X
    Categories: indiaNews

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ കുഴഞ്ഞുവീണ് മരിച്ചു

നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു.46 വയസ്സായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മോഡലിംഗ്,സിനിമ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Test User: