Reading

Trending