Connect with us

main stories

ന്യൂസിലാന്‍ഡില്‍ ജസീന്ദ തന്നെ; ജനപ്രിയ നേതാവിന് അധികാരത്തില്‍ രണ്ടാമൂഴം

നേരത്തെ, എല്ലാ അഭിപ്രായ സര്‍വേകളും ജസീന്ദയ്ക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ചിരുന്നു.

Published

on

ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡ് പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന് വന്‍ ജയം. മൂന്നില്‍ രണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ജസീന്ദയുടെ ലേബര്‍ പാര്‍ട്ടിക്ക് 49.2 ശതമാനം വോട്ടാണ് ലഭിച്ചത്. 120 അംഗ സഭയില്‍ 64 ഇടത്തെങ്കിലും ലേബര്‍ പാര്‍ട്ടി ജയിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.

പ്രതിപക്ഷ നേതാവ് ജുഡിത് കോളിന്‍സ് തോല്‍വി സമ്മതിച്ചു. ‘നിങ്ങളുടെ ഫലത്തിന് നന്ദി. ലേബര്‍ പാര്‍ട്ടിക്ക് മികച്ച ഫലമാണിത്. വളരെ കഠിനമായ പ്രചാരണമായിരുന്നു’ – എന്നാണ് ഫലങ്ങളോട് കോളിന്‍സ് പ്രതികരിച്ചത്. കോളിന്‍സ് നേതൃത്വം നല്‍കുന്ന നാഷണല്‍ പാര്‍ട്ടി 35 സീറ്റില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ എങ്കില്‍ 20 വര്‍ഷത്തിനിടെയുള്ള പാര്‍ട്ടിയുടെ മോശം പ്രകടനമാകും ഇത്.

നേരത്തെ, എല്ലാ അഭിപ്രായ സര്‍വേകളും ജസീന്ദയ്ക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ജസീന്ദയുടെ നേതൃശേഷിയാണ് ഫലത്തില്‍ പ്രകടമായത് എന്ന് ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലൈരെ സാബോ പ്രതികരിച്ചു. കോവിഡ് മഹാമാരി കൈകാര്യം ചെയ്ത പ്രധാനമന്ത്രിയുടെ രീതി ആഗോള തലത്തില്‍ തന്നെ പ്രശംസയ്ക്ക് വിധേയമായിരുന്നു.

സെപ്തംബറില്‍ നടക്കേണ്ടിയിരുന്ന പൊതു തെരഞ്ഞെടുപ്പ് കോവിഡ് പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് നീട്ടിയിരുന്നു. പത്തു ലക്ഷത്തിലേറെ പേരാണ് ഒക്ടോബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്.

ലേബര്‍ പാര്‍ട്ടിക്ക് 49 ഉം നാഷണല്‍ പാര്‍ട്ടിക്ക് 27 ഉം എടിസി ന്യൂസിലാന്‍ഡ്, ഗ്രീന്‍ പാര്‍ട്ടികള്‍ക്ക് എട്ടും ശതമാനം വോട്ടാണ് കിട്ടിയത് എന്ന് ഇലക്ടോറല്‍ കമ്മിഷന്‍ പറയുന്നു. അമ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ജനപിന്തുണയാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടുള്ളത് എ്ന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

kerala

ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

 

Continue Reading

main stories

ഗസ്സയില്‍ കരയുദ്ധം തുടര്‍ന്ന് ഇസ്രാഈല്‍; മൂന്ന് ദിവസത്തിനുള്ളില്‍ 600 ഓളം പേര്‍ കൊല്ലപ്പെട്ടു

ഇസ്രാഈല്‍ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും ശക്തമാകുമ്പോള്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

Published

on

ഗസ്സയില്‍ കരയുദ്ധം തുടര്‍ന്ന് ഇസ്രാഈല്‍. റാഫ അതിര്‍ത്തിയില്‍ വ്യാപക ആക്രമണമാണ് ഇസ്രാഈല്‍ നടത്തുന്നത്. ബെയ്ത് ലാഹിയ പട്ടണത്തിനും മധ്യപ്രദേശങ്ങള്‍ക്കും സമീപം വടക്ക് ഭാഗത്തേക്ക് ഇസ്രാഈല്‍ സൈന്യം നീങ്ങാനാണ് ശ്രമം. ചൊവ്വാഴ്ച ഇസ്രാഈല്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനുശേഷം 590-ലധികം ഫലസ്തീനികള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ അധികൃതര്‍ പറഞ്ഞു. ഇസ്രാഈല്‍ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും ശക്തമാകുമ്പോള്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനുശേഷം ഹമാസ് ഇസ്രാഈലിന് നേരെ ആദ്യത്തെ മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ടെല്‍ അവീവിന് തെക്ക് സൈനിക സൈറ്റില്‍ കൂടുതല്‍ മിസൈലുകള്‍ വിക്ഷേപിച്ചതായി യെമനിലെ ഹൂതികള്‍ പറഞ്ഞു.

ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 49,617 ഫലസ്തീനികള്‍ മരിക്കുകയും 112,950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.

 

 

Continue Reading

kerala

ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്

കേന്ദ്ര മന്ത്രിയെ കാണാനാകാതെ വീണാ ജോര്‍ജ് തിരിച്ചെത്തി

Published

on

ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 40 ദിവസം തികയുന്നു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ ബിന്ദു, ആശാപ്രവര്‍ത്തകരായ ഷീജ, തങ്കമണി എന്നിവരാണ് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരമിരിക്കുന്നത്.

എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം, ആശാപ്രവര്‍ത്തകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ കേരളത്തില്‍ തിരിച്ചെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ, പി നഡ്ഡയെ കാണാനാകാത്തതിനെ തുടര്‍ന്ന് നിവേദനം സമര്‍പ്പിച്ച ശേഷമാണ് മന്ത്രി തിരിച്ചുവന്നത്.

അതേസമയം സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

ആശവര്‍ക്കര്‍മാരുടെ സമരത്തിനു പിന്നാലെ സെക്രട്ടറിയേറ്റിനു മുന്നില്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള അംഗന്‍വാടി പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലിലെത്തും. സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം 21000 ആയി വര്‍ധിപ്പിക്കുക, ഓണറേറിയം ഒറ്റത്തവണയായി ലഭ്യമാക്കുക അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.

 

 

Continue Reading

Trending